നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • പ്രസവത്തിന് 24 മണിക്കൂർ മുൻപ് നൃത്തം; നടി പാർവതി കൃഷ്ണയുടെ നൃത്ത വീഡിയോ ശ്രദ്ധേയമാവുന്നു

  പ്രസവത്തിന് 24 മണിക്കൂർ മുൻപ് നൃത്തം; നടി പാർവതി കൃഷ്ണയുടെ നൃത്ത വീഡിയോ ശ്രദ്ധേയമാവുന്നു

  Actor Parvathy Krishna danced 24 hours prior to childbirth | പേളി മാണിയെ കൂടാതെ ഗർഭകാലത്ത് നൃത്തം ചെയ്ത് മറ്റൊരു അഭിനേത്രി. തനിക്ക് ആൺകുഞ്ഞ് പിറന്ന ശേഷമാണ് പാർവതി ഈ വീഡിയോ പോസ്റ്റ് ചെയ്തത്

  പാർവതി കൃഷ്ണ

  പാർവതി കൃഷ്ണ

  • Share this:
   ഗർഭകാലത്ത് നൃത്തം ചെയ്ത് ശ്രദ്ധ നേടിയ താരമാണ് പേളി മാണി. പേളിയുടെ 'ബേബി മമ്മ' ഡാൻസ് ലക്ഷക്കണക്കിന് പേരാണ് കണ്ടത്. എന്നാൽ ഒട്ടേറെപ്പേർ അതിനു വിമർശനവുമായി എത്തുകയും ചെയ്‌തു.

   പക്ഷെ ഗർഭകാലത്തും ഒന്നിലേറെ തവണ നൃത്തം ചെയ്ത മറ്റൊരു അഭിനേത്രിയാണ് പാർവതി കൃഷ്ണ. ഏതാനും ദിവസങ്ങൾക്കു മുൻപാണ് പാർവതിക്കും ബാലഗോപാലിനും ആൺകുഞ്ഞ് പിറന്നത്.

   ഗർഭകാലത്തിന്റെ ഇടയിൽ മാത്രമല്ല, പ്രസവത്തിന് 24 മണിക്കൂർ മുൻപും നൃത്തം ചെയ്ത് പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് പാർവതി. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. (വീഡിയോ ചുവടെ)
   തനിയ്ക്കിതു പിരിമുറുക്കം കുറയ്ക്കാൻ സഹായിച്ചു എന്ന് പാർവതി. പ്രസവശേഷമാണ് പാർവതി ഈ വീഡിയോ ഇൻസ്റ്റഗ്രാം ഹാന്ഡിലിൽ പോസ്റ്റ് ചെയ്തത്. 'കൊട്ട് പാട്ട്' എന്ന ഗാനത്തിനാണ് പാർവതി നൃത്തം ചെയ്തത്.

   ഗർഭിണിയായിരിക്കവേ നൃത്തം ചെയ്തതിന്റെ പേരിൽ വിമർശനം നേരിട്ടയാളാണ് പാർവതി. ചിലർക്കെങ്കിലും അത് കാണുമ്പോൾ തോന്നിയത് അസഹിഷ്ണുതയാണെന്ന് പാർവതി. ഡോക്‌ടറോട്‌ ചോദിച്ച ശേഷമാണ് പാർവതി നൃത്തം ചെയ്തത്. തനിക്കു നൃത്തം നല്ലൊരു അനുഭവമായാണ് തോന്നിയതെന്നും പാർവതി പറഞ്ഞിരുന്നു.
   Published by:Meera Manu
   First published:
   )}