• HOME
  • »
  • NEWS
  • »
  • film
  • »
  • മഞ്ജുവാര്യർ WCCയുടെ പത്രസമ്മേളനത്തിൽ പങ്കെടുക്കാത്തത് എന്തുകൊണ്ട്? നടൻ സിദ്ദീഖിന് പറയാനുള്ളത്

മഞ്ജുവാര്യർ WCCയുടെ പത്രസമ്മേളനത്തിൽ പങ്കെടുക്കാത്തത് എന്തുകൊണ്ട്? നടൻ സിദ്ദീഖിന് പറയാനുള്ളത്

  • Last Updated :
  • Share this:
    അമ്മയ്ക്കെതിരെയും പ്രസിഡന്റ് മോഹൻ‌ലാലിനെതിരെയും രൂക്ഷവിമർശനങ്ങളുമായി WCC(വുമൺ ഇൻ സിനിമ കളക്ടീവ്) പ്രവർത്തകർ കൊച്ചിയിൽ വാർത്താസമ്മേളനം നടത്തിയത് ഞായറാഴ്ചയായിരുന്നു. നടിമാരായ രേവതിയും പാർവതിയും പത്മപ്രിയയും അടക്കമുള്ളവർ പങ്കെടുത്ത പത്രസമ്മേളനത്തിൽ‌ നടി മഞ്ജുവാര്യരെ കാണാത്തതെന്ത് എന്ന ചോദ്യം ഉന്നയിക്കുകയാണ് അമ്മ സെക്രട്ടറിയും നടനുമായ സിദ്ദീഖ്.

    'മീ ടൂ'വിൽ കുടുങ്ങി നടൻ അലെൻസിയറും; നാലാമത്തെ ചിത്രത്തിനിടെയുണ്ടായ ദുരനുഭവം വിവരിച്ച് നടി

    ‌WCC പ്രവർത്തകരുടെ കൂട്ടത്തിൽ‌ നടി മഞ്ജുവാര്യരെ കാണാത്തത് എന്തെന്ന സംശയം തങ്ങൾക്ക് മാത്രമല്ല, പൊതുസമൂഹമാകെ ചോദിക്കുന്നുണ്ടെന്നാണ് സിദ്ദീഖ് പറയുന്നത്. ഇന്ന് നടത്തിയ വാർത്താസമ്മേളനത്തിൽ സിദ്ദീഖ് ഇതു സംബന്ധിച്ച് പറഞ്ഞത് ഇങ്ങനെയാണ്.

    രാജിവച്ചവരെ തിരിച്ചെടുക്കില്ല; മോഹന്‍ലാലിനെതിരെ പ്രവര്‍ത്തിച്ചവർ നടപടി നേരിടേണ്ടിവരും

    ' മഞ്ജുവാര്യർ ഇപ്പോഴും അമ്മയുടെ സജീവ പ്രവർത്തകയാണ്. അമ്മ അംഗമാണ്. മഞ്ജുവാര്യരുമായി കാര്യങ്ങൾ സംസാരിക്കാറുണ്ട്. വളരെ അടുപ്പമുണ്ട്. ഒടിയനിൽ മഞ്ജുവിനൊപ്പം അഭിനയിച്ചു. ഇനിയുള്ള പ്രോജക്ടുകളിലും ഒരുമിച്ച് അഭിനയിക്കും. നല്ല സുഹൃത്താണ്. WCC അംഗങ്ങൾ നടത്തിയ വാർത്താസമ്മേളനത്തിൽ മഞ്ജു വരാത്തത് എന്തായിരുന്നു. മഞ്ജുവാര്യർ എവിടെ പോയി എന്ന് നിങ്ങൾ (മാധ്യമപ്രവർത്തകർ) ചോദിച്ചില്ലേ? വാർത്താസമ്മേളനം കണ്ട ജനങ്ങളും ഇതേ സംശയം ഉന്നയിച്ചു. മഞ്ജുവാര്യരെ മുന്നിൽനിർത്തിയാണ് WCC എന്ന സംഘടന തുടങ്ങിയത്. പക്ഷെ, അവരെന്ത് കൊണ്ടാണ് വാർത്താസമ്മേളനത്തിൽ പങ്കെടുക്കാതിരുന്നത്?'


     

     
    First published: