• HOME
  • »
  • NEWS
  • »
  • film
  • »
  • Nani | ഷൂട്ടിങ്ങിനിടെ തെലുങ്ക് താരം നാനിക്ക് അപകടം

Nani | ഷൂട്ടിങ്ങിനിടെ തെലുങ്ക് താരം നാനിക്ക് അപകടം

കൽക്കരി ട്രക്കിന്റെ അടിയിൽ നിൽക്കുന്ന രംഗത്തിനിടെയായിരുന്നു അപകടം

നാനി

നാനി

  • Last Updated :
  • Share this:
    തെലുങ്ക് നടൻ നാനി (Telugu actor Nani) തന്റെ വരാനിരിക്കുന്ന ചിത്രമായ ദസറയുടെ ചിത്രീകരണത്തിനിടെ അപകടത്തിൽ പെട്ടു. അപകടത്തിൽ താരത്തിന് നിസാര പരിക്കേറ്റതായി റിപ്പോർട്ടുകൾ പറയുന്നു. സംഭവത്തെ തുടർന്ന് സിനിമയുടെ ചിത്രീകരണം കുറച്ച് ദിവസത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്.

    റിപ്പോർട്ടുകൾ പ്രകാരം, ഒരു രംഗത്തിന്റെ ഷൂട്ടിംഗിനിടെ, കൽക്കരി ട്രക്കിന്റെ അടിയിൽ നിൽക്കുമ്പോൾ ഒരു കൂട്ടം കൽക്കരി പാറകൾ നാനിയുടെ മേൽ വീണു. എന്നാൽ നിസാര പരിക്കുകളോടെ താരം രക്ഷപ്പെട്ടതായും അദ്ദേഹം അപകടനില തരണം ചെയ്തതായും സൂചനയുണ്ട്.

    നാനി തന്റെ വേഷങ്ങൾക്കായി ഏതറ്റം വരെയും പോകാറുണ്ട്. ദസറയ്ക്ക് വേണ്ടി ഏഴ് കിലോയാണ് താരം ശരീരഭാരം കുറച്ചത്. ചിത്രത്തിൽ കീർത്തി സുരേഷ് വീണ്ടും നാനിക്കൊപ്പം ഒന്നിക്കുന്നു.

    തെലങ്കാനയിലെ പെദ്ദപ്പള്ളി ജില്ലയിലെ ഗോദാവരികാനിയിലുള്ള സിംഗരേണി കൽക്കരി ഖനിയിലാണ് ചിത്രീകരണം. ഒരു ഗ്രാമീണ ആക്ഷൻ എന്റർടെയ്നറിൽ, ദേശീയ അവാർഡ് ജേതാവായ നടി കീർത്തി സുരേഷാണ് നാനിയുടെ കാമുകിയുടെ വേഷം അവതരിപ്പിക്കുന്നത്.



    ടീം മുമ്പ് ദസറയുടെ പ്രിവ്യൂ പുറത്തിറക്കിയിരുന്നു. അത് ആരാധകർക്കിടയിൽ വലിയ പ്രതികരണം നേടി. നാനിയുടെ മാസ് ഗെറ്റപ്പും ലുക്കും ആരാധകരെ അമ്പരപ്പിച്ചു. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സമുദ്രക്കനി, സായ് കുമാർ, സറീന വഹാബ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. സന്തോഷ് നാരായണൻ സംഗീതവും സത്യൻ സൂര്യൻ ഛായാഗ്രഹണവും നിർവ്വഹിച്ചിരിക്കുന്നു.

    അടുത്തിടെ ഫ്രണ്ട്‌ഷിപ്പ് ഡേയിൽ ചിത്രത്തിലെ പുതിയ പോസ്റ്റർ തന്റെ ഫോളോവേഴ്‌സുമായി പങ്കുവെക്കാൻ നാനി സോഷ്യൽ മീഡിയയിൽ എത്തി.

    അടുത്ത വീട്ടിലെ യുവാവ് എന്ന തരത്തിലെ വേഷങ്ങൾക്ക് പേരുകേട്ട നാനി പുതിയ രൂപത്തിലും സീരിയസ് കഥാപാത്രത്തിലുമാണ് സിനിമയിൽ പരീക്ഷണം നടത്തുന്നത്. തൊഴിലാളികളുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടുന്ന ഒരു കൽക്കരി ഖനി തൊഴിലാളിയെയാണ് അദ്ദേഹം ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ റിലീസ് തീയതി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ദസറയോടനുബന്ധിച്ച് ചിത്രം ബിഗ് സ്‌ക്രീനിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

    Summary: Telugu actor Nani sustained minor injuries on the location of his next 
    Published by:user_57
    First published: