• HOME
  • »
  • NEWS
  • »
  • film
  • »
  • 'ഉണ്ണി മുകുന്ദനെതിരെ പറഞ്ഞതിന് കൊന്ന് കളയും എന്ന് വരെ പറഞ്ഞവരുണ്ട്'; സന്തോഷ് കീഴാറ്റൂര്‍

'ഉണ്ണി മുകുന്ദനെതിരെ പറഞ്ഞതിന് കൊന്ന് കളയും എന്ന് വരെ പറഞ്ഞവരുണ്ട്'; സന്തോഷ് കീഴാറ്റൂര്‍

2021ല്‍ ഹനുമാന്‍ ജയന്തി ആശംസകള്‍ നേര്‍ന്ന് ഹനുമാന്റെ പ്രതിമ കൈയില്‍ പിടിച്ച് നിന്ന ഉണ്ണി മുകുന്ദന്റെ ചിത്രത്തിന് സന്തോഷ് കീഴാറ്റൂര്‍ നല്‍കിയ കമന്‍റ് വലിയ വിവാദമായിരുന്നു

  • Share this:

    ഉണ്ണിമുകുന്ദനെതിരെ ഫേസ്ബുക്ക് പോസ്റ്റില്‍ കമന്‍റ് ചെയ്തതിന് തനിക്ക് നേരെ വധഭീഷണി ഭീഷണി ഉണ്ടായിട്ടുണ്ടെന്ന് വെളിപ്പെടുത്തി നടന്‍ സന്തോഷ് കീഴാറ്റൂര്‍. 2021ല്‍ ഹനുമാന്‍ ജയന്തി ആശംസകള്‍ നേര്‍ന്ന് ഹനുമാന്റെ പ്രതിമ കൈയില്‍ പിടിച്ച് നിന്ന ഉണ്ണി മുകുന്ദന്റെ ചിത്രത്തിന് സന്തോഷ് കീഴാറ്റൂര്‍ നല്‍കിയ കമന്‍റ് വലിയ വിവാദമായിരുന്നു. ‘ഹനുമാൻ സ്വാമി കോറോണയിൽ നിന്നും നാടിനെ രക്ഷിക്കുമോ’ എന്നായിരുന്നു സന്തോഷ് കീഴാറ്റൂരിന്‍റെ കമന്‍റ്. ഇതിനെതിരെ വ്യാപക വിമര്‍ശനം നടന്‍ സോഷ്യല്‍ മീഡിയയില്‍ നേരിട്ടിരുന്നു.

    സന്തോഷിന്‍റെ കമന്‍റിന് ഉണ്ണി മുകുന്ദന്‍  മറുപടിയും നല്‍കിയിരുന്നു. ‘സന്തോഷ് കീഴാറ്റൂര്‍ ചേട്ടാ… നമ്മള്‍ ഒരുമിച്ച് അഭിനയിച്ചവരാ. അതുകൊണ്ട് മാന്യമായി പറയാം. ഞാന്‍ പോസ്റ്റ് ഇട്ടത്, ഞാന്‍ വിശ്വസിക്കുന്ന ദൈവത്തിന് മുമ്പില്‍ എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ഥിച്ചിട്ടാണ്. ഇതേ പോലുള്ള കമന്റ് ഇട്ട് സ്വയം വില കളയാതെ’ എന്നായിരുന്നു ഉണ്ണിയുടെ മറുപടി.

    Also Read – Unni Mukundan | ഉണ്ണി മുകുന്ദന്റെ പോസ്റ്റിനു താഴെ ‘ഹനുമാൻ സ്വാമി കോറോണയിൽ നിന്നും നാടിനെ രക്ഷിക്കുമോ’ എന്ന് സന്തോഷ് കീഴാറ്റൂർ; മറുപടി നൽകി ഉണ്ണി

    2021ല്‍ നടന്ന സംഭവത്തില്‍ തനിക്ക് നേരെ വധഭീഷണി ഉണ്ടായതായി സന്തോഷ് കീഴാറ്റൂര്‍ അടുത്തിടെ സില്ലി മോങ്ക്സ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.

    സന്തോഷ് കീഴാറ്റൂരിന്‍റെ വാക്കുകള്‍ 

    ഉണ്ണിമുകുന്ദന്‍റെ സിനിമ നൂറ് ദിവസം ഓടുന്നു. അതുപോലെ ഞാൻ ചെയ്യുന്ന സോളോ പെർഫോമൻസ് ഭയങ്കരമായി ആളുകൾ ഏറ്റെടുക്കുന്നു. ഞങ്ങൾ ഒരുമിച്ച് അഭിനയിച്ച സഹപ്രവർത്തകരാണ്. മല്ലു സിം​ഗ് പോലുള്ള സിനിമകൾ ഭയങ്കരമായി ഇഷ്ടപ്പെട്ട ആളാണ് ഞാൻ. വിക്രമാദിത്യൻ സിനിമയിൽ അദ്ദേഹത്തിന്‍റെ മികച്ച വേഷമായിരുന്നു. സ്റ്റൈൽ എന്ന സിനിമയിൽ ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഞാൻ അന്ന് ബുദ്ധിമോശത്തിൽ ഒരു കമന്റ് ഇടുകയും അത് തെറ്റാണെന്ന് സമ്മതിക്കുകയും ചെയ്തതാണ്. അതിൽ വധ ഭീഷണി അടക്കം നേരിട്ടൊരാൾ ഞാൻ ആണ്. കൊന്ന് കളയും എന്നുവരെ ചിലർ എന്നോട് പറഞ്ഞിട്ടുണ്ട്.

    ഞാൻ എന്റെ രാഷ്ട്രീയം കൃത്യമായി ഉയർത്തിപ്പിടിച്ചത് കൊണ്ടാണ് അതെന്ന് എനിക്കറിയാം. സങ്കടം എന്താണെന്ന് പറഞ്ഞാൽ, ഞാൻ തെറ്റ് സമ്മതിച്ചിട്ട് പോലും അദ്ദേഹം അത് വ്യക്തിപരമായി എടുത്തു. അദ്ദേഹം അതിന് താഴെ വന്നു ഒരു കമന്റ് ചെയ്താൽ മതിയായിരുന്നു. പിന്നീട് പലപ്പോഴും അഭിമുഖങ്ങളിൽ എന്നെ അറിയാത്ത പോലെയാണ് അദ്ദേഹം സംസാരിച്ചിട്ടുള്ളത്. പക്ഷേ നമ്മളൊക്കെ മനുഷ്യരല്ലേ.  അടുത്ത കാലത്ത് അദ്ദേഹം തെറി വിളിക്കുന്ന വീഡിയോ കണ്ടപ്പോൾ വിഷമം തോന്നി. കാരണം എന്തിനാണ് അങ്ങനെ ഒക്കെ ചെയ്യുന്നത് തോന്നി. പരസ്പരം തിരിച്ചറിയണം. ആ ഒരു വിഷമം എനിക്ക് ഉണ്ടായിരുന്നു. 

    Published by:Arun krishna
    First published: