ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് വീട്ടിലേക്ക് മടങ്ങി. രാത്രി 9:30ഓടെയാണ് താരം ആശുപത്രി വിട്ടത്. വീട്ടില്‍ തിരിച്ചെത്തിയതായി രജനികാന്ത് ട്വീറ്റ് ചെയ്തു. തലച്ചോറിലേക്കുള്ള രക്തക്കുഴലിലെ തടസ്സം കണ്ടെത്തിയതിനെ തുടര്‍ന്ന് വെള്ളിയാഴ്ച അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.
മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് ഞായറാഴ്ച രാവിലെ ആല്‍വാര്‍പ്പേട്ടിലെ കാവേരി ആശുപത്രിയിലെത്തി രജനി കാന്തിനെ കണ്ടിരുന്നു.
അതേസമയം രജനിയുടെ ആരോഗ്യത്തിന് വേണ്ടി ആരാധകരുടെ പ്രാര്‍ഥനകള്‍ തുടരുകയാണ്. ക്ഷേത്രങ്ങളില്‍ താരത്തിന്റെ പേരില്‍ ഒട്ടേറെ വഴിപാടുകള്‍ ആണ് നടത്തിയത്.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡിന് അര്‍ഹനായ രജനികാന്ത്, രാഷ്ട്രപതി രാംനാഥ് കോവിന്ദിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കണ്ടതിന് ശേഷം ഡല്‍ഹിയില്‍ നിന്ന് മടങ്ങിയിരുന്നു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.