• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

വെറും ചാലഞ്ച് അല്ല, കൈത്താങ്ങാണ്;'കേരള ഡൊണേഷൻ ചാലഞ്ചി'ന് തുടക്കമിട്ട് സിദ്ധാർഥ്


Updated: August 17, 2018, 11:05 AM IST
വെറും ചാലഞ്ച് അല്ല, കൈത്താങ്ങാണ്;'കേരള ഡൊണേഷൻ ചാലഞ്ചി'ന് തുടക്കമിട്ട് സിദ്ധാർഥ്

Updated: August 17, 2018, 11:05 AM IST
വെള്ളപ്പൊക്ക ദുരിതത്തിൽ അകപ്പെട്ട കേരളത്തിലെ ജനങ്ങൾക്ക് കൈത്താങ്ങുമായി തമിഴ് നടൻ സിദ്ധാർഥ് രംഗത്ത്. കേരളത്തിലെ ജനങ്ങൾക്ക് ചെയ്യാവുന്ന എല്ലാ സഹായവും ആവശ്യപ്പെട്ടാണ് സിദ്ധാർഥ് എത്തിയിരിക്കുന്നത്. കേരള ഡൊണേഷൻ ചാലഞ്ച് എന്ന പേരിലാണ് സിദ്ധാർഥിന്റെ അഭ്യർഥന. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തുകൊണ്ടാണ് സിദ്ധാർഥ് ചാലഞ്ചിന് തുടക്കമിട്ടിരിക്കുന്നത്. കേരളത്തിനു വേണ്ടി സംഭാവന ചെയ്യാൻ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്ന കത്തും സിദ്ധാർഥ് പോസ്റ്റ് ചെയ്തിട്ടുണ്ട്.

'ഞാൻ വെല്ലുവിളിക്കുന്നു. ഞാൻ അഭ്യർഥിക്കുന്നു! നിങ്ങൾ ഇത് വായിച്ച് ഷെയർ ചെയ്യാൻ ഞാൻ എന്താണ് ചെയ്യേണ്ടത്? കേരള ഡൊണേറ്റ് ചാലഞ്ച് ഞാൻ ചെയ്തു കഴിഞ്ഞു. ഇത് മനോഹരമാണ്. ദയവായി നിങ്ങൾക്ക് പറ്റുമോ?'- സിദ്ധാർഥ് ചോദിക്കുന്നു. കേരളത്തിലെ നിലവിലെ അവസ്ഥയ്ക്ക് മതിയായ ശ്രദ്ധ കിട്ടാത്തതിൽ തനിക്ക് വിഷമമുണ്ടെന്നും 2015ലെ തമിഴ്നാട് വെള്ളപ്പൊക്കത്തിനോട് ദേശീയ മാധ്യമങ്ങൾ കാണിച്ച സമാനമായ ഉദാസീനതയെയാണ് ഇത് ഓർമിപ്പിക്കുന്നതെന്നും സിദ്ധാർഥ് ഷെയർ ചെയ്ത കത്തിൽ പറയുന്നു.

കേരളത്തിലെ വെള്ളപ്പൊക്ക ദുരിതാശ്വാസത്തിലേക്ക് സംഭാവന ചെയ്യുന്ന ഓരോ രൂപയ്ക്കും ഒരു മാറ്റമുണ്ടാക്കാൻ കഴിയുമെന്നും മാന്ത്രികമായ മാറ്റം ഉണ്ടാക്കാൻ സമൂഹ മാധ്യമങ്ങൾക്ക് കഴിയുമെന്നാണ് തന്റെ വിശ്വാസമെന്നും സിദ്ധാർഥ് വ്യക്തമാക്കുന്നു.

ഈ അത്യാസന്നഘട്ടത്തിൽ നിങ്ങളെക്കൊണ്ടാകുന്നതെന്തും സംഭാവന ചെയ്യണമെന്ന് അഭ്യർഥിക്കുകയാണ്. മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതിനായി നിങ്ങൾ സംഭാവന ചെയ്യുന്നതിന്റെ തെളിവുകൾ പങ്ക് വയ്ക്കണം. നമുക്കിതിനെ 'കേരള ഡൊണേഷൻ ചാലഞ്ച്' എന്ന് വിളിക്കാം- സിദ്ധാർഥ് പറയുന്നു.

മാധ്യമങ്ങളും സമൂഹ മാധ്യമങ്ങളും അവരെക്കൊണ്ട് ആകുന്നത് ചെയ്യണമെന്നും സിദ്ധാർഥ് പറയുന്നു. ഒന്നിച്ച് നിന്ന് മാറ്റം കൊണ്ടുവരാമെന്നും ഒന്നിച്ചു നിന്നാൽ അസാധ്യമായത് സാധ്യമാകുമെന്നും സിദ്ധാർഥ് പറയുന്നു.

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത താരങ്ങളുടെ പേരും സിദ്ധാർഥ് നൽകിയിട്ടുണ്ട്.
First published: August 17, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

But the job is not done yet!
vote for the deserving condidate
this year

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626