നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • കാറിന്റെ പരസ്യത്തിലെ കൗമാരക്കാരൻ; തെന്നിന്ത്യയിലെ സൂപ്പർ താരത്തിന്റെ പഴയ വീഡിയോ വൈറൽ

  കാറിന്റെ പരസ്യത്തിലെ കൗമാരക്കാരൻ; തെന്നിന്ത്യയിലെ സൂപ്പർ താരത്തിന്റെ പഴയ വീഡിയോ വൈറൽ

  സിനിമയിൽ സജീവമാകുന്നതിന് മുമ്പ് പരസ്യ ചിത്രങ്ങളിലും സീരിയലുകളിലൂടെയും താരം ശ്രദ്ധേയനായിരുന്നു.

  ScreenGrab

  ScreenGrab

  • Share this:
   തെന്നിന്ത്യൻ സിനിമയിലെ മുൻനിര താരങ്ങളിൽ ഒരാളാണ് മാധവൻ. കുസൃതിച്ചിരിയും അഭിനയ നൈപുണ്യവും കൊണ്ട് നിരവധി ആരാധകരേയാണ് ബോളിവുഡിലടക്കം മാധവൻ സ്വന്തമാക്കിയത്. സോഷ്യൽമീഡിയയിലും സജീവമായ താരത്തിന്റെ പഴയൊരു വീഡിയോ ആണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.

   സിനിമയിൽ സജീവമാകുന്നതിന് മുമ്പ് പരസ്യ ചിത്രങ്ങളിലും സീരിയലുകളിലൂടെയും താരം ശ്രദ്ധേയനായിരുന്നു. മണി രത്നം സംവിധാനം ചെയ്ത അലൈപായുതേ എന്ന ചിത്രമാണ് മാധവന്റെ കരിയറിൽ വഴിത്തിരിവാകുന്നത്.

   ഇപ്പോൾ താരം അഭിനയിച്ച പഴയൊരു പരസ്യമാണ് സോഷ്യൽമീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഒരു കാറിന്റെ പരസ്യത്തിലാണ് കൗമാരക്കാരൻ മാധവനെ കാണുക. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യപ്പെട്ട വീഡിയോ ഇതിനകം നിരവധി പേരാണ് കണ്ടത്.   മാധവന്റെ കുസൃതിച്ചിരിയും നിഷ്കളങ്ക മുഖവുമാണ് ആരാധകരെ ഏറ്റവും കൂടുതൽ ആകർഷിച്ചിരിക്കുന്നത്. കമന്റുകളിലും ഇത് വ്യക്തം.

   നേരത്തേ മാധവൻ തന്നെ ഇൻസ്റ്റഗ്രാമിൽ തന്റെ പഴയകാല ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. ഇതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
   View this post on Instagram


   A post shared by R. Madhavan (@actormaddy)

   നമ്പി നാരായണന്റെ ജീവിതകഥ പറയുന്ന 'റോക്കട്രി: ദി നമ്പി എഫക്ട്' ആണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിൽ നമ്പി നാരായണന്റെ വേഷത്തിൽ എത്തുന്നതും മാധവനാണ്. ഹിന്ദി, തമിഴ് ഭാഷകളിൽ എത്തുന്ന ചിത്രത്തിൽ സൂര്യയും ഷാരൂഖ് ഖാനും അതിഥി വേഷങ്ങളിലും എത്തുന്നുണ്ട്.

   വിവാഹത്തിനു ശേഷം 29 ാമത്തെ വയസ്സിലാണ് മാധവൻ തന്റെ അഭിനയജീവിതം തുടങ്ങിയത്.
   Published by:Naseeba TC
   First published:
   )}