നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Ramesh Valiyasala passes away | സീരിയൽ രംഗത്തെ പ്രശസ്ത നടൻ രമേശ് വലിയശാല അന്തരിച്ചു

  Ramesh Valiyasala passes away | സീരിയൽ രംഗത്തെ പ്രശസ്ത നടൻ രമേശ് വലിയശാല അന്തരിച്ചു

  ഇരുപത്തിരണ്ട് വര്‍ഷമായി സീരിയല്‍, സിനിമാരംഗത്ത് സജീവമായിരുന്നു രമേശ്

  രമേശ് വലിയശാല

  രമേശ് വലിയശാല

  • Share this:
   പ്രശസ്ത സീരിയല്‍ നടന്‍ വലിയശാല രമേശ് അന്തരിച്ചു. 54 വയസ്സായിരുന്നു. തിരുവനന്തപുരം വലിയശാല സ്വദേശിയാണ്. ഇരുപത്തിരണ്ട് വര്‍ഷമായി സീരിയല്‍, സിനിമാരംഗത്ത് സജീവമായിരുന്നു രമേശ്. നാടകരംഗത്ത് നിന്നാണ് സീരിയല്‍ രംഗത്തേക്കെത്തിയത്.

   തിരുവനന്തപുരം മോഡൽ സ്കൂളിലായിരുന്നു വിദ്യാഭ്യാസം. ആർട്സ് കോളേജിൽ പടിക്കവേ നാടകത്തിൽ സജീവമായി. പൗർണ്ണമിതിങ്കൾ എന്ന പരമ്പരയിലാണ് ഏറ്റവും ഒടുവിലായി വേഷമിട്ടത്. നിർമ്മാതാവും പ്രൊഡക്ഷൻ കൺഡ്രോളറുമായ എൻ.എം. ബാദുഷയാണ് വിയോഗവാർത്ത ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.

   "പ്രശ്നങ്ങൾ പലതും ഉണ്ടാകും. പക്ഷെ ജീവിതത്തിൽ നിന്നും ഒളിച്ച് ഓടിയിട്ട് എന്തു കാര്യം.. പ്രിയ സുഹൃത്ത് രമേഷിന് ആദരാഞ്ജലികൾ," എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

   (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)
   Published by:user_57
   First published: