• HOME
 • »
 • NEWS
 • »
 • film
 • »
 • Soubin Shahir | 'അഭിമാനത്തോടെ പറയും, അന്നും ഇന്നും എന്നും ഞാന്‍ അമലേട്ടന്‍റെ അസിസ്റ്റന്‍റ് ' ; വീഡിയോ പങ്കുവെച്ച് സൗബിൻ

Soubin Shahir | 'അഭിമാനത്തോടെ പറയും, അന്നും ഇന്നും എന്നും ഞാന്‍ അമലേട്ടന്‍റെ അസിസ്റ്റന്‍റ് ' ; വീഡിയോ പങ്കുവെച്ച് സൗബിൻ

അമല്‍ നീരദിന്‍റെ ബിഗ് ബിയില്‍  അദ്ദേഹത്തിന്‍റെ സംവിധാന സഹായിയുടെ റോളിലാണ് സൗബിന്‍ സിനിമാ ലോകത്ത് എത്തുന്നത്

 • Share this:
  വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമ ലോകത്ത് തന്‍റെതായ ഇടം കണ്ടെത്തിയ നടനാണ് സൗബിൻ ഷാഹിര്‍ (Soubin Shahir). സ്വതസിദ്ധമായ അഭിനയ ശൈലിയും അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പൂര്‍ണത കൊണ്ടുമാണ് സൗബിനിലെ നടന്‍ മലയാള സിനിമാ ലോകത്ത് ശ്രദ്ധേയനാകുന്നത്.  കുമ്പളങ്ങി നൈറ്റ്സ്, സുഡാനി ഫ്രം നൈജീരിയ തുടങ്ങിയ സിനിമകളിലെ അദ്ദേഹത്തിന്‍റെ പ്രകടനം പ്രേക്ഷക പ്രശംസ നേടിയിരുന്നു. പറവ എന്ന ചിത്രത്തിലൂടെ സംവിധായകനായും അരങ്ങേറ്റം നടത്തിയ സൗബിന്‍റെ ഒടുവില്‍ റിലീസായ ചിത്രം  മമ്മൂട്ടി നായകനായ ഭീഷ്മപര്‍വമാണ്.

  ചിത്രത്തിലെ സൗബിന്‍റെ മികച്ച പ്രകടനത്തെ കുറിച്ചാണ് സിനിമ കണ്ടിറങ്ങിയ ഒരോരുത്തരും സംസാരിക്കുന്നത്. അമല്‍ നീരദിന്‍റെ ബിഗ് ബിയില്‍  അദ്ദേഹത്തിന്‍റെ സംവിധാന സഹായിയുടെ റോളിലാണ് സൗബിന്‍ സിനിമാ ലോകത്ത് എത്തുന്നത്. ബിഗ് ബിയിലെ മമ്മൂട്ടിയുടെ ഇന്‍ട്രോഡക്ഷന്‍ സീനില്‍ മഴ പെയ്യിക്കുന്ന സൗബിന്‍റെ ചിത്രം ഏറെ ചര്‍ച്ചയായതാണ്. പിന്നീട് അന്‍വറിലും അമല്‍ നീരദിന്‍റെ സഹായിയായി സൗബിന്‍ പ്രവര്‍ത്തിച്ചു. ഭീഷ്മപര്‍വത്തിന്‍റെ ലോക്കെഷനില്‍ അമല്‍ നീരദിനൊപ്പമുള്ള സൗബിന്‍റെ വീഡിയോയാണ് ഇപ്പോള്‍ സിനിമാ പ്രേമികള്‍ ചര്‍ച്ച ചെയ്യുന്നത്.  അന്നും ഇന്നും എന്നും അമലേട്ടന്‍റെ അസിസ്റ്റന്‍റാണെന്ന് ഞാന്‍ അഭിമാനത്തോടെ പറയുമെന്ന കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.


  അഞ്ച് സുന്ദരികൾ സിനിമയിലെ അമൽ നീരദിന്റെ ‘കുള്ളന്റെ ഭാര്യ’യിൽ പൂവാലനായി പ്രത്യക്ഷപ്പെട്ട സൗബിന് ഇയ്യോബിന്റെ പുസ്കത്തിലും അമൽ നീരദ് നല്ലൊരു വേഷം കരുതിവച്ചിരുന്നു. ദുൽഖര്‍ നായകനായ സിഐഎയിലും സൗബിൻ എത്തി. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ചിത്രമായ ഭീഷ്മ പര്‍വ്വത്തിലും അജാസ് എന്ന കരുത്തുറ്റ കഥാപാത്രമായിരുന്നു തന്റെ പ്രിയ ശിഷ്യനായി അമൽ നീരദ് കരുതിവച്ചിരുന്നത്.

  ഫഹദ് ഫാസിൽ, കീർത്തി സുരേഷ്; മാരി സെൽവരാജ് ചിത്രം 'മാമന്നൻ'


  സംവിധായകൻ മാരി സെൽവരാജ് (Mari Selvaraj) തന്റെ അടുത്ത ചിത്രമായ മാമന്നന് (Maamannan) വേണ്ടി വൻ താരനിരയെ അണിനിരത്തുന്നു. ഫഹദ് ഫാസിൽ (Fahadh Faasil), വടിവേലു (Vadivelu), ഉദയനിധി സ്റ്റാലിൻ (Udayanidhi Stalin), കീർത്തി സുരേഷ് (Keerthy Suresh) എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഓസ്‌കാർ ജേതാവ് എ.ആർ. റഹ്മാൻ (A.R. Rahman) ചിത്രത്തിന് സംഗീതം നൽകും. തേനി ഈശ്വർ ഛായാഗ്രഹണം നിർവഹിക്കും. സെൽവ ആർ.കെ. എഡിറ്ററായും ദിലീപ് സുബ്ബരായനും സാൻഡി മാസ്റ്ററുമാണ് യഥാക്രമം ആക്ഷൻ, ഡാൻസ് കൊറിയോഗ്രഫി ചെയ്യുക.

  പ്രൊജക്ടിന്റെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ അണിയറ പ്രവർത്തകർ തയ്യാറായിട്ടില്ല.

  ധനുഷ് നായകനായ കർണനാണ് മാരി സെൽവരാജിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ജാതിയുടെ പേരിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് പറയുന്ന ചിത്രത്തിന് കഴിഞ്ഞ വർഷം ബോക്‌സ് ഓഫീസിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. കോവിഡ് -19 നിയന്ത്രണങ്ങളും തിയേറ്ററുകളിലെ സീറ്റിംഗ് കപ്പാസിറ്റിയുടെ പരിധിയും ഉണ്ടായിരുന്നിട്ടും, ചിത്രം ബോക്‌സ് ഓഫീസിൽ ഹിറ്റായി മാറി.
  Published by:Arun krishna
  First published: