ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രം ‘ലിയോ’യുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ലൊക്കേഷനില്‍ നിന്നുള്ള സിനിമയുടെ ഓരോ അപ്ഡേറ്റിനും വലിയ സ്വീകാര്യതയാണ് ആരാധകര്‍ക്കിടയില്‍ ലഭിക്കുന്നത്. ഒരു പക്കാ ആക്ഷന്‍ ത്രില്ലറായി ഒരുക്കുന്ന ലിയോയില്‍ ബോളിവുഡ് താരം സഞ്ജയ് ദത്താണ് വില്ലന്‍. കെജിഎഫിലെ അധീര എന്ന അതിക്രൂരനായ വില്ലന്‍ കഥാപാത്രത്തില്‍ തിളങ്ങിയ ശേഷമാണ് സഞ്ജയ് ദത്ത് വീണ്ടും ദക്ഷിണേന്ത്യന്‍ സിനിമയുടെ ഭാഗമാകുന്നത്.
കെജിഎഫിലെ അധീരയുടെ വൈക്കിങ്സ് ലുക്കിനെ വെല്ലുന്ന ഗെറ്റപ്പിലാകും വിജയ് ചിത്രത്തില്‍ താരമെത്തുക. ഇതിനായി ജിമ്മില്‍ അദ്ദേഹം നടത്തുന്ന മാരക വർക്കൗട്ടിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.
Also Read -Thalapathy 67 | ദളപതി വിജയ്ക്ക് വില്ലനാകാന്‍ സഞ്ജയ് ദത്ത് എത്തുന്നു
ആക്ഷന്‍ ചിത്രങ്ങളില്‍ തിളങ്ങാറുള്ള വിജയ്ക്ക് ചേര്‍ന്ന എതിരാളി തന്നെയാകും സഞ്ജയ് ദത്ത് എന്ന് പ്രഖ്യാപന വേളയിലെ അഭിപ്രായം ഉയര്‍ന്നിരുന്നു. തമിഴിലെ ഏറ്റവും വലിയ സ്റ്റാര്‍ കാസ്റ്റിങ്ങാണ് ലിയോയില്‍ ലോകേഷ് നടത്തിയിരിക്കുന്നത്.
Stronger every day 💪🏻#DuttsTheWay pic.twitter.com/JcPAZuZFmt
— Sanjay Dutt (@duttsanjay) February 25, 2023
തൃഷയാണ് ചിത്രത്തിലെ നായിക. സംവിധായകരായ ഗൗതം മേനോന്, മിഷ്കിന് എന്നിവരെ കൂടാതെ ആക്ഷന്‍ കിങ് അര്ജുന്, മലയാളി താരം മാത്യു തോമസ്, പ്രിയാ ആനന്ദ്, ഡാന്‍സ് മാസ്റ്റര്‍ സാന്‍ഡി, മന്‍സൂര്‍ അലിഖാന് എന്നിവരും പ്രധാന വേഷത്തിലെത്തും.
Also Read- Thalapathy 67 | വിജയ്, ലോകി ചിത്രത്തിനെ ഇനി പേരുചൊല്ലി വിളിക്കാം; ദളപതി 67ന് പേരായി
കമലഹാസനെ നായകനാക്കി ഒരുക്കിയ സൂപ്പര്‍ ഹിറ്റ് ചിത്രം വിക്രത്തിന് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണിത്. സെവന് സ്ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ എസ്.എസ് ലളിത് കുമാറാണ് ചിത്രം നിര്‍മിക്കുന്നത്. ജഗദീഷ് പളനിസ്വാമിയാണ് സഹനിര്‍മാണം. അനിരുദ്ധ് ആണ് സംഗീതം നിര്‍വഹിക്കുന്നത്. മനോജ് പരമഹംസയാണ് ഛായാഗ്രഹണം. അന്‍ബറിവാണ് സംഘട്ടനം. എഡിറ്റിങ് ഫിലോമിന്‍ രാജ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.