• HOME
  • »
  • NEWS
  • »
  • film
  • »
  • Mohanlal | പികെആർ പിള്ളയ്ക്ക് ആദരാഞ്ജലിയുമായി മോഹന്‍ലാല്‍ ; 'നടനെന്ന നിലയിലെ വളര്‍ച്ചയ്ക്ക് പിള്ളച്ചേട്ടന്‍ പറഞ്ഞാൽ തീരാത്തത്ര പങ്കുവഹിച്ചിട്ടുണ്ട്'

Mohanlal | പികെആർ പിള്ളയ്ക്ക് ആദരാഞ്ജലിയുമായി മോഹന്‍ലാല്‍ ; 'നടനെന്ന നിലയിലെ വളര്‍ച്ചയ്ക്ക് പിള്ളച്ചേട്ടന്‍ പറഞ്ഞാൽ തീരാത്തത്ര പങ്കുവഹിച്ചിട്ടുണ്ട്'

ചിത്രം, വന്ദനം, കിഴക്കുണരും പക്ഷി, അമൃതംഗമയ തുടങ്ങിയ മോഹന്‍ലാലിന്‍റെ ആദ്യകാല ചിത്രങ്ങളുടെ നിര്‍മ്മാതാവായിരുന്നു പി.കെ.ആര്‍ പിള്ള

  • Share this:

    അന്തരിച്ച പ്രമുഖ മലയാള ചലച്ചിത്ര നിര്‍മ്മാതാവ് പി.കെ.ആര്‍ പിള്ളയ്ക്ക് ആദരാഞ്ജലികളുമായി നടന്‍ മോഹന്‍ലാല്‍. പി കെ ആർ പിള്ള എന്ന പേര് മലയാള സിനിമയുടെ ചരിത്രത്തിൽ സുവർണ്ണ ലിപികളിൽ എഴുതപ്പെട്ടതാണ്. കാലം എന്നുമെന്നും ഓർക്കുന്ന നിരവധി നല്ല ചിത്രങ്ങൾ നിർമ്മിച്ച് താനടക്കമുള്ള ഒട്ടേറെ കലാകാരന്മാരെ കൈപിടിച്ചുയർത്തിയ മനുഷ്യസ്നേഹിയായിരുന്നു അദ്ദേഹമെന്ന് മോഹന്‍ലാല്‍ അനുസ്മരിച്ചു.

    നടനെന്ന നിലയിലുള്ള എൻ്റെ വളർച്ചയ്ക്ക് പിള്ളച്ചേട്ടൻ നൽകിയ സ്നേഹവും പ്രോത്സാഹനവും പറഞ്ഞാൽ തീരാത്തത്ര
    വലിയ പങ്കുവഹിച്ചിട്ടുണ്ട്. മലയാള സിനിമയിലെ ആ വലിയ വ്യക്തിത്വത്തിന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികളെന്ന് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
    ചിത്രം, വന്ദനം, കിഴക്കുണരും പക്ഷി, അമൃതംഗമയ തുടങ്ങിയ മോഹന്‍ലാലിന്‍റെ ആദ്യകാല ചിത്രങ്ങളുടെ നിര്‍മ്മാതാവായിരുന്നു പി.കെ.ആര്‍ പിള്ള.  വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. തൃശ്ശൂർ പട്ടിക്കാട്ടെ വീട്ടിൽ ആയിരുന്നു അന്ത്യം. സംസ്കാരം നാളെ വൈകിട്ട് തൃശ്ശൂരിലെ വീട്ടിൽ നടക്കും. 
    Published by:Arun krishna
    First published: