• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

അച്ഛനും അമ്മയും ഉൾപ്പെടെ കുടുങ്ങിക്കിടക്കുന്നു; സഹായത്തിന് കരഞ്ഞപേക്ഷിച്ച് മുന്ന

news18
Updated: August 17, 2018, 5:02 PM IST
അച്ഛനും അമ്മയും ഉൾപ്പെടെ കുടുങ്ങിക്കിടക്കുന്നു; സഹായത്തിന് കരഞ്ഞപേക്ഷിച്ച് മുന്ന
news18
Updated: August 17, 2018, 5:02 PM IST
അച്ഛനും അമ്മയും ഉൾപ്പെടെ 2500 ഓളം പേർ പൂവത്തുശ്ശേരി സെന്റ് ജോസഫ് പള്ളിയിൽ കുടുങ്ങിക്കിടക്കുകയാണെന്നും സഹായിക്കണമെന്നുമപേക്ഷിച്ച് നടൻ മുന്ന. ഫെയ്സ്ബുക്ക് വീഡിയോയിലൂടെയാണ് മുന്ന കരഞ്ഞപേക്ഷിച്ചിരിക്കുന്നത്.

ഇതുവരെ ആരും സഹായത്തിന് എത്തിയിട്ടില്ലെന്നും മൂന്നു ദിവസമായി അവർ പള്ളിയിൽ കുടുങ്ങിക്കിടക്കുകയാണെന്നും മുന്ന പറയുന്നുണ്ട്. ആദ്യം മുന്നൂറോളം പേരാണ് പള്ളിയിൽ ഉണ്ടായിരുന്നതെന്നും എന്നാൽ ഇപ്പോൾ 2500ൽ അധികം പേരായെന്നും മുന്ന പറയുന്നു.

എന്തുചെയ്യണമറിയില്ലെന്നും ഭക്ഷണമോ, വെള്ളമോ, കറണ്ടോ, ഫോണോ ഒന്നും ഇല്ലെന്നാണ് മുന്ന പറയുന്നത്. പള്ളിയുടെ അകത്ത് വരെ വെള്ളം കയറിയിട്ടുണ്ടെന്നും വളരെ ഭീകരമായ അവസ്ഥയാണെന്നും മുന്ന പറയുന്നു.

ഇന്നെന്റെ അച്ഛന്റെ പിറന്നാളാണ്. എന്ത് പറയണമെന്നറിയില്ല. കഴിക്കാനുള്ള കുറച്ച് ഭക്ഷണമെങ്കിലും എത്തിക്കാനേ എനിക്ക് ഈ പിറന്നാളിന് കഴിയൂ. ദയവു ചെയ്ത് അവിടെയുള്ളവരെ രക്ഷിക്കാൻ സഹായിക്കണം- മുന്ന അപേക്ഷിക്കുന്നു.

സംവിധായകൻ ഗൗതം മേനോൻ, നടൻ കാർത്തി എന്നിവർ പള്ളിയുടെ ലൊക്കേഷൻ സഹിതം ഈ വിവരം ഷെയർ ചെയ്തിട്ടുണ്ട്. ഇരുവർക്കും നന്ദി പറഞ്ഞിരിക്കുകയാണ് മുന്ന.
Loading...
First published: August 17, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