അനൂപ് മേനോനെ (Anoop Menon) നായകനാക്കി നവാഗതനായ ബിബിന്‍ കൃഷ്ണ സംവിധാനം ചെയ്യുന്ന സസ്പെന്‍സ് ത്രില്ലര്‍ ചിത്രം 21 ഗ്രാംസിന് ആശംസകളുമായി ബാഹുബലി നായകന് പ്രഭാസ് (Prabhas). കൊച്ചിയില്‍ തന്റെ പുതിയ ചിത്രമായ രാധേശ്യാമിന്റെ പ്രൊമോഷന് പരിപാടികള്‍ക്ക് എത്തിയതായിരുന്നു പ്രഭാസ്. 21 ഗ്രാംസ് വലിയ വിജയമാകട്ടയെന്നും ചിത്രത്തിന് എല്ലാവിധത്തിലുള്ള ആശംസകളും നേരുന്നതായും പ്രഭാസ് പറഞ്ഞു.
21 ഗ്രാംസിന്റെ പ്രമോഷനായി കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ എത്തിയപ്പോയായിരുന്നു അനുപ് മേനോനും സംവിധായകന് ബിബിന്‍ കൃഷ്ണയും നിര്‍മ്മാതാവ് റെനീഷും പ്രഭാസിനെ കണ്ടു മുട്ടിയത്.
read also- Salute Movie |സല്യൂട്ട് ഒ.ടി.ടി റിലീസിന്; തീയതി പുറത്തുവിട്ട് ദുല്‍ഖര്‍ സല്മാന്
ഇതിന് പിന്നാലെ സൗഹൃദ സംഭാഷണത്തില്‍ ഏര്‍പ്പെട്ട പ്രഭാസും 21 ഗ്രാംസ് അണിയറ പ്രവര്ത്തകരുംന ഇരുസിനിമകളെ കുറിച്ചും സംസാരിച്ചു. രാജേഷ് പിള്ള സംവിധാനം ചെയ്തട്രാഫികിനു ശേഷം അനൂപ് മേനോന്റെ ഒരു കംപ്ലീറ്റ് ത്രില്ലര്‍ ചിത്രമായിരിക്കും 21 ഗ്രാംസ്. മലയാളത്തിന്റെ മുതിര്‍ന്ന താരങ്ങള്‍ക്കൊപ്പം യുവതാരങ്ങളും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. തിരക്കഥാകൃത്തുക്കളായ രഞ്ജിത്തും രണ്‍ജി പണിക്കറും ഒന്നിച്ച് എത്തുന്നുവെന്ന പ്രത്യേകതയും ചിത്രം തരുന്നുണ്ട്.
ത്രില്ലര്‍ ചിത്രമെന്ന പാറ്റേണില്‍ ഒരുങ്ങുന്ന ചിത്രം The Front Row Productions' ന്റെ ബാനറിലാണ് നിര്‍മ്മിക്കുന്നത്. ദീപക് ദേവിന്റെ സംഗീതത്തില്‍ ഹരിശങ്കര്‍ ആലപിച്ച ചിത്രത്തിലെ ഗാനം ഇതിനോടകം ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം പിടിച്ചിട്ടുണ്ട്. മാര്‍ച്ച് 18 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
read also- FEFKA |ലൈംഗിക പീഡനം; പടവെട്ട് സംവിധായകൻ ലിജു കൃഷ്ണയുടെ താത്ക്കാലിക അംഗത്വം ഫെഫ്ക റദ്ദ് ചെയ്തു
നിരവധി പ്രത്യേകതകളുള്ള ചിത്രത്തില്‍ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി നന്ദകിഷോര്‍ എന്ന കഥാപാത്രമായിട്ടാണ് അനൂപ് മേനോന് എത്തുന്നത്. അനൂപ് മേനോന് പുറമേ, ലെന, സംവിധായകന് രഞ്ജിത്, രണ്‍ജി പണിക്കര്‍, ലിയോണ ലിഷോയ്, ലെന, അനു മോഹന്‍, മാനസ രാധാകൃഷ്ണന്, നന്ദു, ശങ്കര്‍ രാമകൃഷ്ണന്, പ്രശാന്ത് അലക്സാണ്ടര്‍, ചന്തുനാഥ്, മറീന മൈക്കിള്‍, വിവേക് അനിരുദ്ധ് തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
read also- 21 grams | തീപ്പൊരി ഡയലോഗുകൾ സമ്മാനിച്ചവർ ഒരേ സിനിമയിൽ; രണ്‍ജി പണിക്കരും രഞ്ജിത്തും 21 ഗ്രാംസിൽ കൈകോർക്കുന്നു
'ബ്രോ ഡാഡി' എന്ന ചിത്രത്തിന് ശേഷം ദീപക് ദേവ് സംഗീതം നല്കുന്ന ചിത്രംകൂടിയാണിത്. ജിത്തു ദാമോദര്‍, അപ്പു എന്‍ ഭട്ടതിരി എന്നിവര്‍ യഥാക്രമം ഛായാഗ്രഹണവും എഡിറ്റിങ്ങും നിര്‍വഹിക്കുന്ന ചിത്രത്തില്‍ 'മാലിക്' എന്ന ചിത്രത്തിലൂടെ ഈ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയ സന്തോഷ് രാമന് ആണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. വസ്ത്രാലങ്കാരം സുജിത്ത് മട്ടന്നൂര്‍, മേക്ക് അപ്പ് പ്രദീപ് രംഗന്, പ്രോജക്ട് ഡിസൈനര്‍ നോബിള്‍ ജേക്കബ്, പി.ആര്.ഒ വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.