• HOME
  • »
  • NEWS
  • »
  • film
  • »
  • 'അത് അവസാനിച്ചു, ഒന്നും നമ്മുടെ കൈകളിലല്ല'; നാഗചൈതന്യ-സാമന്ത വിവാഹമോചനത്തെക്കുറിച്ച് ആദ്യമായി മനസ്സ് തുറന്ന് നാഗാർജുന

'അത് അവസാനിച്ചു, ഒന്നും നമ്മുടെ കൈകളിലല്ല'; നാഗചൈതന്യ-സാമന്ത വിവാഹമോചനത്തെക്കുറിച്ച് ആദ്യമായി മനസ്സ് തുറന്ന് നാഗാർജുന

മകൻെറ വ്യക്തിപരമായ ജീവിതത്തെക്കുറിച്ച് പുറത്ത് വന്ന വാർത്തകളെക്കുറിച്ച് എന്താണ് പ്രതികരണമെന്ന് ചോദിച്ചപ്പോഴാണ് നാഗാർജുന ആദ്യമായി ഈ വിഷയത്തിൽ മനസ്സ് തുറന്നത്

  • Last Updated :
  • Share this:
    നാഗചൈതന്യയും (Naga Chaitanya) നടി സാമന്ത (Samantha) റൂത്ത് പ്രഭുവും തമ്മിലുള്ള വിവാഹ മോചനത്തിന് ശേഷം വിഷയത്തിൽ ആദ്യമായി പ്രതികരിച്ച് നാഗചൈതന്യയുടെ അച്ഛനും തെലുങ്ക് സൂപ്പർതാരവുമായ നാഗാർജുന (Nagarjuna). നാല് വർഷം നീണ്ട ദാമ്പത്യ ജീവിതത്തിന് ശേഷമാണ് നാഗചൈതന്യയും സാമന്തയും വേർപിരിയാൻ തീരുമാനിച്ചത്. പെട്ടെന്നുണ്ടായ ഒരു തീരുമാനം അല്ല തങ്ങളുടെ വിവാഹ മോചനമെന്ന് സാമന്ത പ്രതികരിച്ചിരുന്നു.

    മകൻെറ വ്യക്തിപരമായ ജീവിതത്തെക്കുറിച്ച് പുറത്ത് വന്ന വാർത്തകളെക്കുറിച്ച് എന്താണ് പ്രതികരണമെന്ന് ചോദിച്ചപ്പോഴാണ് നാഗാർജുന ആദ്യമായി ഈ വിഷയത്തിൽ മനസ്സ് തുറന്നത്. “അവൻ ഇപ്പോൾ സന്തോഷവാനാണ്. അതാണ് ഇപ്പോൾ എന്നെ സംബന്ധിച്ചിടത്തോളം പ്രധാനം. അവൻെറ ജീവിതത്തിലുണ്ടായ ഒരു അനുഭവം മാത്രമായി അതിനെ കണക്കിലെടുത്താൽ മതി. നിർഭാഗ്യകരമായിപ്പോയി കാര്യങ്ങൾ,” നാഗാർജുന പിങ്ക് വില്ലയോട് പറഞ്ഞു.

    Also Read:- Samantha | വിവാഹമോചന ശേഷമുള്ള ജീവിതത്തെക്കുറിച്ച് മനസ്സ് തുറന്ന് സാമന്ത

    തൻെറ മകനും ഭാര്യയും തമ്മിലുള്ള ബന്ധം പൂർണമായും അവസാനിച്ചുവെന്നും തെലുങ്ക് സൂപ്പർതാരം പറഞ്ഞു. “എപ്പോഴും അതേക്കുറിച്ച് ആലോചിച്ച് കൊണ്ടിരിക്കാൻ നമുക്കാവില്ല. അത് അവസാനിച്ചിരിക്കുന്നു. ഒന്നും നമ്മുടെ കൈകളിലല്ല ഇരിക്കുന്നത്,” നാഗാർജുന പറഞ്ഞു. ഇരുവരുടെയും വിവാഹമോചനം ഉൾക്കൊള്ളാൻ തനിക്ക് വലിയ പ്രയാസമായിരുന്നുവെന്ന് സാമന്തയുടെ അച്ഛൻ ജോസഫ് പ്രഭു നേരത്തെ പറഞ്ഞിരുന്നു.

