നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • വെയിൽ സിനിമയുടെ സെറ്റിൽ നിന്ന് ഷെയിൻ നിഗം ഇറങ്ങി പോയി; വിലക്കിനു സാധ്യത

  വെയിൽ സിനിമയുടെ സെറ്റിൽ നിന്ന് ഷെയിൻ നിഗം ഇറങ്ങി പോയി; വിലക്കിനു സാധ്യത

  സെറ്റിൽ വരാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോൾ അഭിനയിക്കാൻ പ്രകൃതി അനുവദിക്കുന്നില്ല എന്ന് ഷെയിൻ പറഞ്ഞതായി ചിത്രത്തിന്റെ സംവിധായകൻ പറഞ്ഞു.

  shane nigam

  shane nigam

  • Share this:
  കൊച്ചി: നടൻ ഷൈൻ നിഗം വീണ്ടും വിവാദത്തിൽ. വെയിൽ സിനിമയുമായി ബന്ധപ്പെട്ടു തന്നെയാണ് ഇക്കുറിയും പ്രശ്നമുണ്ടായത്. സെറ്റിൽ വരാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോൾ അഭിനയിക്കാൻ പ്രകൃതി അനുവദിക്കുന്നില്ല എന്ന് ഷെയിൻ പറഞ്ഞതായി സംവിധായകൻ. ലക്ഷങ്ങളുടെ നഷ്ടം ഷെയിൻ ഉണ്ടാക്കിയെന്നും പലപ്പോഴും കാരണം പറയാതെ സെറ്റിൽ നിന്നും ഇറങ്ങിപോയതായും അദ്ദേഹം പറഞ്ഞു. ഈ മാസം 15മുതൽ സെറ്റിൽ വന്നത് ചുരുക്കം സമയങ്ങളിൽ മാത്രമാണെന്നും അദ്ദേഹം ആരോപിച്ചു.

  Also Read- പ്രശ്നങ്ങൾ കൂട്ടിയിട്ട് കത്തിച്ച് ഷെയിൻ നിഗം; അവസാനം ഒരു പഞ്ച് ഡയലോഗും

  ജോബിയുടെ പരാതിയെത്തുടർന്ന് നടൻ ഷെയിൻ നിഗമിനെ സിനിമകളിൽ സഹകരിപ്പിക്കേണ്ടെന്ന് നിർമാതാക്കളുടെ സംഘടന തീരുമാനം. വെയിൽ സിനിമ പൂർത്തിയാക്കാതെ മറ്റു സിനിമകളിൽ ഷെയിനിനെ സഹകരിപ്പിക്കരുതെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. തീരുമാനം താര സംഘടനയായ അമ്മയെയും അറിയിച്ചിട്ടുണ്ട്. എന്നാൽ വിവാദങ്ങളോട് പ്രതികരിക്കാൻ ഷെയിൻ തയ്യാറായിട്ടില്ല.

  നേരത്തെയും വെയിൽ സിനിമയുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉണ്ടായിരുന്നു. നിർമ്മാതാവ് ഭീഷണിപെടുത്തിയെന്ന ഷൈനിന്റെ പരാതിയും ഷൂട്ടിങ്ങുമായി സഹകരിക്കുന്നില്ലെന്ന നിർമ്മാതാവിന്റെ പരാതിയും നിർമാതാക്കളുടെയും താര സംഘടനയായ അമ്മയും ഇടപെട്ടാണ് പരിഹരിച്ചത്.

  ശരത് സംവിധാനം ചെയ്യുന്ന വെയിൽ എന്ന ചിത്രത്തിന്‍റെ ആദ്യ ഷെഡ്യൂൾ കഴിഞ്ഞതിന് ശേഷം മറ്റൊരു ചിത്രത്തിനായി ഷെയിൻ മുടി വെട്ടിയത് തന്‍റെ സിനിമയുടെ ചിത്രീകരണം മുടക്കാനാണെന്നായിരുന്നു നിർമാതാവ് ജോബി ജോർജ്ജിന്‍റെ പരാതി.
  First published: