• HOME
  • »
  • NEWS
  • »
  • film
  • »
  • ACTOR PRITHVIRAJ AND DIRECTOR AASHIQ ABU STEPS OUT OF THE VARIYANKUNNAN FILM PROJECT

Variyankunnan Prithviraj| 'വാരിയംകുന്നൻ' സിനിമയിൽ നിന്നും പൃഥ്വിരാജും ആഷിഖ് അബുവും പിന്മാറി

സിനിമയുടെ പേരിൽ പൃഥ്വിരാജും ആഷിഖ് അബുവും വലിയതോതിൽ സൈബർ ആക്രമണം നേരിട്ടിരുന്നു.

News18 Malayalam

News18 Malayalam

  • Share this:
    വാരിയം കുന്നത്തു കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ നിന്ന് നടന്‍ പൃഥ്വിരാജും സംവിധായകന്‍ ആഷിക് അബുവും പിന്‍മാറി. നിര്‍മാതാക്കളുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് പിന്‍മാറ്റമെന്ന് സൂചന.

    വാരിയംകുന്നൻ സിനിമ പ്രഖ്യാപിച്ച് ഒന്നര വർഷത്തിന് ശേഷമാണ് സിനിമയിൽ നിന്നും പിന്മാറിയതായി സംവിധായകൻ വ്യക്തമാക്കുന്നത്. ഇതോടെ, വലിയ ചർച്ചയായ സിനിമ പ്രഖ്യാപനത്തിന് അവസാനമുണ്ടായിരിക്കുകയാണ്. സിനിമയുടെ പേരിൽ പൃഥ്വിരാജും ആഷിഖ് അബുവും വലിയതോതിൽ സൈബർ ആക്രമണം നേരിട്ടിരുന്നു.

    Also Read- Television Awards| സംസ്ഥാന ടെലിവിഷൻ പുരസ്കാരം; അഞ്ച് വിഭാഗങ്ങളിൽ ജേതാക്കൾ ഇല്ല; 49 ജേതാക്കളും വിലയിരുത്തലും

    മലബാര്‍ ലഹളയുടെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് ചിത്രം പ്രഖ്യാപിച്ചത്. തുടര്‍ന്ന് വലിയ വിവാദങ്ങളാണ് പൊട്ടിപ്പുറപ്പെട്ടത്. വാരിയം കുന്നന്‍ സ്വാതന്ത്ര്യസമരസേനാനിയല്ലെന്നും ഖിലാഫത്ത് പ്രസ്ഥാനത്തെ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെടുത്താനാകില്ലെന്നും തുടങ്ങിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളിലൊരാളായ റമീസിന്റെ മുന്‍കാല ഫെയ്‌സ്ബുക്ക് പോസ്റ്റുകളിലെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളും ചര്‍ച്ചയായി. തുടര്‍ന്ന് റമീസ് താല്‍ക്കാലികമായി സിനിമയില്‍ നിന്ന് പിന്‍മാറി.

    Also Read- പൃഥ്വിരാജും നയൻതാരയും ഒന്നിക്കുന്നു; 'ഗോൾഡു'മായി അൽഫോൺസ് പുത്രൻ

    ആദ്യം നിർമാതാക്കൾ ഈ സ്ക്രിപ്റ്റുമായി സമീപിച്ചത് സംവിധായകൻ അൻവർ റഷീദിനെയാണ്. നടൻ വിക്രമിനെ നായകനാക്കിയാണ് അൻവർ റഷീദ് ഈ സിനിമ എടുക്കാൻ ആലോചിച്ചിരുന്നത്.

    Also Read- നീലച്ചിത്ര നിർമാണം; ശിൽപ ഷെട്ടി രാജ് കുന്ദ്രയിൽ നിന്ന് വിവാഹ മോചനത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്

    നിലവിൽ പൃഥ്വിരാജ് മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയുടെ ഷൂട്ടിങ്ങിനായി തെലങ്കാനയിലെ ഹൈദരാബാദിൽ ആണ്.

    Also Read- Bro Daddy Movie | എക്കാലത്തെയും മികച്ച നടനൊപ്പം എക്കാലത്തെയും മികച്ച അമ്മ; 'ബ്രോ ഡാഡി'യിലെ രംഗം പങ്കുവെച്ച് പൃഥ്വിരാജ്

    മലബാർ വിപ്ലവത്തിന്റെ നൂറാം വാർഷികത്തിൽ ചിത്രീകരണം ആരംഭിക്കും എന്നായിരുന്നു ആഷിഖ് അബു അറിയിച്ചിരുന്നത്. എന്നാൽ, സിനിമയുടെ പ്രഖ്യാപനം നടന്നില്ല. പകരം ഇരുവരും ഒന്നിക്കുന്ന നീലവെളിച്ചം എന്ന സിനിമ പ്രഖ്യാപിച്ചു. ഇതോടെയാണ് വാരിയംകുന്നൻ നടക്കില്ലേയെന്ന ആശങ്ക ആരാധകർ പങ്കുവെച്ചത്. ആരാധകരുടെ നിരന്തരമായ ചോദ്യത്തിന് ഔദ്യോഗിക അറിയിപ്പ് വന്നിരിക്കുകയാണ്.
    Published by:Rajesh V
    First published:
    )}