കൊച്ചി: നടൻ ശ്രീനിവാസന്റെ (Actor Sreenivasan)ആരോഗ്യനിലയിൽ പുരോഗതി. നടന്റെ ആരോഗ്യനിലയിൽ വലിയ പുരോഗതിയുണ്ടെന്ന് മെഡിക്കൽ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ശ്രീനിവാസന് നൽകിയിരുന്ന വെന്റിലേറ്റർ സഹായം നീക്കിയിട്ടുണ്ട്. കുടുംബാംഗങ്ങളുമായും അദ്ദേഹം സംസാരിച്ചു.
അങ്കമാലി അപ്പോളോ ആഡ്ലക്സ് ആശുപത്രിയിലാണ് നിലവിൽ ശ്രീനിവാസൻ ചികിത്സയിലുള്ളത്. മാര്‍ച്ച് 30നാണ് നെഞ്ചുവേദനെയെ തുടർന്നായിരുന്നു ആശുപത്രിയിൽ എത്തിച്ചത്. അഞ്ച് ദിവസം മുമ്പാണ് അദ്ദേഹത്തെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചത്. ബൈപ്പാസ് സർജറിക്കും വിധേയനാക്കിയിരുന്നു.
ഇതിനിടയിൽ സോഷ്യൽമീഡിയയിൽ തനിക്ക് ആദരാഞ്ജലികൾ അർപ്പിച്ചുള്ള വാർത്തകളോടും നടൻ പ്രതികരിച്ചിരുന്നു.
മലയാള സിനിമ കണ്ട മികച്ച കലാകാരനായ ശ്രീനിവാസൻ മരിച്ചു എന്ന വ്യാജ വാർത്ത നൽകുന്നതിലൂടെ ആർക്കാണ് ഇത്ര ഹൃദയ സുഖം? ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്നുണ്ട് എന്നത് ശരിയാണ്. എന്നാൽ, ഇപ്പോൾ അദ്ദേഹം പൂർണ ആരോഗ്യവാനാണ്. സ്വതസിദ്ധ ശൈലിയിൽ സംസാരിക്കുകയും ഇടപെടുകയും ചെയ്യുന്നുണ്ട്.ശ്രീനിയേട്ടൻ്റെ അടുത്ത സുഹൃത്തും നിർമാതാവുമായ മനോജ് രാംസിങ്ങിനോട് ശ്രീനിയേട്ടൻ സംസാരിച്ചത് എത്ര ഊർജത്തോടെയും ഓജസോടെയുമാണ്.!
ശ്രീനിയേട്ടന്ന് ആദരാഞ്ജലികൾ എന്ന വ്യാജ വാർത്ത മനോജ് ചൂണ്ടിക്കാട്ടിയപ്പോൾ ആൾക്കാർ ആദരവോടെ തരുന്നതല്ലേ ഒന്നും പാഴാക്കണ്ട കിട്ടുന്നതൊക്കെ തന്നേക്ക് എന്നായിരുന്നു ശ്രീനിയേട്ടൻ്റെ ചിരി കലർന്ന മറുപടി.
വ്യാജവാർത്ത പ്രചരിപ്പിക്കുന്നത് ഒരു തരം മനോരോഗമാണ്. മലയാള സിനിമ താരങ്ങൾ മരിച്ചു എന്നു പ്രചരിപ്പിക്കുമ്പോൾ കിട്ടുന്ന സുഖം എന്തെന്ന് മനസിലാകുന്നില്ല.
എന്തായാലും മലയാളികളുടെ പ്രിയ ശ്രീനിയേട്ടന് എത്രയും വേഗത്തിൽ നമുക്കിടയിലേക്ക് ഓടിയെത്തും.!
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.