    “പണ്ട് പണ്ട്... ഒരു കഥയുണ്ടായിരുന്നു. ഇപ്പോൾ അത് അവസാനിച്ചിരിക്കുന്നു. അത് കൊണ്ട് നമുക്ക് ഒരു പുതിയ കഥയും ഒരു പുതിയ അധ്യായവും തുടങ്ങാം,” നാഗചൈതന്യയുടെയും സാമന്തയുടെയും വിവാഹഫോട്ടോ പങ്കുവെച്ച് കൊണ്ട് ജോസഫ് പ്രഭു ഫേസ്ബുക്കിൽ കുറിച്ചു. ചിത്രവും കുറിപ്പും വൈറലാവുകയും അതിൻമേൽ വലിയ ചർച്ച ഉണ്ടാവുകയും ചെയ്തു. "എല്ലാവരുടെയും പ്രതികരണങ്ങൾക്ക് നന്ദി. വളരെ വൈകാരികമായ അവസ്ഥയിലൂടെയാണ് കടന്ന് പോയത്. ഒരുപാട് ദിവസങ്ങളെടുത്തു കാര്യങ്ങൾ ഉൾക്കൊള്ളാൻ. ജീവിതത്തിൽ ഇത്തരം സാഹചര്യങ്ങളെ മറികടക്കുകയെന്നത് എളുപ്പമുള്ള കാര്യമല്ല,” പോസ്റ്റ് വൈറലായതിന് ശേഷം അദ്ദേഹം കമൻറ് ചെയ്തു.

    Also Read:-Samantha | സാമന്തയും നാഗ ചൈതന്യയും ഒന്നിച്ചഭനയിക്കേണ്ട ചിത്രം ഇനിയെങ്ങനെ? പോംവഴി തേടി സംവിധായിക

    പഴയ വിഷയങ്ങളെല്ലാം തങ്ങൾ മറന്ന് കഴിഞ്ഞെന്നും ഇപ്പോൾ ഒരു പുതിയ ജീവിതം ആരംഭിച്ചുവെന്നും നാഗചൈതന്യ ഇടൈംസിനോട് വ്യക്തമാക്കിയിരുന്നു. “ഞങ്ങൾക്ക് പറയാനുള്ള കാര്യങ്ങളെല്ലാം പ്രസ്താവനയിലൂടെ എല്ലാവരെയും അറിയിച്ചിട്ടുണ്ട്. എൻെറ വ്യക്തിപരമായ ജീവിതത്തിൽ എപ്പോഴും ഞാൻ അങ്ങനെ തന്നെയായിരുന്നു. എനിക്ക് പറയാനുള്ള പ്രധാനപ്പെട്ട കാര്യങ്ങളെല്ലാം മാധ്യമങ്ങളിലൂടെ പറഞ്ഞിട്ടുണ്ട്. അത് തെറ്റായാലും ശരിയായാലും എനിക്ക് പറയാനുള്ളത് പറഞ്ഞ് കഴിഞ്ഞു. ഞങ്ങളുടെ കാര്യത്തിൽ, സാമന്തയും അവരുടെ സ്വന്തം ജീവിതത്തിലേക്ക് കടന്ന് കഴിഞ്ഞു. ഞാനും പഴയതെല്ലാം മറന്ന് പുതിയ ജീവിതത്തിലേക്ക് കടന്നിരിക്കുകയാണ്. പ്രത്യേകമായി ഇനി ഇക്കാര്യത്തിൽ ഒന്നും പറയാനില്ല,” നാഗചൈതന്യ പറഞ്ഞു.

    തന്റെ സുഹൃത്തുക്കൾക്കും കുടുംബത്തിനും കാര്യങ്ങളെല്ലാം അറിയാം. പുതിയ വാർത്തകൾ വരുമ്പോൾ ഈ വാർത്തകളൊക്കെ പഴയതാകും. ഇക്കാര്യത്തിൽ കൂടുതൽ എന്തെങ്കിലും താൻ പ്രതികരിക്കുന്നത് വീണ്ടും വാർത്തകളുണ്ടാക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് ഇനി ഒന്നും തനിക്ക് പറയാനില്ല. കാലം എല്ലാം മായ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നാഗചൈതന്യ പറഞ്ഞു.
    Published by:Arun krishna
    First published: