കൊച്ചി: മനുഷ്വത്വം എന്ന വാക്കിൻ്റെ അർഥം എന്നും ഓർക്കപ്പെടുന്നതാണ് കോവിഡ് കാലമെന്ന ഓർപ്പെടുത്തലുമായി യുവനടൻ ഷെയ്ൻ നിഗം. പ്രായമുള്ളവർ - രോഗമുള്ളവർ എന്നിവരാണ് കോവിഡാനന്തരം മരണപ്പെടുന്നത് എന്നൊരു മിഥ്യാ ധാരണ നിലനിന്നിരുന്നു പലർക്കുമിടയിൽ. കഴിഞ്ഞ ദിവസങ്ങളിലെ കണക്ക് പരിശോധിച്ചാൽ നമ്മൾക്കിടയിലെ ചെറുപ്പക്കാരുടെ - ചെറുപ്പക്കാരികളുടെ മരണ സംഖ്യ വർദ്ധനവ് മനസ്സിലാകും. അതിനാൽ മിഥ്യാ ധാരണകൾ മാറ്റിവെച്ചു... അവരവരുടെയും കുടുംബത്തിൻ്റെയും നമുക്ക് ചുറ്റുമുള്ളവരുടെയും ആരോഗ്യവും, സുരക്ഷയും, ജീവനും കാത്തു സൂക്ഷിക്കണം എന്നൊരു ഉത്തരവാദിത്വമുണ്ടെന്നും ഷെയ്ൻ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
"ഇത് ഒന്നിച്ചു അതിജീവിക്കേണ്ട സമയമാണ്... മനുഷ്വത്വം എന്ന വാക്കിൻ്റെ അർഥം എന്നും ഓർക്കപ്പെടുന്ന കാലമാണ്... മതവും ആശയവും അല്ല സഹജീവി സ്നേഹവും ജീവനുമാണ് വലുത് എന്ന് തിരിച്ചറിയേണ്ട കാലം... ഡബിൾ മാസ്ക്ക് ശീലമാക്കുക, ഹാൻഡ് ഗ്ലൗസ് ധരിക്കുക, പുറത്ത് പോയി വന്നാൽ സാനിട്ടൈസർ ഉപയോഗിക്കുക, പറ്റിയാൽ ഒരു കുളി പാസ്സാക്കുക. നമുക്ക് ഈ കൊച്ചു ജീവിതം ഇങ്ങനെ സന്തോഷത്തിൽ ജീവിച്ചു തീർക്കണ്ടതാണ്... വീണ്ടും കാണേണ്ടവരാണ്..."- ഷെയ്ൻ ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപത്തിൽ
പ്രായമുള്ളവർ - രോഗമുള്ളവർ എന്നിവരാണ് കോവിഡാനന്തരം മരണപ്പെടുന്നത് എന്നൊരു മിഥ്യാ ധാരണ നിലനിന്നിരുന്നു പലർക്കുമിടയിൽ.
കഴിഞ്ഞ ദിവസങ്ങളിലെ കണക്ക് പരിശോധിച്ചാൽ നമ്മൾക്കിടയിലെ ചെറുപ്പക്കാരുടെ - ചെറുപ്പക്കാരികളുടെ മരണ സംഖ്യ വർദ്ധനവ് മനസ്സിലാകും. അതിനാൽ മിഥ്യാ ധാരണകൾ മാറ്റിവെച്ചു... അവരവരുടെയും കുടുംബത്തിൻ്റെയും നമുക്ക് ചുറ്റുമുള്ളവരുടെയും ആരോഗ്യവും, സുരക്ഷയും, ജീവനും കാത്തു സൂക്ഷിക്കണം എന്നൊരു ഉത്തരവാദിത്വമുണ്ട് നമുക്ക്. രാഷ്ട്രീയവും സ്വാർത്ഥതാൽപ്പര്യങ്ങളും മാറ്റിവെക്കുക...ഇത് ഒന്നിച്ചു അതിജീവിക്കേണ്ട സമയമാണ്... മനുഷ്വത്വം എന്ന വാക്കിൻ്റെ അർഥം എന്നും ഓർക്കപ്പെടുന്ന കാലമാണ്... മതവും ആശയവും അല്ല സഹജീവി സ്നേഹവും ജീവനുമാണ് വലുത് എന്ന് തിരിച്ചറിയേണ്ട കാലം...ഡബിൾ മാസ്ക്ക് ശീലമാക്കുക, ഹാൻഡ് ഗ്ലൗസ് ധരിക്കുക, പുറത്ത് പോയി വന്നാൽ സാനിട്ടൈസർ ഉപയോഗിക്കുക, പറ്റിയാൽ ഒരു കുളി പാസ്സാക്കുക.
നമുക്ക് ഈ കൊച്ചു ജീവിതം ഇങ്ങനെ സന്തോഷത്തിൽ ജീവിച്ചു തീർക്കണ്ടതാണ്...വീണ്ടും കാണേണ്ടവരാണ്...
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.