• HOME
  • »
  • NEWS
  • »
  • film
  • »
  • Sreenath Bhasi| അവതാരകയോട് അസഭ്യം പറഞ്ഞെന്ന കേസ്; ശ്രീനാഥ് ഭാസിയെ ഇന്ന് ചോദ്യം ചെയ്യില്ല

Sreenath Bhasi| അവതാരകയോട് അസഭ്യം പറഞ്ഞെന്ന കേസ്; ശ്രീനാഥ് ഭാസിയെ ഇന്ന് ചോദ്യം ചെയ്യില്ല

നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് നിർദേശം നൽകിയിട്ടുണ്ട്.

  • Share this:
    കൊച്ചി: ഓൺലൈൻ അവതാരകയോട് അസഭ്യം പറഞ്ഞെന്ന കേസിൽ നടൻ ശ്രീനാഥ് ഭാസിയെ ഇന്ന് ചോദ്യം ചെയ്യില്ല. ഇന്ന് രാവിലെ പത്ത് മണിക്ക് മരട് പൊലീസ് സ്റ്റേഷനിൽ ഹാജരാകാനായിരുന്നു ശ്രീനാഥ് ഭാസിക്ക് നോട്ടീസ് നൽകിയിരുന്നത്. നടൻ സാവകാശം തേടിയതിനെ തുടർന്നാണ് ചോദ്യം ചെയ്യൽ മാറ്റിവെച്ചത്. നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് നിർദേശം നൽകിയിട്ടുണ്ട്.

    പുതിയ ചിത്രം ചട്ടമ്പിയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിലാണ് ശ്രീനാഥ് ഭാസി അവതാരകയോട് മോശമായി പെരുമാറിയത്. അവതാരക നൽകിയ പരാതിയിലാണ് നടനെതിരെ കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചു എന്ന വകുപ്പ് ചുമത്തിയാണ് മരട് പൊലീസ് കേസെടുത്തത്. പോലീസിന് പുറമേ വനിതാ കമ്മീഷനിലും അവതാരക പരാതി നൽകിയിട്ടുണ്ട്.

    Also Read- 'ഞാൻ ആരെയും തെറി പറഞ്ഞിട്ടില്ല; അപമാനിച്ചതിന് മറുപടി കൊടുത്തു': ശ്രീനാഥ് ഭാസി

    എന്നാൽ താന്‍ ആരെയും തെറിവിളിച്ചിട്ടില്ല, തന്നോട് മോശമായി പെരുമാറിയപ്പോള്‍ സാധാരണ മനുഷ്യന്‍ എന്ന നിലയില്‍ നടത്തിയ പ്രതികരണമാണെന്നായിരുന്നു ശ്രീനാഥ് ഭാസിയുടെ പ്രതികരണം. പ്രകോപിതനായി സംസാരിച്ചതിൽ നടൻ കഴിഞ്ഞ ദിവസം മാപ്പ് ചോദിച്ചിരുന്നു.

    സമ്മർദ്ദം മൂലം സംഭവിച്ചുപോയതാണെന്നും മനഃപൂർവം ആരെയും അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്നാണ് ശ്രീനാഥ് നൽകുന്ന വിശദീകരണം.
    Also Read- സ്ത്രീത്വത്തെ അപമാനിച്ചു; നടൻ ശ്രീനാഥ് ഭാസിക്ക് എതിരെ കേസ്

    'ചട്ടമ്പി എന്റെ ജീവിതത്തിൽ വളരെ പ്രധാനപ്പെട്ടൊരു സിനിമയാണ്. ആദ്യമായാണ് ഇത്രയും വലിയൊരു റോൾ ലഭിക്കുന്നത്. അതിനാൽ തന്നെ പ്രമോഷൻ പരിപാടികളിൽ എല്ലാം നേരിട്ട് പങ്കെടുത്തു. ഉറക്കക്കുറവ് മൂലം നല്ല മാനസിക സമ്മർദ്ദം ഉണ്ടായിരുന്നു. ഇതിനിടെ സിനിമയുടെ ഡബ്ബിങ്ങും ചെയ്യണമായിരുന്നു.

    ഇതിനിടെ ഇന്റർവ്യൂവിൽ വന്നിരിക്കുമ്പോൾ ഭാസി ലേറ്റ് ആണല്ലോ, മെരുക്കാൻ ഞങ്ങൾ രണ്ടുപേരുണ്ട് തുടങ്ങിയ ചോദ്യങ്ങൾ ദേഷ്യമാണുണ്ടാക്കിയത്. അങ്ങനെ പറ്റിപ്പോയതാണ്. തെറി ഒരിക്കലും പറയാൻ പാടില്ല. എന്റെ തെറ്റാണ്. ഇതൊക്കെ കേട്ട് തമാശയാണെന്ന് കരുതി ഞാൻ മിണ്ടാതിരിക്കണമായിരുന്നു'; അന്ന് നടന്ന സംഭവം വിശദീകരിച്ചു കൊണ്ട് പറഞ്ഞു.
    Published by:Naseeba TC
    First published: