• HOME
  • »
  • NEWS
  • »
  • film
  • »
  • Kerala State Chalachitra Academy|നടൻ പ്രേംകുമാർ ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാൻ

Kerala State Chalachitra Academy|നടൻ പ്രേംകുമാർ ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാൻ

ബീനാ പോളിനു പകരമാണ് നിയമനം

പ്രേം കുമാർ

പ്രേം കുമാർ

  • Last Updated :
  • Share this:
    തിരുവനന്തപുരം: നടൻ പ്രേം കുമാർ (Prem Kumar) ചലച്ചിത്ര അക്കാദമി (Kerala State Chalachitra Academy)വൈസ് ചെയർമാൻ. പ്രേമം കുമാറിനെ ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനായി നിയമിച്ച് ഉത്തരവായി. മൂന്നു വർഷ കാലയളവിലേക്കാണ് നിയമനം.

    ബീനാ പോളിനു പകരമാണ് നിയമനം. നേരത്തേ, ചലച്ചിത്ര അക്കാദമി ചെയർമാനായി സംവിധായകൻ രഞ്ജിത്തിനെ നിയമിച്ചിരുന്നു. സംവിധായകൻ കമലിന്റ സ്ഥാനത്തേക്കാണ് രഞ്ജിത്തിനെ നിയമിച്ചത്.

    മികച്ച ടെലിവിഷൻ നടനുള്ള സംസ്ഥാന സർക്കാറിന്റെ പുരസ്കാരമടക്കം നിരവധി പുരസ്കാരങ്ങൾ പ്രേം കുമാറിന് ലഭിച്ചിട്ടുണ്ട്. നൂറിൽ അധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മികച്ച നാടക നടനുള്ള സംസ്ഥാന പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.

    Also Read-മധുരക്കണക്കുമായി അവർ വരുന്നു; പുതിയ സിനിമയുടെ ടൈറ്റിൽ പോസ്റ്റർ മമ്മൂട്ടി റിലീസ് ചെയ്തു

    പിഎ ബക്കർ സംവിധാനം ചെയ്ത സഖാവ് എന്ന ചിത്രത്തിലൂടെയാണ് സിനിമാ ജീവിതം ആരംഭിക്കുന്നത്. ആദ്യകാലത്ത് ടെലിവിഷൻ പരമ്പരകളിലൂടെയാണ് പ്രേം കുമാർ ശ്രദ്ധേയനാകുന്നത്.

    1967 സെപ്റ്റംബര്‍ 12ന് തിരുവനന്തപുരത്ത് ജനിച്ച പ്രേംകുമാർ കോളേജ് കാലഘട്ടത്തില്‍ റേഡിയോ, ദൂരദര്‍ശൻ പാനല്‍ ലിസ്റ്റില്‍ തെരഞ്ഞെടുക്കപ്പെട്ടു. ദൂരദര്‍ശനില്‍ ചെയ്ത ലമ്പു എന്ന സീരിയൽ കഥാപാത്രം ശ്രദ്ധ നേടി.
    Published by:Naseeba TC
    First published: