• HOME
 • »
 • NEWS
 • »
 • film
 • »
 • Madhavan meets Mammootty | മമ്മൂട്ടിയെ കാണാന്‍ മാധവനെത്തി; ചിത്രം പങ്കുവെച്ച് പ്രമുഖ സംവിധായകന്‍

Madhavan meets Mammootty | മമ്മൂട്ടിയെ കാണാന്‍ മാധവനെത്തി; ചിത്രം പങ്കുവെച്ച് പ്രമുഖ സംവിധായകന്‍

സന്ദര്‍ശനത്തിന്‍റെ ചിത്രങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ തരംഗമായി കഴിഞ്ഞു

 • Share this:
  നടന്‍ മമ്മൂട്ടിയെ (Mammootty) സന്ദര്‍ശിച്ച് തമിഴ് സിനിമാതാരം ആര്‍. മാധവന്‍ (Actor R Madhavan). ദുബായില്‍  (Dubai)വച്ചായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. സന്ദര്‍ശനത്തിന്‍റെ ചിത്രങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ തരംഗമായി കഴിഞ്ഞു. ഇരുവരും ഒന്നിക്കുന്ന പുതിയ സിനിമ പ്രതീക്ഷിക്കാമോയെന്നാണ് ആരാധകരുടെ പ്രധാന കമന്‍റ്.  സംവിധായകന്‍ പ്രജേഷ് സെന്‍ ആണ് ചിത്രം പുറത്തുവിട്ടത്.

  മലയാളത്തില്‍ ക്യാപ്റ്റന്‍, വെള്ളം എന്നീ സിനിമകള്‍ ഒരുക്കിയ സംവിധായകന്‍ പ്രജേഷ് സെന്‍, നിര്‍മ്മാതാക്കളായ ആന്‍റോ ജോസഫ്, വിജയ് മൂലന്‍ എന്നിവരും കൂടിക്കാഴ്ചയില്‍ മാധവനൊപ്പം ഉണ്ടായിരുന്നു. മാധവന്‍റെ ആദ്യ സംവിധാന സംരംഭമായ റോക്കട്രി ദി നമ്പി എഫക്ടിന്‍റെ സഹസംവിധായകന്‍ കൂടിയാണ് പ്രജേഷ് സെന്‍.

  ഈ സിനിമയില്‍ മമ്മൂട്ടിയും അഭിനയിക്കുന്നുണ്ടോയെന്നും ആരാധകര്‍ക്കിടയില്‍ ചോദ്യമുണ്ട്. കൂടാതെ ജയസൂര്യയും മഞ്ജു വാര്യരും കേന്ദ്ര കഥാപാത്രങ്ങളാകുന്ന മേരി ആവാസ് സുനോയാണ് പ്രജേഷിന്‍റെ പുതിയ ചിത്രം. ജയസൂര്യയും പ്രജേഷും ഒന്നിച്ചു ചെയ്യുന്ന മൂന്നാമത്തെ സിനിമ കൂടിയാണിത്.

  അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മ പർവ്വമാണ് മമ്മൂട്ടിയുടേതായി റിലീസ് കാത്തിരിക്കുന്ന ചിത്രം. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രത്തില്‍ ഗംഭീര ഗെറ്റപ്പിലാണ് മമ്മൂട്ടിയെത്തുന്നത്.. ഫെബ്രുവരി 24ന് ഭീഷ്മപർവ്വം റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.

  Aaraattu release | 'നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്' ഈ മാസം തിയേറ്റർ റിലീസ്; തിയതി പ്രഖ്യാപിച്ചു

  മോഹൻലാൽ (Mohanlal), ബി. ഉണ്ണികൃഷ്ണൻ (B. Unnikrishnan) കൂട്ടുകെട്ടിന്റെ ഏറ്റവും പുതിയ ചിത്രം 'നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്' (Neyyattinkara Gopante Aaraattu) ഈ മാസം തിയേറ്ററിലെത്തും. ഫെബ്രുവരി 18 ആണ് റിലീസ് തിയതി.

