നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • നടൻ സഞ്ചാരി വിജയ്‍യുടെ സംസ്കാര ചടങ്ങുകൾ ഔദ്യോഗിക ബഹുമതികളോടെ നടത്തും; ആദരം അര്‍പ്പിച്ച് ബി.എസ്.യെദ്യൂരപ്പ

    നടൻ സഞ്ചാരി വിജയ്‍യുടെ സംസ്കാര ചടങ്ങുകൾ ഔദ്യോഗിക ബഹുമതികളോടെ നടത്തും; ആദരം അര്‍പ്പിച്ച് ബി.എസ്.യെദ്യൂരപ്പ

    ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് വിജയും സുഹൃത്തും സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെട്ടത്. മഴയിൽ നനഞ്ഞ് കിടന്ന റോ‍ഡിൽ തെന്നി നിയന്ത്രണം വിട്ട ബൈക്ക് സമീപത്തെ ഇലക്ട്രിക് തൂണിൽ ഇടിക്കുകയായിരുന്നു.

    sanchari vijay

    sanchari vijay

    • Share this:
      ബംഗളൂരു: കഴിഞ്ഞ ദിവസം മരിച്ച സഞ്ചാരി  നടൻ വിജയ് യുടെ സംസ്കാരച്ചടങ്ങുകൾ ഔദ്യോഗിക ബഹുമതികളോടെ നടക്കും. ദേശീയ അവാർഡ് ജേതാവ് കൂടിയായ താരത്തിന്‍റെ അന്തിമ ചടങ്ങുകൾ ഔദ്യോഗിക ബഹുമതികളോടെ നടക്കുമെന്ന കാര്യം കർണാടക മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പയാണ് അറിയിച്ചത്. വാഹനാപകടത്തെ തുടർന്ന് തലയ്ക്ക് പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലിരുന്ന വിജയ് കഴിഞ്ഞ ദിവസമാണ് മരിച്ചത്.

      നിലവിൽ ആളുകൾക്ക് അന്ത്യാജ്ഞലി അർപ്പിക്കുന്നതിനായി ബംഗളൂരു രവീന്ദ്ര കലാക്ഷേത്രയില്‍ പൊതുദർശനത്തിന് വച്ചിരിക്കുകയാണ് മൃതദേഹം. അതിനു ശേഷം അദ്ദേഹത്തിന്‍റെ ജന്മനാടായ കാടൂരിലെ പഞ്ചനഹള്ളിയിൽ സംസ്കാര ചടങ്ങുകൾ നടക്കും. ബൈക്കപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിജയിയെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നുവെങ്കിലും അപകടനില തരണം ചെയ്തിരുന്നില്ല. കഴിഞ്ഞ ദിവസം ഡോക്ടർമാർ മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയും ചെയ്തു. ഇതിന് പിന്നാലെ അദ്ദേഹത്തിന്‍റെ അവയവങ്ങൾ ദാനം ചെയ്യുമെന്നും കുടുംബാംഗങ്ങൾ വ്യക്തമാക്കുകയും ചെയ്തു.

      കുടുംബത്തിന്‍റെ ഈ തീരുമാനത്തിന് കൃതജ്ഞത അറിയിച്ചു കൊണ്ടായിരുന്നു മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പയുടെ പ്രതികരണം. 'ദേശീയ അവാർഡ് ജേതാവ് സഞ്ചാരിവിജയ് യുടെ സംസ്കാര ചടങ്ങുകൾ പൂർണ്ണമായും ഔദ്യോഗിക ബഹുമതികളോടെ നടത്തും. അനുശോചനത്തിനൊപ്പം അദ്ദേഹത്തിന്‍റെ അവയവം ദാനം ചെയ്യാൻ തയ്യാറായതിനുള്ള കൃതജ്ഞതയും കുടുംബത്തെ അറിയിക്കുന്നു'. യെദ്യൂരപ്പ ട്വീറ്റ് ചെയ്തു.

      Also Read-മലപ്പുറത്തും ഇതൾ വിരിഞ്ഞു സഹസ്രദളപത്മം; പൂവിട്ടത് വളാഞ്ചേരി സ്വദേശി അബ്ദുൽ നാസറിൻ്റെ പരിപാലനത്തിൽ

      കഴിഞ്ഞ ദിവസമാണ് വിജയ്ക്ക് മസ്തിഷ്ക മരണം സംഭവിച്ചുവെന്ന് അദ്ദേഹം ചികിത്സയിലിരുന്ന ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചത്. 'ഉച്ചയ്ക്ക് 12.25നും രാത്രി 7.50 നും അദ്ദേഹത്തിന് അപ്നിയ ടെസ്റ്റ് നടത്തിയിരുന്നു. പോസിറ്റീവ് റിസൽട്ടായിരുന്നു. തലച്ചോറിൽ ഭേദമാക്കാന്‍ കഴിയാത്ത തരത്തില്‍ ക്ഷതം ഉണ്ടെന്നാണ് ഇതിനർഥം. അടുത്ത ഘട്ടം അവയവങ്ങൾ വീണ്ടെടുത്ത് ദാനം ചെയ്യാനുള്ള നടപടിക്രമങ്ങളാണ്' എന്നാണ് ആശുപത്രി അധികൃതർ പുറത്തുവിട്ട ബുള്ളറ്റിനിൽ അറിയിച്ചത്.

      ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് വിജയും സുഹൃത്തും സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെട്ടത്. മഴയിൽ നനഞ്ഞ് കിടന്ന റോ‍ഡിൽ തെന്നി നിയന്ത്രണം വിട്ട ബൈക്ക് സമീപത്തെ ഇലക്ട്രിക് തൂണിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ വിജയിയെയും സുഹൃത്ത് നവീനെയും ഉടൻ തന്നെ ആശുപത്രിയിലെത്തിക്കുകയും ചെയ്തിരുന്നു.

      Also Read-Sushant Singh Rajput| സുശാന്ത് താമസിച്ച മുംബൈയിലെ വീട് വാടകയ്ക്ക്; മാസ വാടക ലക്ഷങ്ങൾ

      വിജയ്ക്ക് തലയ്ക്കായിരുന്നു പരിക്ക്. തലച്ചോറിനേറ്റ പരിക്കിനെ തുടർന്ന് ആന്തരിക രക്തസ്രാവമുണ്ടായിരുന്നു. തുടർന്ന് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും കോമയിൽ തുടരുകയായിരുന്നു. ഇതിനിടെയാണ് മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്.
      Published by:Asha Sulfiker
      First published:
      )}