നടന്‍ ശ്രീനിവാസന്‍ കേന്ദ്ര കഥാപാത്രമാകുന്ന പുതിയ ചിത്രം 'ലൂയിസ്' ചിത്രീകരണം ആരംഭിച്ചു. കോട്ടുപള്ളിൽ പ്രൊഡക്ഷൻസിൻ്റ ബാനറിൽ ടി. ടി. എബ്രഹാം കോട്ടുപള്ളിൽ നിർമ്മിക്കുന്ന ഈ സിനിമയുടെ കഥയും, സംവിധാനവും ഷാബു ഉസ്മാൻ കോന്നിയാണ് നിർവ്വഹിക്കുന്നത്. വാഗമൺ, കോന്നി, പത്തനംതിട്ട എന്നിവിടങ്ങളിലായി 'ലൂയിസി'ൻ്റെ ചിത്രീകരണം നടക്കുന്നത്. തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രമായാണ് ശ്രീനിവാസന്‍ ചിത്രത്തിലെത്തുന്നത്.
ശ്രീനിവാസനെ കൂടാതെ സായ്കുമാർ, ജോയ് മാത്യൂ, മനോജ് കെ ജയൻ, ഡോ.റൂണി, അജിത്ത് കൂത്താട്ടുകുളം, സന്തോഷ് കീഴാറ്റൂർ, രോഹിത്, അൽസാബിദ്, ആദിനാട് ശശി, ലെന, സ്മിനു സിജോ, നിയവർഗ്ഗീസ്, മീനാക്ഷി, ആസ്റ്റിൻ എന്നിവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
തിരക്കഥ, സംഭാഷണം: മനു ഗോപാൽ, ക്യാമറ: ആനന്ദ് കൃഷ്ണ, സംഗീതം: ജാസി ഗിഫ്റ്റ്, ഗാനരചന: മനു മൻജിത്ത്, ആലാപനം: നിത്യ മാമ്മൻ, ശ്രേയ, ജാസി ഗിഫ്റ്റ്, എഡിറ്റർ: മനോജ് നന്ദാവനം, പശ്ചാത്തല സംഗീതം: ജാസി ഗിഫ്റ്റ്, ആർട്ട്: സജി മുണ്ടയാട്, മേക്കപ്പ്: പട്ടണം ഷാ, വസ്ത്രാലങ്കാരം: രവി കുമാരപുരം, ത്രിൽസ്: ജാക്കി ജോൺസൻ, പ്രൊഡക്ഷൻ കൺട്രോളർ: ഹസ്മീർ അരോമ, ഫിനാൻസ് കൺട്രോളർ: മനു വകയാർ, കോറിയോഗ്രാഫി: ജയ്, സ്റ്റിൽ: ശാലു പ്രകാശ്, പി.ആർ.ഒ: അയ്മനം സാജൻ, പി. ശിവപ്രസാദ് എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.
Twenty one Grams | '21 ഗ്രാംസ് വലിയ വിജയമാകട്ടെ' അനൂപ് മേനോന്‍ ചിത്രത്തിന് ആശംസകളുമായി ബാഹുബലി നായകന്‍ പ്രഭാസ്
അനൂപ് മേനോനെ (Anoop Menon) നായകനാക്കി നവാഗതനായ ബിബിന്‍ കൃഷ്ണ സംവിധാനം ചെയ്യുന്ന സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രം 21 ഗ്രാംസിന് ആശംസകളുമായി ബാഹുബലി നായകന്‍ പ്രഭാസ് (Prabhas). കൊച്ചിയില്‍ തന്റെ പുതിയ ചിത്രമായ രാധേശ്യാമിന്റെ പ്രൊമോഷന്‍ പരിപാടികള്‍ക്ക് എത്തിയതായിരുന്നു പ്രഭാസ്. 21 ഗ്രാംസ് വലിയ വിജയമാകട്ടയെന്നും ചിത്രത്തിന് എല്ലാവിധത്തിലുള്ള ആശംസകളും നേരുന്നതായും പ്രഭാസ് പറഞ്ഞു.
21 ഗ്രാംസിന്റെ പ്രമോഷനായി കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ എത്തിയപ്പോയായിരുന്നു അനുപ് മേനോനും സംവിധായകന്‍ ബിബിന്‍ കൃഷ്ണയും നിര്‍മ്മാതാവ് റെനീഷും പ്രഭാസിനെ കണ്ടു മുട്ടിയത്.
ഇതിന് പിന്നാലെ സൗഹൃദ സംഭാഷണത്തില്‍ ഏര്‍പ്പെട്ട പ്രഭാസും 21 ഗ്രാംസ് അണിയറ പ്രവര്‍ത്തകരുംന ഇരുസിനിമകളെ കുറിച്ചും സംസാരിച്ചു. രാജേഷ് പിള്ള സംവിധാനം ചെയ്തട്രാഫികിനു ശേഷം അനൂപ് മേനോന്റെ ഒരു കംപ്ലീറ്റ് ത്രില്ലര്‍ ചിത്രമായിരിക്കും 21 ഗ്രാംസ്. മലയാളത്തിന്റെ മുതിര്‍ന്ന താരങ്ങള്‍ക്കൊപ്പം യുവതാരങ്ങളും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. തിരക്കഥാകൃത്തുക്കളായ രഞ്ജിത്തും രണ്‍ജി പണിക്കറും ഒന്നിച്ച് എത്തുന്നുവെന്ന പ്രത്യേകതയും ചിത്രം തരുന്നുണ്ട്.
ത്രില്ലര്‍ ചിത്രമെന്ന പാറ്റേണില്‍ ഒരുങ്ങുന്ന ചിത്രം The Front Row Productions' ന്റെ ബാനറിലാണ് നിര്‍മ്മിക്കുന്നത്. ദീപക് ദേവിന്റെ സംഗീതത്തില്‍ ഹരിശങ്കര്‍ ആലപിച്ച ചിത്രത്തിലെ ഗാനം ഇതിനോടകം ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം പിടിച്ചിട്ടുണ്ട്. മാര്‍ച്ച് 18 നാണ് ചിത്രം റിലീസ് ചെയ്യുന്നത്
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.