നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Rajinikanth | നടൻ രജനികാന്തിനെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

  Rajinikanth | നടൻ രജനികാന്തിനെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

  Actor Rajinikanth hospitalised in Chennai | ഏതാനും ദിവസങ്ങൾക്ക് മുമ്പ് അദ്ദേഹം ദാദാസാഹിബ് ഫാൽക്കെ പുരസ്‌കാരം ഏറ്റുവാങ്ങിയിരുന്നു

  രജനികാന്ത്

  രജനികാന്ത്

  • Share this:
   നടൻ രജനികാന്തിനെ ചെന്നൈയിലെ കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രജനികാന്തിനെ പൊതു ആരോഗ്യ പരിശോധനയ്ക്ക് പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ഭാര്യ ലത രജനികാന്ത് അറിയിച്ചതായി റിപ്പോർട്ട്.

   അദ്ദേഹം നാല് ദിവസം ചികിത്സയിൽ കഴിയും എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.

   അതേസമയം തന്നെ രജനിയെ ഗുരുതരമായ ഹൃദ്രോഗം ബാധിച്ചതായി സ്ഥിരീകരിക്കകതാ റിപ്പോർട്ടുകളുണ്ട്. ഹൃദയവുമായി ബന്ധിപ്പിക്കുന്ന രക്തക്കുഴലുകളിൽ വേണ്ടത്ര രക്തം ലഭിക്കാത്തതിനാൽ ടിഷ്യൂകൾക്ക് കേടുപാടുകൾ സംഭവിച്ചതായി പറയപ്പെടുന്നു.

   രജനിയുടെ അടുത്ത ബന്ധുവായ നടൻ വൈ.ജി. മഹേന്ദ്രൻ താരം സുഖമായിരിക്കുന്നുവെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ആശുപത്രി സന്ദർശിച്ച ശേഷം വ്യക്തമാക്കിയാതായി ഇന്ത്യഗ്ലിറ്റ്‌സ് റിപ്പോർട്ട് ചെയ്യുന്നു. അദ്ദേഹം വേഗം സുഖം പ്രാപിക്കട്ടെ എന്ന പ്രാർത്ഥനയിലാണ് ആരാധകർ.

   ഏതാനും ദിവസങ്ങൾക്ക് മുമ്പ് ദാദാസാഹിബ് ഫാൽക്കെ അവാർഡിന് അർഹനായ രജനികാന്ത്, രാഷ്ട്രപതി രാംനാഥ് കോവിന്ദിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കണ്ടതിന് ശേഷം ഡൽഹിയിൽ നിന്ന് മടങ്ങിയിരുന്നു.

   Summary: Actor Rajinikanth got hospitalised in Chennai. He is in for a routine checkup, his wife Latha is quoted as saying
   Published by:user_57
   First published:
   )}