സാഹസികത ഏറെ ഇഷ്ടപ്പെടുന്നയാളാണ് നടന് പ്രണവ് മോഹന്‍ലാലെന്ന് എല്ലാവര്ക്കും അറിയാം. കൊടുകാട്ടിലും കൊടുമുടികളിലും കറങ്ങി നടക്കുന്ന പ്രണവിന്റെ പുതിയ സാഹസികതയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. രണ്ട് അറ്റത്തായി വലിച്ചുകെട്ടിയ കയറില്‍ മഴയത്ത് സ്ലാക്ക്ലൈനിങ് ചെയ്യുന്ന താരത്തിന്റെ വീഡിയോ ഇതിനോടകം തന്നെ ചര്‍ച്ചയായി കഴിഞ്ഞു. സാധാരണ എല്ലാവരും മുന്നോട്ട് സ്ലാക്ക്ലൈനിങ് ചെയ്യുമ്പോള്‍ പിന്നോട്ട് നടന്നാണ് താരം എല്ലാവരെയും അത്ഭുതപ്പെടുത്തിയത്.
സോഷ്യല്‍ മീഡിയയില്‍ അധികം സജീവമല്ലാത്ത പ്രണവ് അപൂര്‍വമായാണ് തന്റെ യാത്രകളുടെ ചിത്രങ്ങളും മറ്റും പങ്കുവെക്കാറുള്ളത്. പ്രണവിന്റെ അപാരമായ ബാലന്‍സിങ്ങ് കണ്ട് അക്ഷരാര്‍ത്ഥത്തില്‍ അമ്പരന്നിരിക്കുകയാണ് ആരാധകര്‍.
View this post on Instagram
ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദിയിലൂടെ സിനിമയില്‍ നായകനായി അരങ്ങേറ്റം കുറിച്ച പ്രണവ്, അരുണ്‍ ഗോപി സംവിധാനം ചെയ്ത ഇരുപത്തൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിലാണ് പിന്നീട് അഭിനയിച്ചത്. 2022ലെ ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയ വിനീത് ശ്രീനിവാസന്റെ ഹൃദയത്തിലൂടെ നിരൂപകരുടെ അടക്കം പ്രശംസ പ്രണവ് നേടിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.