നടൻ മോഹൻലാലിന്റെ പുതിയ കാരവാന്റെ വീഡിയോ പുറത്തുവിട്ട് ആശിര്‍വാദ് സിനിമാസ്. ഫൈവ് സ്റ്റാർ ഹോട്ടൽ റൂമിന് സമാനമായ വാഹനത്തിന്റെ വീഡിയോ ഇപ്പോൾ വൈറലാകുകയാണ്. ആഡംബര കാരവാന്റെ ഇന്റീരിയറിന്റെയും എക്സ്റ്റീരിയറിന്റെയും വിഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
വാഹനത്തിനുള്ളില്‍ ഒരുക്കിയിട്ടുള്ള ലിവിങ്ങ് റൂമിന്റെയും മേക്കപ്പ് ഏരിയയുടെയുമൊക്കെ ദൃശ്യങ്ങള്‍ വീഡിയോയില്‍ നല്‍കിയിട്ടുണ്ട്. ആവശ്യമുള്ളപ്പോൾ മാത്രം ഉയർന്നു വരുന്ന വലിയ ടിവി, ഫ്രിഡ്ജ്, വാഷ് റൂം,മേക്കപ്പ് റൂം, ലിവിങ് റൂം അടക്കമുള്ള വൻ സംവിധാനങ്ങളാണ് കാരവാനിൽ ഒരുക്കിയിരിക്കുന്നത്.
Also Read-2255 വിട്ടൊരു കളിയില്ല; ഇഷ്ടനമ്പറില്‍ മോഹന്‍ലാലിന് ആഡംബര കാരവാന്‍
മോഹന്‍ലാലിന്റെ ഇഷ്ടനമ്പറായ 2255 ഈ വാഹനത്തിനും സ്വന്തമാക്കിയിട്ടുണ്ട്. കേരളത്തിലെ സെപ്ഷ്യല്‍ പര്‍പ്പസ് വാഹനങ്ങള്‍ ഒരുക്കുന്ന ഓജസ് ഓട്ടോമൊബൈല്‍സാണ് ഭാരത് ബെന്‍സിന്റെ 1017 ബസിനെ ആഡംബര കാരവാനായി രൂപപ്പെടുത്തിയിരിക്കുന്നത്.
3907 സിസി, നാലു സിലിണ്ടര്‍ 4ഡി34ഐ ഡീസല്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. ഇത് 170 ബിഎച്ച്പി കരുത്തേകുന്നത്. ഇത് 170 ബിഎച്ച്പി കരുത്തും 520 എൻഎം ടോർക്കുമുണ്ട് ഈ വാഹനത്തിന്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.