തിരുവനന്തപുരം: അന്തരിച്ച നടൻ മാമുക്കോയയുടെ വിങ്ങുന്ന ഓർമ്മകളുമായി സായികുമാർ. ആരോടും വിരോധം കാത്തുസൂക്ഷിക്കാത്ത സത്യസന്ധനായ മനുഷ്യനായിരുന്നു അദ്ദേഹമെന്ന് നടൻ സായികുമാർ. അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചെന്ന് അറിഞ്ഞപ്പോഴും തിരിച്ചുവരുമെന്ന് കരുതിയിരുന്നു. ബന്ധത്തെ കുറിച്ച് എങ്ങിനെ വിശദീകരിക്കാനാണ് ഞാൻ. വാക്കുകൾ കൊണ്ട് വിശദീകരിക്കാനാവുന്ന സൗഹൃദമല്ല. പല ഓർമ്മകളും മനസിലൂടെ പോകുന്നത്. ബാലകൃഷ്ണായെന്ന വിളിയാണ് ചെവിയിൽ മുഴങ്ങുന്നത്.
Also read-നടൻ മാമുക്കോയ അന്തരിച്ചു
നാടകത്തിലൂടെ രംഗപ്രവേശനം ചെയ്തവരാണ് ഞാനും അദ്ദേഹവുമൊക്കെ. സഹിക്കാൻ പറ്റുന്നില്ല അദ്ദേഹത്തിൻറെ വിയോഗം. വല്ലാത്തൊരു അനുഭവമാണ്. അനുഭവങ്ങളുടെ പാഠപുസ്തകമായിരുന്നു ഇന്നസെന്റേട്ടനും മാമുക്കോയയുമൊക്കെയെന്നും സായികുമാർ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.