നടന്‍ നസ്‌ലെന്റെ പേരില്‍ മോദിക്കെതിരെ കമന്റിട്ടത് യുഎഇയില്‍നിന്നുള്ള അക്കൗണ്ട് വഴിയെന്ന് കണ്ടെത്തൽ
നടന്‍ നസ്‌ലെന്റെ പേരില്‍ മോദിക്കെതിരെ കമന്റിട്ടത് യുഎഇയില്‍നിന്നുള്ള അക്കൗണ്ട് വഴിയെന്ന് കണ്ടെത്തൽ
പ്രധാനമന്ത്രിയുടെ പിറന്നാള്‍ ദിവസം ചീറ്റകളെ തുറന്നുവിട്ടെന്ന വാര്‍ത്തയുടെ താഴെയാണ് നസ്‌ലെന്റേതെന്ന പേരില്‍ വ്യാജ കമന്‍റ് വന്നത്. തന്റെ പേരും ചിത്രവും ഉപയോഗിച്ച് നിര്‍മിച്ച വ്യാജ അക്കൗണ്ടാണെന്ന് നസ്‌ലെന്‍ വ്യക്തമാക്കിയിരുന്നു.
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ തന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് ഐഡി ഉണ്ടാക്കി കമന്റിട്ടെന്ന നടന്‍ നസ്‌ലെന്റെ (Actor Naslen Gafoor) പരാതിയില്‍ വഴിത്തിരിവ്. കമന്റിട്ടത് യുഎഇയില്‍ നിന്നുള്ള അക്കൗണ്ട് വഴിയെന്ന് പൊലീസ് കണ്ടെത്തി. ഇതു സംബന്ധിച്ച് ഫേസ്ബുക്കിനെ അറിയിക്കുകയും അക്കൗണ്ട് ഡിലീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
വ്യാജനെതിരെ നസ്‌ലെന്‍ കാക്കനാട് സൈബര്‍ പൊലീസിൽ പരാതി നല്‍കിയിരുന്നു. പ്രധാനമന്ത്രിയുടെ പിറന്നാള്‍ ദിവസം ചീറ്റകളെ തുറന്നുവിട്ടെന്ന വാര്‍ത്തയുടെ താഴെയാണ് നസ്‌ലെന്റേതെന്ന പേരില്‍ വ്യാജ കമന്‍റ് വന്നത്. തന്റെ പേരും ചിത്രവും ഉപയോഗിച്ച് നിര്‍മിച്ച വ്യാജ അക്കൗണ്ടാണെന്ന് നസ്‌ലെന്‍ വ്യക്തമാക്കിയിരുന്നു.
സൈബര്‍ സെല്ലില്‍ പരാതി നല്‍കിയതായി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് നസ്‌ലെന്‍ അറിയിച്ചത്. സുഹൃത്തുക്കള്‍ സ്‌ക്രീന്‍ഷോട്ട് അയച്ച് നല്‍കിയപ്പോഴാണ് സംഭവത്തെക്കുറിച്ച് അറിഞ്ഞതെന്ന് നസ്‌ലെന്‍ വിഡിയോയിൽ വ്യക്തമാക്കി. ആരോ ഒരാള്‍ ചെയ്ത കാര്യത്തിനാണ് പഴി കേള്‍ക്കുന്നത്. അതുവഴി തനിക്കുണ്ടാകുന്ന ദുഃഖം അതിഭീകരമാണെന്നും നസ്‌ലെന്‍ പറഞ്ഞു.
കാക്കനാട്ടെ സൈബര്‍ സെല്‍ ഓഫീസില്‍ നല്‍കിയ പരാതിയുടെ കോപ്പിയും വീഡിയോക്കൊപ്പം താരം ചേര്‍ത്തിട്ടുണ്ട്. തണ്ണീർ മത്തൻ ദിനങ്ങളിലെ പ്രകടനത്തിലൂടെ ശ്രദ്ധേയനായ നടനാണ് നസ്ലെൻ. കുരുതി, ഹോം, ജോ ആൻഡ് ജോ, പത്രോസിന്റെ പടപ്പുകൾ, മകൾ തുടങ്ങിയ ചിത്രങ്ങളിലും നസ്ലെൻ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.