  കഴിഞ്ഞ ഒക്ടോബർ 14നായിരുന്നു ആദ്യം ആറാട്ടിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാൽ കോവിഡ് പശ്ചാത്തലത്തിൽ തിയേറ്ററുകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനം ആകാത്തതോടെ ഇത് മാറ്റിവയ്ക്കുക ആയിരുന്നു. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

  പുലിമുരുകൻ പോലുള്ള ബ്ലോക്ക്ബസ്റ്ററുകളുടെ തിരക്കഥയും ട്വന്റി: 20, പോക്കിരി രാജ തുടങ്ങിയ ചിത്രങ്ങളുടെ സഹ രചനയും നിർവഹിച്ച ഉദയ്കൃഷ്ണയാണ് തിരക്കഥ.

  കേരളത്തിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നീക്കിയതിന് ശേഷം ചിത്രീകരണം ആരംഭിച്ച ആദ്യ ബിഗ് ബജറ്റ് മലയാളം ചിത്രമായ ആറാട്ട് 2020ൽ ഏകദേശം 20 കോടി രൂപ ബജറ്റിലാണ് നിർമ്മിച്ചതെന്ന് റിപ്പോർട്ട്.

  മോഹൻലാൽ, ശ്രദ്ധ ശ്രീനാഥ്, സിദ്ദിഖ്, സായ് കുമാർ, ധ്രുവൻ, സ്വാസിക, നെടുമുടി വേണു, നേഹ സക്‌സേന, വിജയരാഘവൻ, രചന നാരായണൻകുട്ടി, ഇന്ദ്രൻസ്, സെന്തിൽ കൃഷ്ണ, രഞ്ജി പണിക്കർ, അലൻസിയർ വെൻ ലക്ഷ്മി ലോപ്പസ്, സാധികാബ് ലക്ഷ്മി, സാധികാബ് ലോപ്പസ് എന്നിവരടങ്ങുന്ന വൻ താരനിരയാണ് ഈ മൾട്ടി സ്റ്റാർ ചിത്രത്തിലുള്ളത്.

  എ.ആർ. റഹ്മാൻ, ഒരു ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നു. ഡ്രമ്മർ ശിവമണിയുടെ ശ്രദ്ധേയമായ അതിഥി വേഷവും ചിത്രത്തിലുണ്ട്.

  നെയ്യാറ്റിൻകര ഗോപൻ എന്ന ഭൂമി ഇടപാടുകാരനായ മോഹൻലാൽ കഥാപാത്രം തിരുവനന്തപുരത്ത് നിന്ന് പാലക്കാട്ടേക്ക് താൻ വാങ്ങിയ ഭൂമി പരിശോധിക്കുന്നതിനെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ ഇതിവൃത്തം. സ്ഥലത്തെത്തിയപ്പോൾ, അധികാരികളുടെ പിന്തുണയിലൂടെ റിയൽ എസ്റ്റേറ്റ് മാഫിയ നിയമവിരുദ്ധമായി കുടിയൊഴിപ്പിക്കപ്പെടുന്ന ആളുകളുടെ ദുരവസ്ഥയിൽ അദ്ദേഹം സഹതപിക്കുന്നു.

  ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ പാലക്കാട് റവന്യൂ ഡിവിഷണൽ ഓഫീസറായി ജോലി ചെയ്യുന്ന സേതുലക്ഷ്മി എന്ന ഐഎഎസ് ഓഫീസറുടെ വേഷത്തിലാണ് കന്നഡ നടി ശ്രദ്ധ ശ്രീനാഥ് എത്തുന്നത്. കോഹിനൂറിന് ശേഷം ശ്രദ്ധ അഭിനയിക്കുന്ന രണ്ടാമത്തെ മലയാള ചിത്രമാണ് ആറാട്ട്. സഞ്ജന ഗൽറാണിയും ഒരു പ്രത്യേക ഡാൻസ് ട്രാക്കിൽ പ്രത്യക്ഷപ്പെടുന്നു.
  Published by:Arun krishna
  First published: