നർത്തകിയും നടിയുമായ സൗഭാഗ്യ വെങ്കിടേഷ്, ഭർത്താവ് അർജുൻ സോമശേഖരനുമൊത്ത് പങ്കെടുത്ത അഭിമുഖത്തിൽ താൻ നേരിട്ട ഒരു ചോദ്യത്തിന്റെ വീഡിയോയുമായി ഇൻസ്റ്റാഗ്രാമിൽ.
ഇരുവരും ഒന്നിച്ച് പങ്കെടുത്ത അഭിമുഖത്തിൽ സൗഭാഗ്യക്ക് ആദ്യമായി ആകർഷണം തോന്നിയ പുരുഷൻ ആരെന്ന ചോദ്യം അവതാരക ചോദിക്കുന്നുണ്ട്. ഉത്തരം കടലാസിൽ എഴുതിയാൽ മതി. 'കൂടെ ഡാൻസ് ചെയ്തിരുന്ന ഒരു പയ്യൻ ആണെന്നാണ് എന്റെ വിശ്വാസം' എന്ന് അർജുൻ സോമശേഖരൻ ഉടനെ കമന്റ് ചെയ്തു. 'അത് ഞാൻ പറഞ്ഞിട്ടുണ്ടല്ലോ' എന്ന് സൗഭാഗ്യയും. ഒടുവിൽ സൗഭാഗ്യ കുറിച്ച് കൊടുത്ത പേര് അവതാരക ഉച്ചത്തിൽ വായിച്ചു. 'അയാൾക്ക് എന്റെ പ്രായത്തിൽ ഒരു മോനുണ്ട്' എന്ന് അർജുന്റെ കമന്റും.
ഫെബ്രുവരി മാസത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു
താരാ കല്യാണിന്റെ ഏക മകളായ സൗഭാഗ്യയുടെയും അർജുൻ സോമശേഖരന്റേയും വിവാഹം. നർത്തകനും, സൗഭാഗ്യയുടെ ടിക്ടോക്, ഇൻസ്റ്റാഗ്രാം വീഡിയോകളിലെ സ്ഥിരം പങ്കാളിയുമാണ് അർജുൻ. കൂടാതെ അമ്മ താരാ കല്യാണിന്റെ ശിഷ്യൻ കൂടിയാണ് അർജുൻ.
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.