നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • നടൻ നെടുമുടി വേണു ആശുപത്രിയിൽ; ഗുരുതരാവസ്ഥയിൽ എന്ന് മെഡിക്കൽ റിപ്പോർട്ട്

  നടൻ നെടുമുടി വേണു ആശുപത്രിയിൽ; ഗുരുതരാവസ്ഥയിൽ എന്ന് മെഡിക്കൽ റിപ്പോർട്ട്

  നടൻ നെടുമുടി വേണുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

  നെടുമുടി വേണു

  നെടുമുടി വേണു

  • Share this:
   തിരുവനന്തപുരം: നടൻ നെടുമുടി വേണുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യ നില ഗുരുതരമെന്ന് മെഡിക്കൽ റിപ്പോർട്ടിൽ പരാമർശിക്കുന്നു. അദ്ദേഹം ഒന്നിലധികം ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നു എന്നാണ് വിവരം. തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് അദ്ദേഹം.

   തിയേറ്ററിലും ഡിജിറ്റൽ പ്ലാറ്റുഫോമിലും പ്രദർശനത്തിനെത്തിയ 'ആണും പെണ്ണും' എന്ന സിനിമയിലാണ് അദ്ദേഹം ഏറ്റവും അടുത്തായി അഭിനയിച്ചത്. ഡോ: ബിജു സംവിധാനം ചെയ്യുന്ന 'ഓറഞ്ച് മരങ്ങളുടെ വീട്' എന്ന സിനിമയിലും പ്രധാനവേഷം ചെയ്തിട്ടുണ്ട്. കമൽ ഹാസന്റെ 'ഇന്ത്യൻ 2' ലും അദ്ദേഹം വേഷമിടും എന്ന് വാർത്ത വന്നിരുന്നു.

   തിയേറ്റർ റിലീസ് പ്രതീക്ഷിക്കുന്ന 'മരയ്ക്കാർ: അറബിക്കടലിന്റെ സിംഹം' സിനിമയിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
   Published by:user_57
   First published:
   )}