നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • മുടിയും താടിയും വടിച്ച ഫോട്ടോ സംവിധായകന് അയച്ച് ഷെയിൻ നിഗം ; 'വെയിൽ' പൂർത്തിയാക്കാൻ ഇനി പാടുപെടും

  മുടിയും താടിയും വടിച്ച ഫോട്ടോ സംവിധായകന് അയച്ച് ഷെയിൻ നിഗം ; 'വെയിൽ' പൂർത്തിയാക്കാൻ ഇനി പാടുപെടും

  ഇനി പഴയ രൂപത്തിലേക്ക് എത്താൻ ഒരു മാസത്തിലേറെ സമയം വേണ്ടിവരും. അതുവരെ സിനിമാ ചിത്രീകരണം തുടരാനാകാത്ത അവസ്ഥയിലാണ് വെയിൽ സിനിമയുടെ അണിയറ പ്രവർത്തകർ. ചിത്രീകരണം പൂർത്തീകരിക്കാൻ 15 ദിവസം ഉള്ളപ്പോഴാണ് നടന്റെ ഈ നടപടി

  Youtube Video
  • Share this:
  കൊച്ചി: വെയിൽ സിനിമയിലെ കരാർ ലംഘിച്ച് നടൻ ഷെയിൻ നിഗം രൂപ മാറ്റം വരുത്തി. മുടിയും താടിയും വടിച്ച ശേഷമുള്ള സ്വന്തം ചിത്രം സംവിധായകന് അയച്ചുകൊടുത്തു. സിനിമാ സംഘടനകളുടെ നിർദ്ദേശം ലംഘിച്ചുകൊണ്ടാണ് ഷെയിൻ പുതിയ വെല്ലുവിളി നടത്തിയിരിക്കുന്നത്.

  സിനിമയിലെ കരാർ അനുസരിച്ച് ചിത്രീകരണം തുടങ്ങിക്കഴിഞ്ഞാൽ അഭിനേതാക്കൾ സംവിധായകന്റെ അനുമതിയില്ലാതെ രൂപമാറ്റം വരുത്താൻ പാടില്ല. എന്നാൽ വെയിൽ സിനിമയിൽ അഭിനയിച്ച് തുടങ്ങിയ ശേഷം ഇത് രണ്ടാം പ്രാവശ്യമാണ് ഷെയിൻ രൂപമാറ്റം വരുത്തുന്നത്.

  Also Read- #പ്രതിഷേധം: വീണ്ടും മുടി മുറിച്ച് ഷെയ്ൻ നിഗം

  ആദ്യ പ്രാവശ്യം മുടി വെട്ടിയപ്പോൾ ഉറങ്ങിപ്പോയി എന്നായിരുന്നു ഷെയിനിന്റെ മറുപടി. ഇത്തവണ മുടിയുടെ നല്ലൊരു ഭാഗം വടിച്ചു കളഞ്ഞു. ഒപ്പം താടിയും മീശയും നീക്കം ചെയ്തു. ഒറ്റ നോട്ടത്തിൽ തിരിച്ചറിയാൻ പോലും സാധിക്കാത്ത നിലയിലാണ് ഇപ്പോൾ ഷൈനിന്റെ രൂപം. സംവിധായകന് അയച്ചുകൊടുത്ത ചിത്രത്തിൽ പ്രതിഷേധിക്കുന്നു എന്ന് രേഖപ്പെടുത്തിയിട്ടുമുണ്ട്. കഴിഞ്ഞയാഴ്ച ഷെയിൻ സിനിമാ സെറ്റിൽ അഭിനയിക്കാനെത്താതിരുന്നത് വിവാദമായിരുന്നു.

  വെയിൽ സിനിമയിലെ അഭിനയം പൂർത്തിയായ ശേഷം ഇനി ഷെയിനിന് ചിത്രം നൽകിയാൽ മതിയെന്ന് സിനിമാ സംഘടനകളായ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, ഫെഫ്ക, അമ്മ എന്നിവർ സംയുക്തമായി തീരുമാനം എടുത്തിരുന്നു. ഈ തീരുമാനത്തെ വെല്ലുവിളിച്ചുകൊണ്ടാണ് ഷെയിൻ ഇപ്പോൾ രൂപമാറ്റം വരുത്തിയത്. ഇനി പഴയ രൂപത്തിലേക്ക് എത്താൻ ഒരു മാസത്തിലേറെ സമയം വേണ്ടിവരും. അതുവരെ സിനിമാ ചിത്രീകരണം തുടരാനാകാത്ത അവസ്ഥയിലാണ് വെയിൽ സിനിമയുടെ അണിയറ പ്രവർത്തകർ. ചിത്രീകരണം പൂർത്തീകരിക്കാൻ 15 ദിവസം ഉള്ളപ്പോഴാണ് നടന്റെ ഈ നടപടി.

   
  First published: