• HOME
  • »
  • NEWS
  • »
  • film
  • »
  • 'കോളജിൽ പഠിക്കുന്ന കാലം തൊട്ടേയുള്ള ആത്മബന്ധം; സ്നേഹച്ചിരിയുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം'; കൊച്ചുപ്രേമന്റെ വേർപാടിൽ മോഹൻലാൽ

'കോളജിൽ പഠിക്കുന്ന കാലം തൊട്ടേയുള്ള ആത്മബന്ധം; സ്നേഹച്ചിരിയുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം'; കൊച്ചുപ്രേമന്റെ വേർപാടിൽ മോഹൻലാൽ

വ്യക്തിപരമായി കൊച്ചുപ്രേമന്റെ വേര്‍പാട് തീരാനഷ്ടമെന്നും മോഹന്‍ലാല്‍

  • Share this:

    അന്തരിച്ച നടൻ കൊച്ചുപ്രേമന്റെ ആദരാഞ്ജലി അർപ്പിച്ച് മോഹൻലാൽ. കോളജില്‍ പഠിക്കുന്ന കാലം തൊട്ടേയുള്ള ആത്മബന്ധം. വ്യക്തിപരമായി അദ്ദേഹത്തിന്റെ വേര്‍പാട് തീരാനഷ്ടമെന്നും മോഹന്‍ലാല്‍ ഫേസ്ബുക്കിൽ കുറിച്ചു.

    ഒട്ടനവധി വേഷങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും സ്‌നേഹം നേടിയെടുത്തും നമ്മളിലൊരാളായി ജീവിച്ച അനുഗ്രഹീത കലാകാരനായിരുന്നു കൊച്ചു പ്രേമനെന്ന് മോഹന്‍ലാല്‍ കുറിപ്പില്‍ പറയുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിയവെയാണ് കൊച്ചുപ്രേമന്‌റെ അന്ത്യം.

    Also Read-പ്രശസ്ത നടൻ കൊച്ചു പ്രേമൻ അന്തരിച്ചു

    മോഹൻലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്
    പ്രിയപ്പെട്ട കൊച്ചുപ്രേമൻ യാത്രയായി. ചെറുതും വലുതുമായ ഒട്ടനവധി വേഷങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും സ്നേഹം നേടിയെടുത്തും നമ്മളിലൊരാളായി ജീവിച്ച അനുഗ്രഹീത കലാകാരൻ ആയിരുന്നു അദ്ദേഹം. കോളജിൽ പഠിക്കുന്ന കാലം തൊട്ടേയുള്ള ആത്മബന്ധമാണ് കൊച്ചുപ്രേമനുമായി എനിക്കുണ്ടായിരുന്നത്.

    അവസാനമായി ഞങ്ങൾ ഒന്നിച്ചത് ആറാട്ട് എന്ന സിനിമയിലാണ്. വ്യക്തിപരമായി അദ്ദേഹത്തിൻ്റെ വേർപാട് എനിക്ക് തീരാനഷ്ടം തന്നെയാണ്. ആ സ്നേഹച്ചിരിയുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം.

    Published by:Jayesh Krishnan
    First published: