പ്രശസ്ത നടി നികിത റാവൽ വൻ കവർച്ചയ്ക്ക് ഇരയായി. നടിയെ തോക്കിൻമുനയിൽ നിർത്തിയാണ് കവർച്ച നടന്നത്. കഴിഞ്ഞ ആഴ്ച്ച ഡൽഹിയിൽ വെച്ചാണ് സംഭവം. പിങ്ക് വില്ലയോടാണ് കവർച്ചയ്ക്ക് ഇരയായ കാര്യം നികിത റാവൽ വെളിപ്പെടുത്തിയത്.
ഡൽഹിയിലെ സൃഷ്ടി നഗറിൽ ആന്റിയുടെ വീട്ടിൽ താമസിക്കുമ്പോഴായിരുന്നു സംഭവമെന്ന് നികിത പറയുന്നു. ഈ സമയത്ത് ആന്റി വീട്ടിൽ ഉണ്ടായിരുന്നില്ല. ഡൽഹിയിൽ ഷൂട്ടിങ്ങിനായി എത്തിയതായിരുന്നു നികിത.
സംഭവത്തെ കുറിച്ച് നടി പറയുന്നത് ഇങ്ങനെ, വീട്ടിൽ ആന്റി ഉണ്ടായിരുന്നില്ല. രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. ആന്റിയുടെ വീട്ടിലേക്ക് നടന്നു പോകുകയായിരുന്നു. ഈ സമയത്ത് ഒരു ടൊയോട്ടോ ഇന്നോവ കാർ അമിത വേഗതയിൽ എത്തി തനിക്ക് മുന്നിൽ നിർത്തി. കാറിനുള്ളിൽ നിന്ന് മുഖംമൂടി ധരിച്ച നാല് പേർ പുറത്തേക്കിറങ്ങി തനിക്ക് നേരെ തോക്ക് ചൂണ്ടുകയായിരുന്നു. കയ്യിലുള്ളതെല്ലാം തരണമെന്നും ഇല്ലെങ്കിൽ കൊല്ലുമെന്നുമായിരുന്നു ഭീഷണി. കയ്യിൽ ഏഴ് ലക്ഷം രൂപയുണ്ടായിരുന്നു. ഇത് മുഴുവൻ സംഘത്തിന് നൽകി. കൂടാതെ മോതിരം, വാച്ച്, വജ്ര ലോക്കറ്റ്, കമ്മൽ എല്ലാം കവർച്ചാ സംഘത്തിന് നൽകേണ്ടി വന്നുവെന്നും നടി പറയുന്നു.
സംഭവത്തിന്റെ ആഘാതത്തിൽ നിന്ന് താൻ ഇതുവരെ മോചിതയായിട്ടില്ലെന്നും നടി പിങ്ക് വില്ലയോട് വെളിപ്പെടുത്തി. താൻ ഇപ്പോഴും ജീവനോടെ ഇരിക്കുന്നുവെന്ന് പോലും വിശ്വസിക്കാനാകുന്നില്ലെന്നാണ് നടി പറയുന്നത്.
Also Read-
Mohanlal| ഇതൊക്കെയെന്ത്; ജിമ്മിൽ നിന്നുള്ള പുതിയ റീൽസുമായി ലാലേട്ടൻ
തന്നെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയവരെ അനുസരിച്ചില്ലായിരുന്നെങ്കിൽ ഇന്ന് താൻ ജീവനോടെ ഉണ്ടാകുമായിരുന്നില്ല. പൊലീസിൽ പരാതി നൽകിയിരിക്കുകയാണ് നികിത. നടിയുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അനിൽകപൂർ പ്രധാനവേഷത്തിൽ എത്തിയ ബ്ലാക്ക് ആന്റ് വൈറ്റ്, മിസ്റ്റർ ഹോട്ട് ആന്റ് മിസ്റ്റർ കൂൾ, ദി ഹീറോ-അഭിമന്യു എന്നീ ചിത്രങ്ങളിൽ നികിത റാവൽ അഭിനയിച്ചിട്ടുണ്ട്. നിരവധി തെലുങ്ക് ചിത്രങ്ങളിലും നികിത ഭാഗമായിട്ടുണ്ട്.
Salim Kumar's 25 Year In Cinema| 'ഒരു ലുക്കില്ലെന്നെയുളളു ഭയങ്കര ബുദ്ധിയാ'; സലിംകുമാർ വെള്ളിത്തിരയിലെത്തിയിട്ട് കാൽനൂറ്റാണ്ട്
നടൻ സലിംകുമാർ സിനിമയിലും വിവാഹജീവിതത്തിലും കാൽനൂറ്റാണ്ട് പിന്നിടുകയാണ്. ഇന്നലെ അദ്ദേഹത്തിന്റെ 25ാം വിവാഹ വാർഷികമായിരുന്നു. ഇന്ന് അദ്ദേഹം സിനിമയിൽ എത്തിയതിന്റെ 25ാം വാർഷികവും. 1996ൽ പുറത്തിറങ്ങിയ ഇഷ്ടമാണ് നൂറുവട്ടം ആണ് സലിംകുമാറിന്റെ ആദ്യ ചിത്രം. ഹാസ്യതാരമായാണ് തുടക്കമെങ്കിലും പിന്നീട് ആഴമുള്ള കഥാപാത്രങ്ങളില് ലഭിച്ചു. മൂന്ന് തമിഴ് സിനിമകളിലും ഒരു ഒറിയ സിനിമയിലും ഉൾപ്പെടെ മൂന്നുറോളം ചിത്രങ്ങളിൽ അഭിനയിച്ചു. കംപാർട്മെന്റ്, കറുത്ത ജൂതൻ, ദൈവമേ കൈതൊഴാം കെ. കുമാറാകണം എന്നീ സിനിമകൾ സംവിധാനവും ചെയ്തു.
1996 സെപ്റ്റംബർ 14ന് ആയിരുന്നു സലിംകുമാറിന്റെ വിവാഹം. പ്രണയവിവാഹമായിരുന്നു. ഭാര്യ സുനിത. പിറ്റേന്ന് രാവിലെ ആദ്യമായി സിനിമയിൽ അഭിനയിക്കാൻ പോയി. സിദ്ധീഖ് ഷമീർ സംവിധാനം ചെയ്ത ഇഷ്ടമാണ് നൂറുവട്ടം ആണ് ആദ്യ ചിത്രം. അതിലേക്കു സലിംകുമാറിനെ നിർദേശിച്ചത് നാദിർഷയാണ്. 2000ൽ പുറത്തിറങ്ങിയ തെങ്കാശിപ്പട്ടണം എന്ന സൂപ്പർഹിറ്റ് സിനിമ സലിംകുമാറിന്റെ സിനിമാ ജീവിതം മാറ്റിമറിച്ചു. കോമഡി ട്രാക്ക് വിട്ട് അച്ഛനുറങ്ങാത്ത വീടിലെ അച്ഛനായും ആദാമിന്റെ മകന് അബുവായും ഒക്കെ ആരാധകരെ ഞെട്ടിച്ചു സലിംകുമാർ. ഗ്രാമഫോൺ, പെരുമഴക്കാലം എന്നീ സിനിമകളിലും സ്വഭാവ നടനായെത്തി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.