നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • 'പാർവതി മലയാള സിനിമ കണ്ട ഏറ്റവും നല്ല നടിമാരിൽ ഒരാൾ; അർപ്പണ മനോഭാവം കണ്ട് ഞെട്ടി': നടൻ സിദ്ദിഖ്

    'പാർവതി മലയാള സിനിമ കണ്ട ഏറ്റവും നല്ല നടിമാരിൽ ഒരാൾ; അർപ്പണ മനോഭാവം കണ്ട് ഞെട്ടി': നടൻ സിദ്ദിഖ്

    'ഉയരെ ചിത്രത്തിലെ രവീന്ദ്രൻ എന്ന അച്ഛൻ കഥാപാത്രം അവതരിപ്പിക്കുമ്പോൾ എന്റെ മകളുടെ മുഖമായിരുന്നു മനസ്സിൽ. ഇതുപോലൊരു ദുരന്തം ഒരുമക്കൾക്കും വരുത്തല്ലേ പടച്ചോനേ എന്നതായിരുന്നു പ്രാർത്ഥന'

    നടി പാർവതി തിരുവോത്തും സിദ്ദിഖും

    നടി പാർവതി തിരുവോത്തും സിദ്ദിഖും

    • News18
    • Last Updated :
    • Share this:
      തിരുവനന്തപുരം: നടി പാർവതി തിരുവോത്തിനെ പ്രശംസിച്ച് നടൻ സിദ്ദിഖ്. പാർവതി മലയാള സിനിമ കണ്ട ഏറ്റവും നല്ല നടിമാരിൽ ഒരാളാണെന്നും അവരുടെ അർപ്പണ മനോഭാവം കണ്ട് ഞെട്ടിയെന്നും സിദ്ദിഖ് പറയുന്നു. മാതൃഭൂമി വാരാന്തപ്പതിപ്പിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് സിദ്ദിഖ് ഇക്കാര്യം തുറന്നുപറഞ്ഞത്. തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന ഉയരെ എന്ന ചിത്രത്തിൽ പാർവതിയുടെ അച്ഛനായിട്ട് സിദ്ദിഖ് അഭിനയിച്ചിരുന്നു.

      'ചിത്രത്തിലെ പല്ലവി എന്ന കഥാപാത്രത്തിനുവേണ്ടി പാർവതി നടത്തിയ അർപ്പണ മനോഭാവം കണ്ട് ഞാൻ ഞെട്ടിയിട്ടുണ്ട്. അതിനെ എത്ര പ്രശംസിച്ചാലും മതിവരില്ല. പാർവതിയുടെ പ്രായംവെച്ച നോക്കുമ്പോൾ ആ ഡെഡിക്കേഷൻ എത്രയോ വലുതാണ്, ഈ പ്രായത്തിൽ ഞാൻ സിനിമയിൽ അഭിനയിക്കാൻ ഇറങ്ങിയിട്ടില്ല. സംശയമില്ല, മലയാള സിനിമ കണ്ട ഏറ്റവും നല്ല നടിമാരിൽ ഒരാളാണ് പാർവതി'- അഭിമുഖത്തിൽ സിദ്ദിഖ് പറയുന്നു.

      ഉയരെ സിനിമയിലെ തന്റെ കഥാപാത്രത്തെ കുറിച്ച് സിദ്ദിഖ് പറയുന്നത് ഇങ്ങനെ- 'വലിയ സ്വപ്നങ്ങൾ കാണുന്ന ഒരു പെൺകുട്ടിയുടെ ജീവിതദുരന്തത്തിന്റെയും അവളുടെ അതിജീവനത്തിന്റെയും കഥ പറഞ്ഞ ചിത്രമായിരുന്നു ഉയരെ. ആ ചിത്രത്തിലെ രവീന്ദ്രൻ എന്ന അച്ഛൻ കഥാപാത്രം അവതരിപ്പിക്കുമ്പോൾ എന്റെ മകളുടെ മുഖമായിരുന്നു മനസ്സിൽ. ഇതുപോലൊരു ദുരന്തം ഒരുമക്കൾക്കും വരുത്തല്ലേ പടച്ചോനേ എന്നതായിരുന്നു എന്റെ പ്രാർത്ഥന. ചെറിയ വരുമാനത്തിൽ നിന്ന് രണ്ടു പെൺകുട്ടികളുടെ സ്വപ്നസാക്ഷാത്കാരത്തിന് വേണ്ടിയായിരുന്നു അയാളുടെ ജീവിതം. ആ മിതത്വം അയാളുടെ വേഷവിധാനത്തിലും സംസാരത്തിലും ചലനത്തിലുമുണ്ട്. ഒരുപാട് ചിന്തയോടുകൂടിയുള്ള ചുവടുവെയ്പ്പ് ആ കഥാപാത്രത്തിനുണ്ടായിരുന്നു'.

      First published:
      )}