മുംബൈ: പ്രമുഖ ബോളിവുഡ് താരം രാഹുൽ റോയിയെ മസ്തിഷ്കാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 1990കളിൽ പുറത്തിറങ്ങിയ 'ആഷിഖി'എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് രാഹുൽ. തന്‍റെ ഏറ്റവും പുതിയ ചിത്രത്തിന്‍റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് കാർഗിലിൽ ആയിരുന്നു താരം. ഇവിടെ നിന്ന് മടങ്ങിവന്നശേഷമാണ് 52കാരനായ താരത്തിന് ബ്രെയിൻ സ്ട്രോക് സംഭവിച്ചത്.
താരത്തിനുണ്ടായ രോഗാവസ്ഥ സംബന്ധിച്ച് സഹോദരനും സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ നാനാവതി ആശുപത്രിയിൽ ഐസിയുവിൽ തുടരുന്ന രാഹുലിന്‍റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു വരികയാണെന്നാണ് ആശുപത്രിവൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. കാർഗിലിലെ അതിശൈത്യ കാലാവസ്ഥയാണ് ആരോഗ്യസ്ഥിതി വഷളാക്കിയതെന്നാണ് കരുതപ്പെടുന്നത്.
'കാർഗിലില്‍ ഷൂട്ടിഗ് കഴിഞ്ഞ് രണ്ട് ദിവസം മുമ്പാണ് അദ്ദേഹം മടങ്ങിയെത്തിയത്. പിന്നാലെ ബ്രെയിൻ സ്ട്രോക്ക് ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇപ്പോൾ സുരക്ഷിതനാണ്. നില മെച്ചപ്പെട്ടു വരുന്നുണ്ട്. പൂർണ്ണമായും സുഖം പ്രാപിക്കാൻ കുറച്ച് സമയമെടുക്കും'. കുടുംബാംഗങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
മഹേഷ് ഭട്ട് സംവിധാനം ചെയ്ത 'ആഷിഖി'എന്ന ചിത്രത്തിലൂടെ തന്‍റെ ഇരുപത്തിരണ്ടാം വയസിലാണ് രാഹുൽ റോയി ബോളിവുഡ് അരങ്ങേറ്റം കുറിക്കുന്നത്. മ്യൂസിക്കൽ ബ്ലോക്ക്ബസ്റ്ററായ ആഷിഖിലെയും ഗാനങ്ങള്‍ ഇപ്പോഴും പലർക്കും പ്രിയപ്പെട്ടതാണ്. ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ആദ്യ സീസൺ വിജയി കൂടിയാണ് രാഹുൽ.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.