• HOME
 • »
 • NEWS
 • »
 • film
 • »
 • Simbu | അച്ഛന് മികച്ച ചികിത്സ നൽകണം; നടൻ ചിമ്പു അമേരിക്കയിലേക്ക്

Simbu | അച്ഛന് മികച്ച ചികിത്സ നൽകണം; നടൻ ചിമ്പു അമേരിക്കയിലേക്ക്

പിതാവ് ടി. രാജേന്ദറിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് നടൻ ചിമ്പു ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിച്ചു

 • Share this:
  അച്ഛന്റെ ചികിത്സാർത്ഥം അമേരിക്കയിലേക്ക് പറന്ന് നടൻ സിമ്പു (Silambarasan). തന്റെ പിതാവ് തെസിംഗു രാജേന്ദറിന്റെ ആരോഗ്യനിലയെക്കുറിച്ച് ചിലംബരശൻ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ട്വിറ്ററിലൂടെയാണ് 'മാനാട്' താരം ആരാധകരെ അഭിസംബോധന ചെയ്ത് ഔദ്യോഗിക പ്രസ്താവന ഇറക്കിയത്.

  തന്റെ പിതാവിന് പെട്ടെന്ന് വയറുവേദന അനുഭവപ്പെട്ടെന്നും ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും താരം പറഞ്ഞു. പരിശോധനയിൽ രാജേന്ദറിന് രക്തം കട്ടപിടിച്ചതായി കണ്ടെത്തി. ഇപ്പോഴിതാ തുടർചികിൽസയിൽ ഏർപ്പെടാൻ നിർദേശിച്ചിട്ടുണ്ട്.  വിദഗ്ധ ചികിത്സയ്ക്കായി രാജേന്ദറിനെ അമേരിക്കയിലേക്ക് കൊണ്ടുപോകാനാണ് കുടുംബാംഗങ്ങളുടെ തീരുമാനം. അതിനുള്ള ക്രമീകരണങ്ങൾക്കായി ചിമ്പു അമേരിക്കയിലേക്ക് പോയിരിക്കുകയാണ്. ചികിത്സയ്ക്കായി താരം സിംഗപ്പൂരിലേക്ക് പോകുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നുവെങ്കിലും കുടുംബം യുഎസിൽ പോയിരുന്നു.

  ടി. രാജേന്ദർ വേഗം സുഖം പ്രാപിക്കട്ടെ എന്ന പ്രാർത്ഥനയിലാണ് ആരാധകർ. തമിഴ് ചലച്ചിത്ര വ്യവസായത്തിലെ മികച്ച നടൻ, സംവിധായകൻ, സംഗീത സംവിധായകൻ, ഛായാഗ്രാഹകൻ, നിർമ്മാതാവ്, വിതരണക്കാരൻ എന്നീ നിലകളിൽ പ്രശസ്തനാണ് അദ്ദേഹം. ചിലംബരശൻ, കുരളരശൻ, ഇലകിയ എന്നിവരാണ് മൂന്ന് മക്കൾ.

  വീരസാമി, കാതൽ അഴിവാതില്ലൈ, സൊന്നാൽ താൻ കാതല തുടങ്ങി വിജയകരമായ നിരവധി തമിഴ് ചിത്രങ്ങളിൽ ടി. രാജേന്ദർ അഭിനയിച്ചിട്ടുണ്ട്. 1980കളിൽ, ഒരേ തരൈ രാഗം, റെയിൽ പയനങ്ങളിൽ തുടങ്ങി നിരവധി വിജയ ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തു.

  ചിമ്പുവിനെ കൂടാതെ, രാജേന്ദറിന്റെ മകൻ കുരളരസനും പിതാവിനൊപ്പം സിനിമയിൽ പ്രവർത്തിച്ച നടനാണ്.

  ചിമ്പു തന്റെ കാമുകിയായ നടി നിധി അഗർവാളിനെ ഉടൻ വിവാഹം കഴിക്കുമെന്ന് ആരാധകരുടെ ഭാഗത്തു നിന്നും കിംവദന്തികൾ പ്രചരിക്കുന്നുണ്ട്.

  ഈശ്വരനിൽ ചിമ്പുവും നിധിയും ഒരുമിച്ച് അഭിനയിച്ചത് മുതൽ അവരുടെ ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ വ്യാപകമാണ്. ആരോപിക്കപ്പെടുന്ന ബന്ധത്തെ കുറിച്ച് സിമ്പുവോ നിധിയോ ഒന്നും പറഞ്ഞിട്ടില്ലെങ്കിലും പ്രചരണം ശക്തമാകുകയാണ്.

  തന്റെ പ്രണയം മനസ്സിലാക്കുന്നതിൽ പെൺകുട്ടികൾ പരാജയപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടി തന്റെ വേർപിരിയലിനെക്കുറിച്ച് ഇദ്ദേഹം പലതവണ തുറന്നു സംസാരിച്ചിരുന്നു. നടി നയൻതാരയും ഹൻസിക മോട്വാനിയുമായി ചിമ്പു നേരത്തെ പ്രണയബന്ധത്തിലായിരുന്നു.

  തന്റെ സമീപകാല ചിത്രമായ 'മാനാട്' വിജയം ആസ്വദിക്കുകയാണ് ചിമ്പു. വെങ്കട്ട് പ്രഭു രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രം നിർമ്മിച്ചിരിക്കുന്നത് സുരേഷ് കാമാച്ചിയാണ്. ചിലമ്പരശനെ കൂടാതെ എസ്.ജെ.സൂര്യ, കല്യാണി പ്രിയദർശൻ, എസ്.എ.ചന്ദ്രശേഖർ, വൈ.ജി.മഹേന്ദ്രൻ, കരുണാകരൻ, പ്രേംഗി അമരൻ, അരവിന്ദ് ആകാശ്, അഞ്ജന കീർത്തി എന്നിവരും ചിത്രത്തിൽ വേഷമിട്ടു.

  Summary: Actor Simbu aka Silambarasan to jet off to the US towards ensuring better treatment for his father T. Rajendar. He was recently diagnosed with a clot, which calls for improved medical treatment abroad
  Published by:user_57
  First published: