• HOME
  • »
  • NEWS
  • »
  • film
  • »
  • Prabhas | സിനിമാ സെറ്റിലെ അപകടം, നടൻ പ്രഭാസിന് ശസ്ത്രക്രിയ

Prabhas | സിനിമാ സെറ്റിലെ അപകടം, നടൻ പ്രഭാസിന് ശസ്ത്രക്രിയ

Actor Prabhas undergoes surgery after getting injured on film sets | പ്രഭാസ് ശസ്ത്രക്രിയക്ക് വിധേയനായി

പ്രഭാസ്

പ്രഭാസ്

  • Share this:
    ബാഹുബലിയുടെ (Baahubali) വിജയത്തിന് ശേഷം ഏറ്റവും കൂടുതൽ താരമൂല്യവും തിരക്കുമുള്ള നടന്മാരിൽ ഒരാളാണ് പ്രഭാസ് (Prabhas). പൂജ ഹെഗ്‌ഡെയ്‌ക്കൊപ്പം (Pooja Hegde) രാധേ-ശ്യാമിൽ (Radhe Shyam) അദ്ദേഹം അടുത്തിടെ നായകനായി വേഷമിട്ടു. ബോക്‌സ് ഓഫീസ് മാന്ത്രികത പടർത്തുന്നതിൽ നിന്നും ചിത്രം പരാജയപ്പെട്ടു എങ്കിലും തെറ്റില്ലാത്ത രീതിയിൽ പ്രേക്ഷകപിന്തുണ നേടി. എന്നാൽ ഇപ്പോൾ ചിത്രം റിലീസ് ചെയ്യുകയും പ്രമോഷൻ ജോലികൾ അവസാനിക്കുകയും ചെയ്തതോടെ പ്രഭാസിന് ഒരു ഇടവേള ലഭിച്ചതായി തോന്നുന്നു. താരം സ്‌പെയിനിലാണെന്നാണ് റിപ്പോർട്ട്, എന്നാൽ താരത്തിന് ഇത് പൂർണ്ണമായും അവധിക്കാലമല്ല.

    IANSലെ ഒരു റിപ്പോർട്ട് അനുസരിച്ച്, താരം സ്പെയിനിലെ ബാഴ്‌സലോണയിൽ ശസ്ത്രക്രിയക്ക് വിധേയനായിട്ടുണ്ട്. സാലറിന്റെ സെറ്റിൽ വച്ചുണ്ടായ അപകടമാണ് കാരണം. ചെറിയ ശസ്ത്രക്രിയ ആണെങ്കിലും കൂടുതൽ പരിശോധന വരെ പൂർണ വിശ്രമമാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്.

    'രാധേ ശ്യാം' എന്ന ചിത്രം ബോക്‌സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവെക്കാതെ വന്നതിനെ തുടർന്ന് മാധ്യമങ്ങളുടെ കണ്ണിൽ പെടാതിരിക്കാൻ താരം സ്പെയിനിലായിരിക്കുമെന്ന് ആരാധകരിൽ പലരും ഊഹിച്ചു. ആറ് ദിവസം കൊണ്ട് 185 കോടി രൂപ കളക്ഷൻ നേടിയ ചിത്രം ഒരാഴ്ച കൊണ്ട് 200 കോടി കടക്കാൻ സാധ്യതയുണ്ട്. ബജറ്റ് കണക്കിലെടുക്കുമ്പോൾ, കളക്ഷൻ മികച്ചതല്ല എന്നുമാത്രം. രാധാകൃഷ്ണ കുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ പൂജ ഹെഗ്‌ഡെ നായികയായി വേഷമിട്ടു. സച്ചിൻ ഖേദേക്കർ, ജഗപതി ബാബു, മുരളി ശർമ്മ, ഭാഗ്യശ്രീ എന്നിവർ മറ്റു പ്രധാന വേഷങ്ങളിൽ അഭിനയിച്ചു.








    View this post on Instagram






    A post shared by Prabhas (@actorprabhas)






    പ്രഭാസിന്റെതായി ചില വലിയ ചിത്രങ്ങൾ ഒരുങ്ങുന്നുണ്ട്. ഓം റൗട്ടിന്റെ ആദിപുരുഷിന്റെ ചിത്രീകരണം അദ്ദേഹം പൂർത്തിയാക്കി. ഇതിൽ പ്രഭാസ് രാമന്റെ കഥാപാത്രത്തെ അവതരിപ്പിക്കും. സെയ്ഫ് അലി ഖാൻ ലങ്കേഷിനെ അവതരിപ്പിക്കും. കൃതി സനോൺ, സണ്ണി സിംഗ് എന്നിവരും ചിത്രത്തിലുണ്ട്. കെജിഎഫിന്റെ സംവിധായകൻ പ്രശാന്ത് നീലുമൊത്ത് സലാറിന് വേണ്ടി പ്രഭാസ് കൈകോർത്തു. പ്രഭാസിന്റെ നായികയായി ശ്രുതി ഹാസനും ചിത്രത്തിലുണ്ട്.

    തുടർന്ന് നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന പ്രൊജക്ട് കെയിൽ അദ്ദേഹം അഭിനയിക്കും. ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോണും അമിതാഭ് ബച്ചനും ഇതിൽ അഭിനയിക്കുമെന്നതാണ് പ്രോജക്ടിനെ കൂടുതൽ മികച്ചതാക്കുന്നത്. സ്പിരിറ്റും പേരിടാത്ത മറ്റൊരു പ്രോജക്ടും പ്രഭാസിന്റെതായുണ്ട്.

    Summary: Baahubali actor Prabhas underwent a minor surgery in Spain upon getting injured on the sets of Salaar. He is recuperating well. The actor was recently seen in romantic entertainer Radhe Shyam featuring himself along with Pooja Hegde
    Published by:user_57
    First published: