HOME » NEWS » Film » ACTOR SIVAKARTHIKEYANS WIFE AARTHI HAVE GIVEN BIRTH TO A BABY BOY

Sivakarthikeyan | നടൻ ശിവകാർത്തികേയനും ഭാര്യ ആരതിക്കും ആൺകുഞ്ഞ് പിറന്നു

'ഇന്ന്, 18 വർഷത്തിനുശേഷം, അച്ഛൻ എന്റെ മകനായി വിരൽ പിടിക്കുന്നു. ഭാര്യ ആരതിക്ക് നന്ദി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു'

News18 Malayalam | news18-malayalam
Updated: July 12, 2021, 5:13 PM IST
Sivakarthikeyan | നടൻ ശിവകാർത്തികേയനും ഭാര്യ ആരതിക്കും ആൺകുഞ്ഞ് പിറന്നു
sivakarthikeyan_Tweet
  • Share this:
കുടുംബത്തിലേക്ക് ഒരു ആൺകുഞ്ഞിന്റെ വരവ് പ്രഖ്യാപിച്ച് നടൻ ശിവകാർത്തികേയൻ. തിങ്കളാഴ്ച ട്വിറ്ററിലൂടെയാണ് ഭാര്യ ആരതി ആൺകുഞ്ഞിന് ജന്മം നൽകിയെന്ന വിവരം ശിവകാർത്തികേയൻ അറിയിച്ചത്. 18 വർഷം മുമ്പ് അന്തരിച്ച പിതാവ് തന്റെ മകനായി ജീവിതത്തിലേക്ക് തിരിച്ചുവന്നതായി താരം ട്വീറ്റ് ചെയ്തു. 'ഇന്ന്, 18 വർഷത്തിനുശേഷം, അച്ഛൻ എന്റെ മകനായി വിരൽ പിടിക്കുന്നു. ഭാര്യ ആരതിക്ക് നന്ദി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു'- ശിവകാർത്തികേയൻ ട്വിറ്ററിൽ കുറിച്ചു.

ശിവകാർത്തികേയനും ആരതിക്കും ഒരു മകളുണ്ട് (ആധാര). ഇപ്പോൾ ജനിച്ചത് അവരുടെ രണ്ടാമത്തെ കുട്ടിയാണ്. നമ്മ വീട്ടുപിള്ളൈ എന്ന തമിഴ് സിനിമയാണ് ശിവകാർത്തികേയന്‍റേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം. തമിഴ് ആക്ഷൻ ത്രില്ലർ ഡോക്ടർ എന്ന സിനിമയാണ് ശിവകാർത്തികേയന്‍റെ അടുത്തതായി പുറത്തിറങ്ങേണ്ട സിനിമ. ഡോക്ടർ ഡയറക്റ്റ്-ഒടിടി റിലീസിലൂടെ പ്രദർശനത്തിനെത്തുമെന്ന് അടുത്തിടെ റിപ്പോർട്ടുകൾ പുറത്തുവന്നു. അതേസമയം, നിർമ്മാതാക്കൾ ഇക്കാര്യത്തിൽ ഔദ്യോഗികമായി ഒരു പ്രഖ്യാപനം നടത്തിയിട്ടില്ല.



വരാനിരിക്കുന്ന തമിഴ് സയൻസ് ഫിക്ഷൻ ത്രില്ലർ അയലാൻ എന്ന ചിത്രവും ശിവകാർത്തികേയന്‍റെ മറ്റൊരു സിനിമയാണ്. ശിവകാർത്തികേയൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിൽ ഒരു സുഹൃത്തിനെ കണ്ടെത്തുന്ന അന്യഗ്രഹജീവിയെ കേന്ദ്രീകരിച്ചുള്ള ചിത്രമാണിത്. ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രവികുമാറാണ്. ഒരു വർഷം മുമ്പ് റദ്ദാക്കിയതായി അഭ്യൂഹമുണ്ടായിരുന്ന അയലാൻ ഈ വർഷം ഫെബ്രുവരിയിൽ ചിത്രീകരണം പുനരാരംബിക്കുകയായിരുന്നു. ചിത്രത്തിന്റെ നിർമ്മാതാക്കളായ 24 എ‌എം സ്റ്റുഡിയോ ഈ വർഷം ആദ്യം സെറ്റുകളിൽ നിന്നുള്ള ഒരു ചിത്രം പങ്കിട്ട് അതിന്റെ ട്വിറ്റർ പേജിൽ ഇങ്ങനെ എഴുതി: 'ഞങ്ങളുടെ ചിത്രത്തിന്‍റെ അവസാന രണ്ട് ഷെഡ്യൂളുകൾ ചിത്രീകരണം പുനരാരംഭിച്ചതിൽ സന്തോഷമുണ്ട്; ശിവകാർത്തികേയൻ നായകനായി അഭിനയിച്ച ചിത്രം സംവിധാനം ചെയ്യുന്നത് രവി കുമാർ. ഞങ്ങളെ പിന്തുണച്ച എല്ലാവർക്കും നന്ദി. '

അടുത്തിടെയായി തമിഴിൽ വ്യക്തമായ ഇടം കണ്ടെത്തിയ താരമാണ് ശിവകാർത്തികേയൻ. 1985 ഫെബ്രുവരി 17ന് ജനിച്ചു. സ്റ്റാര്‍ വിജയ് ചാനലിലെ റിയാലിറ്റി ഷോ, കോമഡി ഷോ എന്നിവ വഴിയാണ് ശിവകാർത്തികേയൻ ബിഗ് സ്ക്രീനിലേക്ക് എത്തുന്നത്. 2012മുതലാണ് അദ്ദേഹം സിനിമയിൽ സജീവമാകുന്നത്. പാണ്ഡിരാജ് സംവിധാനം ചെയ്ത മറീന എന്ന ചിത്രത്തിലാണ് ആദ്യമായി ശിവകാർത്തികേയൻ വേഷമിട്ടത്. നിരവധി ചിത്രങ്ങള്‍ക്ക് ലൊക്കേഷനായ മറീന ബീച്ചിന്റെ ആരും കാണാത്ത എന്നാല്‍ എല്ലാവരും കണ്ടിട്ടുള്ള ദൃശ്യങ്ങളെ അടിസ്ഥാനമാക്കി എടുത്ത ചിത്രമാണ് മറീന. അതിനുശേഷം 3, മനം കോതി പറവയ് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. 2013ല്‍ കേഡി ബില്ല കില്ലാഡി രംഗ, എതിര്‍ നീച്ചാല്‍, വരുത്തപടാത്ത വാലിബര്‍ സംഘം എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. 2015ല്‍ പ്രദര്‍ശനത്തിനെത്തിയ കാക്കി സട്ടൈയ് എന്ന ചിത്രത്തിലൂടെ ശിവകാര്‍ത്തികേയന്‍ കൂടുതൽ ശ്രദ്ധേയനായി. 2016ല്‍ റൊമോ, രജനി മുരുഗന്‍ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. റോമോ എന്ന ചിത്രത്തില്‍ സ്ത്രീവേഷത്തിലാണ് ശിവകാർത്തികേയൻ അഭിനയിച്ചത്. ഈ ചിത്രത്തിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2017ല്‍ മോഹന്‍ രാജ സംവിധാനം ചെയ്ത വേലൈക്കാരന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു.
Published by: Anuraj GR
First published: July 12, 2021, 5:13 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories