• HOME
  • »
  • NEWS
  • »
  • film
  • »
  • Sonu Sood| 'മൊബൈൽ ഇന്റർനെറ്റിന് വേഗതയില്ല' ; സഹായിക്കണമെന്ന് ആരാധിക; രസകരമായ മറുപടി നൽകി സോനൂ സൂദ്

Sonu Sood| 'മൊബൈൽ ഇന്റർനെറ്റിന് വേഗതയില്ല' ; സഹായിക്കണമെന്ന് ആരാധിക; രസകരമായ മറുപടി നൽകി സോനൂ സൂദ്

വിചിത്രമായൊരു സഹായം അഭ്യര്‍ഥിച്ച ആരാധികയ്ക്ക് രസകരമായ മറുപടി നൽകിയിരിക്കുകയാണ് സോനൂസൂദ്.

sonu sood

sonu sood

  • Share this:
    കോവിഡ് കാലത്ത് ബുദ്ധിമുട്ടുകൾ അനുഭവിച്ച നിരവധി പേർക്ക് സഹായങ്ങളുമായെത്തിയ താരമാണ് സോനൂ സൂദ്. സമൂഹമാധ്യമങ്ങളിലൂടെ സഹായം അഭ്യർഥിക്കുന്നവർക്കും താരം സഹായം എത്തിക്കാറുണ്ട്.  വിചിത്രമായ സഹായങ്ങൾ അഭ്യർഥിക്കുന്നവരും കൂട്ടത്തിലുണ്ട്.

    അത്തരത്തിൽ വിചിത്രമായൊരു സഹായം അഭ്യര്‍ഥിച്ച ആരാധികയ്ക്ക് രസകരമായ മറുപടി നൽകിയിരിക്കുകയാണ് സോനൂസൂദ്. ഇന്റർനെറ്റ് സ്പീഡ് കൂട്ടാൻ സഹായിക്കണമെന്നാണ് ട്വിറ്ററിലൂടെ ആരാധിക ആവശ്യപ്പെട്ടത്.

    മഞ്ജു ശർമയെന്ന ആരാധികയാണ് വിചിത്രമായ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. 'എന്റെ മൊബൈലിന്റെ ഇന്റർനെറ്റ് വേഗത വർദ്ധിപ്പിക്കാൻ എന്നെ സഹായിക്കൂ . ഇത് വളരെ വെറുപ്പിക്കലാണ്- സോനൂ സൂദിനെ ടാഗ് ചെയ്തുകൊണ്ട് ആരാധിക ട്വീറ്റ് ചെയ്തതിങ്ങനെയായിരുന്നു.

    നാളെ രാവിലെ വരെ ഒന്ന് ക്ഷമിക്കാമോ എന്നും മറ്റ് ചില പ്രധാനപ്പെട്ട ജോലികൾ ഏൽപ്പിച്ചിരിക്കുകയാണെന്നുമാണ് സോനൂസൂദ് രസകരമായി മറുപടി നൽകിയിരിക്കുന്നത്.





    'നാളെ രാവിലെ വരെ ഒന്ന് ക്ഷമിക്കാമോ? ഇപ്പോൾ ഞാൻ കുറച്ച് തിരക്കിലാണ്. ഒരാളുടെ കമ്പ്യൂട്ടർ ശരിയാക്കിക്കൊണ്ടിരിക്കുകയാണ്. അതിനിടയിൽ ഒരാളുടെ വിവാഹം ഉറപ്പിച്ചു. മറ്റൊരാൾക്ക് വേണ്ടി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തു കൊടുത്തു. അതിനിടയിൽ ഒരാളുടെ വീട്ടിലെ വെള്ളപ്രശ്നം പരിഹരിച്ചു. അത്തരം പ്രധാനപ്പെട്ട ജോലികൾ അവരെന്നെ ഏൽപ്പിച്ചിരിക്കുകയാണ്. അതിനാൽ ഒന്ന് ക്ഷമിക്കൂ.'- സോനൂ സൂദ് കുറിച്ചു.

    അദ്ദേഹത്തിന്റെ മറുപടി ട്വിറ്ററിൽ ചിരി പടർത്തിയിരിക്കുകയാണ്. ലോക്ഡൗൺ സമയത്ത് കുടിയേറ്റ തൊഴിലാളികൾക്ക് അവരവരുടെ നാട്ടിലേക്ക് മടങ്ങുന്നതിന് സഹായം ചെയ്തു കൊടുത്തതിലൂടെ കുടിയേറ്റ തൊഴിലാളികളുടെ മിശിഹ എന്നാണ് അദ്ദേഹത്തെ വിളിക്കുന്നത്.

    നേരത്തെ തന്റെ പോരാട്ട നാളുകളെ കുറിച്ച് ഒരു ഷോയ്ക്കിടെ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ടായിരുന്നു. എൻജിനീയറിംഗ് ബിരുദം നേടിയ ശേഷം ഞാൻ വീട്ടിലേക്ക് മടങ്ങി. അവിടെ ഒരു ബിസിനസ് തുടങ്ങാമെന്ന് കരുതി. പക്ഷെ എനിക്ക് മുംബൈയിലേക്ക് പോകാൻ ആഗ്രഹമുണ്ടായിരുന്നു. ഒറ്റ മകനായതിനാൽ മുംബൈയിൽ പോകുന്നത് അച്ഛനുമമ്മയും തടയുമെന്നാണ് ഞാൻ ആദ്യം കരുതിയത്. പക്ഷെ സ്വപ്നങ്ങൾ സ്വന്തമാക്കുന്നതിന് മുംബൈയിലേക്ക് പോകാൻ അമ്മയാണ് പറഞ്ഞത്- സോനൂ സൂദ് പറഞ്ഞു.



    5,500 രൂപയുമായിട്ടാണ് മുംബൈയിലെത്തിയതെന്നും അച്ഛനമ്മമാരുടെ അനുഗ്രഹം കൊണ്ടാമ് ഇന്ന് കാണുന്ന നിലയിലെത്തിയതെന്നും താരം വ്യക്തമാക്കി.
    Published by:Gowthamy GG
    First published: