ധ്യാന്‍ ശ്രീനിവാസന് തിരക്കഥയൊരുക്കി വിനയ് ജോസ് സംവിധാനം ചെയ്യുന്ന ആപ്പ് കൈസേ ഹോ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. മാനുവല്‍ ക്രൂസ് ഡാര്‍വിനും അംജിത്തും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഫന്റാസ്റ്റിക് ഫിലിംസാണ് ചിത്രം തീയറ്ററുകളില്‍ എത്തിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം ശ്രീനിവാസന് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ആപ്പ് കൈസേ ഹോ. ധ്യാന്‍ ശ്രീനിവാസനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
അജു വര്‍ഗീസ്, രമേഷ് പിഷാരടി, സൈജു കുറുപ്പ്, സുധീഷ്, ജീവ ജോസഫ്, ദിവ്യദര്ശന്, സഞ്ജു ശിവറാം, ജൂഡ് ആന്റണി, നവാസ് വള്ളിക്കുന്ന്, ഇടവേള ബാബു, അബിന്‍ ബിനോ, സുരഭി സന്തോഷ്, തന്വി റാം, വിജിത എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രകാശന് പറക്കട്ടെ എന്ന ചിത്രത്തിന് ശേഷം ധ്യാന്‍ ശ്രീനിവാസന് തിരക്കഥയൊരുക്കുന്ന ചിത്രമാണ് ‘ആപ്പ് കൈസേ ഹോ’. ശ്രീനിവാസനും ധ്യാനും വീണ്ടും ഒന്നിച്ചെത്തുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. രോഗബാധിതനായി ചികിത്സയില്‍ കഴിഞ്ഞ ശേഷം വീണ്ടും സിനിമയില്‍ സജീവമാകുകയാണ് നടന് ശ്രീനിവാസന്. മകന് വിനീതിനൊപ്പം കുറുക്കന് എന്ന ചിത്രത്തിലും അദ്ദേഹം ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.
ഡാനി ഡാര്വിന്, ഡോണി ഡാര്വിന്, പവി ജുവൈസ് എന്നിവരാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. അഖില്‍ ജോര്‍ജാണ് ഛായാഗ്രഹണം. മനു മഞ്ജിത്ത്, സ്വാതി ദാസ് എന്നിവരുടെ വരികള്‍ക്ക് ഡാന്‍ വിന്‍സെന്റ്, ആനന്ദ് മധുസൂദനന് എന്നിവരാണ് സംഗീതം പകരുന്നത്. വിനയന് എം.ജെയാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. പശ്ചാത്തല സംഗീതം ആനന്ദ് മധുസൂദനന്, പ്രൊ. കണ്ട്രോളര്- സജീവ് ചന്തിരൂര്‍, ആര്‍ട്ട്- അസീസ് കരുവാരക്കുണ്ട്, സിഎഡി- ദിനില്‍ ബാബു, കോസ്റ്റിയൂം- ഷാജി ചാലക്കുടി, മേക്കപ്പ്- വിപിന്‍ ഓമനശ്ശേരി, സ്റ്റില്‍സ്- സജിന്‍, അനിജ, പബ്ലിസിറ്റി ഡിസൈന്‍സ്-യെല്ലോ ടൂത്ത്സ്. ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ, അഭിലാഷ് ശ്രീരംഗൻ
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.