ഇന്റർഫേസ് /വാർത്ത /Film / Nivin Pauly | മുടി നീട്ടി വളര്‍ത്തി പുത്തന്‍ ലുക്കില്‍ നിവിന്‍ പോളി; ചിത്രം ഏറ്റെടുത്ത് ആരാധകര്‍

Nivin Pauly | മുടി നീട്ടി വളര്‍ത്തി പുത്തന്‍ ലുക്കില്‍ നിവിന്‍ പോളി; ചിത്രം ഏറ്റെടുത്ത് ആരാധകര്‍

ചിത്രത്തിന് താഴെ 'കണ്ടിട്ട് ഈശോയെ പോലെയുണ്ടല്ലോ' എന്ന കമന്റുകളുമായി ആരാധകരും ഉണ്ട്

ചിത്രത്തിന് താഴെ 'കണ്ടിട്ട് ഈശോയെ പോലെയുണ്ടല്ലോ' എന്ന കമന്റുകളുമായി ആരാധകരും ഉണ്ട്

ചിത്രത്തിന് താഴെ 'കണ്ടിട്ട് ഈശോയെ പോലെയുണ്ടല്ലോ' എന്ന കമന്റുകളുമായി ആരാധകരും ഉണ്ട്

  • Share this:

മലയാളത്തിന്റെ പ്രിയ നടനാണ് നിവിന്‍ പോളി. മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്ന് വന്ന നിവിന്‍ ചുരുങ്ങിയ കാലം കൊണ്ടാണ് തന്റേതായ സ്ഥാനം സൃഷ്ടിച്ചെടുത്തത്. ഇപ്പോഴിതാ പുതിയ ചിത്രം പങ്കുവെച്ചെത്തിയിരിക്കുകയാണ് നിവിന്‍ പോളി.

വെള്ള ടീഷര്‍ട്ടില്‍ മുടി നീട്ടി വളര്‍ത്തി വേറിട്ട ലുക്കിലാണ് നിവിന്‍ രംഗത്തെത്തിയിരിക്കുന്നത്. ചിത്രത്തിന് താഴെ 'കണ്ടിട്ട് ഈശോയെ പോലെയുണ്ടല്ലോ' എന്ന കമന്റുകളുമായി ആരാധകരും ഉണ്ട്.

നിവിൻ പോളിയുടേതായി പ്രഖ്യാപിക്കപ്പെടുകയും ചിത്രീകരണം പൂർത്തിയാവുകയും ചെയ്ത ഒൻപതു സിനിമകൾ മലയാളത്തിലും തമിഴിലുമായി ഉണ്ട്.

രാജീവ് രവി സംവിധാനം ചെയ്ത 'തുറമുഖം' റിലീസ് പ്രതീക്ഷയുമായി നിൽക്കുന്ന ചിത്രമാണ്. നിവിന്‍ പോളിക്കൊപ്പം നിമിഷ സജയന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ്, പൂർണ്ണിമ ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍, സുദേവ് നായര്‍, മണികണ്ഠന്‍ ആചാരി തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


നിവിന്‍ പോളി അഭിനയ ജീവിതത്തിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് നിര്‍മ്മിക്കുന്ന ചിത്രമാണ് 'ഗ്യാംങ്സ്റ്റര്‍ ഓഫ് മുണ്ടന്‍മല'. റോണി മാനുവല്‍ ജോസഫ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ നിവിന്‍ പോളി നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

നിവിന്‍ പോളിയെ നായകനാക്കി രാജേഷ് രവി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ബിസ്മി സ്പെഷല്‍'. നായിക ഐശ്വര്യ ലക്ഷ്മി.

1983, ആക്ഷൻ ഹീറോ ബിജു ചിത്രങ്ങൾക്ക് ശേഷം നിവിൻ പോളി-എബ്രിഡ് ഷൈൻ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്ന സിനിമയാണ് 'മഹാവീര്യർ'. ആസിഫ് അലിയാണ് മറ്റൊരു നായകൻ. ഈ സിനിമയിലെ നിവിൻ പോളിയുടെ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കന്നഡ തെലുങ്ക് നടി ഷാന്‍വി ശ്രീവാസ്തവയാണ് ചിത്രത്തിലെ നായിക. ലാല്‍, സിദ്ധിഖ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. എം. മുകുന്ദന്റെ കഥയെ അടിസ്ഥാനമാക്കി എബ്രിഡ് ഷൈന്‍ ആണ് തിരക്കഥയും സംഭാഷണവും തയാറാക്കിയിരിക്കുന്നത്.

സണ്ണി വെയ്ൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ലിജു കൃഷ്ണ എഴുതി സംവിധാനം ചെയ്യുന്ന നിവിൻ പോളി നായകനാകുന്ന ചിത്രമാണ് പടവെട്ട്. മാലൂർ എന്ന ഗ്രാമത്തിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് സിനിമയാണിത്.

വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന നിവിൻ പോളി ചിത്രത്തിന്‍റെ പേര് 'താരം' എന്നാണ്. കിളി പോയി, കോഹിനൂര്‍ എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് വിനയ്. മലയാള ചിത്രങ്ങളുടെ ഇംഗ്ലീഷ് സബ്‍ടൈറ്റിലിംഗിലൂടെ ശ്രദ്ധേയനായ വിവേക് രഞ്ജിത്ത് ആണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിക്കുന്നത്.

ആൻഡ്രോയ്ഡ് കുഞ്ഞപ്പന്റെ സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാളും നിവിൻ പോളിയും ഒന്നിക്കുന്ന ചിത്രമാണ് 'കനകം കാമിനി കലഹം'

സംവിധായകൻ റാമിന്റെ അടുത്ത ചിത്രത്തിൽ നിവിൻ പോളി നായകനാകും എന്ന് ഔദ്യോഗിക പ്രഖ്യാപനം വന്നുകഴിഞ്ഞു. പുതിയ ചിത്രം നിർമ്മിക്കുന്നത് ചിമ്പുവിന്റെ പൊളിറ്റിക്കൽ ത്രില്ലറായ 'മാനാട്' നിർമ്മിക്കുന്ന സുരേഷ് കാമാച്ചിയാണ്.

First published:

Tags: Nivin pauly, Viral Photo