• HOME
  • »
  • NEWS
  • »
  • film
  • »
  • 'സിനിമയില്‍ പുരുഷന്‍മാര്‍ക്കും പ്രശ്‌നമുണ്ട്; വനിതാ സംവിധായകരുടെ എണ്ണം കൂടിയാൽ പ്രശ്നങ്ങൾ കൂടുകയേയുള്ളൂ'; ഷൈന്‍ ടോം ചാക്കോ

'സിനിമയില്‍ പുരുഷന്‍മാര്‍ക്കും പ്രശ്‌നമുണ്ട്; വനിതാ സംവിധായകരുടെ എണ്ണം കൂടിയാൽ പ്രശ്നങ്ങൾ കൂടുകയേയുള്ളൂ'; ഷൈന്‍ ടോം ചാക്കോ

സ്ത്രീകൾക്ക് മാത്രമായി സിനിമയിൽ പ്രശ്നമില്ലെന്നും അങ്ങനെ സംസാരിക്കുന്നതില്‍ അർ‌ഥമില്ലെന്നും ഷൈൻ ടോം ചാക്കോ

  • Share this:
    സിനിമയിൽ സ്ത്രീകൾക്ക് മാത്രമല്ല പുരുഷന്മാർക്കും പ്രശ്നമുണ്ടെന്ന് ഷൈൻ ടോം ചാക്കോ. സ്ത്രീകൾക്ക് മാത്രമായി സിനിമയിൽ പ്രശ്നമില്ലെന്നും അങ്ങനെ സംസാരിക്കുന്നതില്‍ അർ‌ഥമില്ലെന്നും ഷൈൻ ടോം ചാക്കോ പറഞ്ഞു. വിചിത്രം സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ വാർത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നും താരം.

    പുരുഷന്മാർക്കും സിനിമയിൽ പ്രശ്നമുണ്ട്. എത്ര ആളുകൾ നടനാകാൻ വരുന്നതെന്നും എന്നിട്ട് എത്രപേർ നടന്മാരാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. സിനിമയിൽ സ്ത്രീ പ്രാതിനിധ്യം കൂടിയാൽ വിവേചനം അവസാനിക്കുമോ എന്ന ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു താരം. വനിതാ സംവിധായകരുടെ എണ്ണം കൂടിയാൽ പ്രശ്നങ്ങൾ കൂടുകയേയുള്ളൂവെന്ന് ഷൈൻ പറഞ്ഞു.

    Also Read-'ആദ്യ ഷോ' കാണാൻ രാഹുൽ ഇല്ല; ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാർ എൻട്രി 'ചെല്ലോ ഷോ' ബാലതാരം അന്തരിച്ചു

    പൊതുവേ ക്യാരക്ടർ റോൾ ചെയ്യുന്ന ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും വേതനം കുറവാണ്. ഒരു സ്ത്രീ ആയതുകൊണ്ട് ഇങ്ങനെയൊരു പ്രശ്നം ഉണ്ടെന്നല്ല മനസിലാക്കിയതെന്ന് ജോളി ചിറയത്ത് പറഞ്ഞു. സ്ത്രീകളേക്കാള്‍ ഏറെ ബുദ്ധിമുട്ടനുഭവിക്കുന്ന ക്യാരക്ടര്‍ റോള്‍ ചെയ്യുന്ന പുരുഷന്മാരുണ്ടെന്നും ജോളി പറഞ്ഞു.
    Published by:Jayesh Krishnan
    First published: