• HOME
  • »
  • NEWS
  • »
  • film
  • »
  • ട്യൂഷന്‍ ചേച്ചിയെ പ്രണയിക്കുന്ന പയ്യന്‍റെ റോളാണ് ക്രിസ്റ്റിയില്‍ എനിക്ക്; ഇനി നെഗറ്റീവ് വേഷങ്ങള്‍ ചെയ്യണം : മാത്യു തോമസ്

ട്യൂഷന്‍ ചേച്ചിയെ പ്രണയിക്കുന്ന പയ്യന്‍റെ റോളാണ് ക്രിസ്റ്റിയില്‍ എനിക്ക്; ഇനി നെഗറ്റീവ് വേഷങ്ങള്‍ ചെയ്യണം : മാത്യു തോമസ്

ബെന്യാമിനും ജി.ആര്‍ ഇന്ദുഗോപനും ചേര്‍ന്ന് തിരക്കഥൊരുക്കി  നവാഗതനായ ആൽവിൻ ഹെൻറി സംവിധാനം ചെയ്യുന്ന  ക്രിസ്റ്റി എന്ന ചിത്രമാണ് മാത്യുവിന്‍റെ മലയാളത്തിലെ പുതിയ റിലീസ്.

  • Share this:

    വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമാ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ നടനാണ് മാത്യു തോമസ്. കുമ്പളങ്ങി നൈറ്റ്സിലെ ഫ്രാങ്കിയും തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ ജെയ്സനുമൊക്കെ മാത്യുവിനെ സിനിമാ പ്രേമികള്‍ക്ക് പ്രിയങ്കരനാക്കി. കോമഡി റോളുകളില്‍ മാത്രം തിളങ്ങിയിരുന്ന മാത്യുവിന് സീരിയസ് റോളുകളും ചെയ്യാന്‍ കഴിയുമെന്ന് തെളിയിക്കുന്നതായിരുന്നു അഞ്ചാം പാതിരയിലെ വില്ലന്‍റെ ബാല്യകാലം. ഇപ്പോഴിതാ മലയാളവും കടന്ന് തമിഴില്‍ തന്‍റെ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് മാത്യു. വിജയ് നായകനാകുന്ന ലോകേഷ് കനകരാജ് ചിത്രം ‘ലിയോ’ യില്‍ മാത്യുവും ഒരു പ്രധാന വേഷത്തിലെത്തുമെന്ന് അണിയറക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

    ബെന്യാമിനും ജി.ആര്‍ ഇന്ദുഗോപനും ചേര്‍ന്ന് തിരക്കഥൊരുക്കി  നവാഗതനായ ആൽവിൻ ഹെൻറി സംവിധാനം ചെയ്യുന്ന  ക്രിസ്റ്റി എന്ന ചിത്രമാണ് മാത്യുവിന്‍റെ മലയാളത്തിലെ പുതിയ റിലീസ്. മാളവിക മോഹനനാണ് ചിത്രത്തിലെ നായികയായെത്തുന്നത്, സിനിമയിലെ തന്‍റെ കഥാപാത്രത്തെ കുറിച്ച് അടുത്തിടെ ഒരു അഭിമുഖത്തില്‍ മാത്യു പറഞ്ഞത് ഇങ്ങനെയാണ്.

    Also Read-Christy teaser | രണ്ട് മില്യൺ വ്യൂസുമായി മാത്യു തോമസ്, മാളവിക മോഹൻ ചിത്രം ‘ക്രിസ്റ്റി’ ടീസർ ഇപ്പോഴും ട്രെൻഡിംഗ്

    പ്ലസ്ടുവിന് പഠിക്കുന്ന ഉഴപ്പനായ ഒരു വിദ്യാര്‍ത്ഥിയുടെ റോളിലാണ് താന്‍ ക്രിസ്റ്റിയില്‍ അഭിനയിക്കുന്നത്.  പരീക്ഷ അടുക്കുന്ന സമയത്ത് പാസ് ആകാൻ വേണ്ടി ട്യൂഷൻ പഠിക്കാൻ ചേർക്കും. ട്യൂഷൻ ചേച്ചിയെ പ്രണയിക്കുന്ന റോളാണ് എന്റേത്. ഇതു വരെ ചെയ്യാത്ത, എന്നാൽ വളരെ ഈസിയായി ചെയ്യാൻ പറ്റിയ സിനിമയായിരുന്നു ക്രിസ്റ്റി. ഇതൊരു റിയൽ സ്റ്റോറി ആണ്. മാളവികയുടെ കൂടെ വളരെ ചിൽ ആയി വർക്ക് ചെയ്യാൻ പറ്റിയെന്നും മാത്യു പറഞ്ഞു.

    ക്രിസ്റ്റിയുടെ സ്ക്രിപ്റ്റ് ആയിരുന്നു ഞങ്ങളെ രണ്ടു പേരെയും ഏറ്റവും എക്സൈറ്റഡ് ആക്കിയത്.ഇതുവരെ ചെയ്ത പരിപാടിയിൽനിന്നൊക്കെ മാറി ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്, ഇനിയങ്ങോട്ടുള്ള സിനിമകളിലും അക്കാര്യം ശ്രദ്ധിക്കും. ഇനിയങ്ങോട്ട് നെഗറ്റീവ് റോളുകള്‍ ചെയ്യണം. ഇനി വരുന്ന സിനിമകളൊക്കെ അത്തരത്തിൽ ഒരു ട്രാക്കിലാണ് എന്നാണ് വിശ്വാസം.  ഞാൻ ചെയ്യുന്ന സിനിമകൾ തിയറ്ററില്‍ എത്ര മാത്രം ഓളമുണ്ടാക്കുന്നു എന്നത് എന്നെ ബാധിക്കാറില്ല. ഒരു ആർടിസ്റ്റ് എന്ന നിലയിൽ ഞാൻ ശ്രദ്ധിക്കപ്പെടുന്നുണ്ടോ എന്ന് നോക്കാറേ ഉള്ളൂവെന്ന് മാത്യു പറഞ്ഞു.

    Published by:Arun krishna
    First published: