• HOME
  • »
  • NEWS
  • »
  • film
  • »
  • Suresh Gopi | 'മഞ്ഞുരുകി തുടങ്ങി'; വര്‍ഷങ്ങള്‍ക്ക് ശേഷം 'AMMA' വേദിയില്‍ മുഖ്യാതിഥിയായി സുരേഷ് ഗോപിയെത്തി

Suresh Gopi | 'മഞ്ഞുരുകി തുടങ്ങി'; വര്‍ഷങ്ങള്‍ക്ക് ശേഷം 'AMMA' വേദിയില്‍ മുഖ്യാതിഥിയായി സുരേഷ് ഗോപിയെത്തി

സംഘടനയിലെ അംഗങ്ങളുടെ ഒത്തുചേരലിനും  ആരോഗ്യപരിശോധന ക്യാമ്പിനുമായി നടത്തിയ ഉണര്‍വ് എന്ന പരിപാടിയില്‍ മുഖ്യാതിഥി പങ്കെടുക്കാനാണ് അദ്ദേഹം എത്തിയത്

  • Share this:
    വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം നടനും മുന്‍ രാജ്യസഭാ അംഗവുമായ സുരേഷ് ഗോപി (Suresh Gopi) താരസംഘടന 'അമ്മ'യുടെ (AMMA) വേദിയിലെത്തി.  സംഘടനയിലെ അംഗങ്ങളുടെ ഒത്തുചേരലിനും  ആരോഗ്യപരിശോധന ക്യാമ്പിനുമായി നടത്തിയ ഉണര്‍വ് എന്ന പരിപാടിയില്‍ മുഖ്യാതിഥി പങ്കെടുക്കാനാണ് അദ്ദേഹം എത്തിയത്. വര്‍ഷങ്ങള്‍ക്ക് ശേഷം അമ്മയുടെ വേദിയിലെത്തിയ സുരേഷ് ഗോപിയെ പൊന്നാടയണിച്ചാണ് സഹപ്രവര്‍ത്തകര്‍ സ്വീകരിച്ചത്.

    സംഘടനയുടെ ആരംഭകാലത്ത് ഗള്‍ഫില്‍ അവതരിപ്പിച്ച ഒരു പരിപാടിക്കു പിന്നാലെ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് 'അമ്മ'യുടെ പരിപാടികളില്‍ നിന്ന് സുരേഷ് ഗോപി വിട്ടുനില്‍ക്കാന്‍ തുടങ്ങിയത്. 'അമ്മ'യുടെ വേദിയില്‍ കാണാത്തത് എന്തുകൊണ്ടാണെന്നും സംഘടനയില്‍ നിന്ന് എന്തുകൊണ്ട് മാറിനില്‍ക്കുന്നുവെന്നുമുള്ള ചോദ്യം അക്കാലം മുതല്‍ സുരേഷ് ഗോപിയോട് പലരും ചോദിക്കാറുണ്ട്. അതിന് അദ്ദേഹം മറുപടിയും നല്‍കിയിട്ടുണ്ട്.



    'അമ്മ'യുടെ നേതൃത്വത്തില്‍ 1997ല്‍ അറേബ്യന്‍ ഡ്രീംസ് എന്ന പേരില്‍ നടന്ന പരിപാടിക്ക് ശേഷമാണ് സുരേഷ് ഗോപി സംഘടനയില്‍ നിന്നും വിട്ടുനില്‍ക്കാന്‍ തുടങ്ങിയത്. നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ തിരുവനന്തപുരം കാന്‍സര്‍ സെന്‍റര്‍, കണ്ണൂര്‍ കളക്ടര്‍ക്ക് അംഗന്‍വാടികള്‍ക്ക് കൊടുക്കാന്‍, പാലക്കാട് കളക്ടറുടെ ധനശേഖരണ പരിപാടിക്കുമായി ഇതേ ഷോ അഞ്ച് വേദികളില്‍ അവതരിപ്പിച്ചു.

    ഷോ നടത്തുന്നയാള്‍ അഞ്ച് ലക്ഷം രൂപ 'അമ്മ'യിലേക്ക് തരുമെന്ന് സുരേഷ് ഗോപിയാണ് സംഘടനയെ അറിയിച്ചത്. പ്രതിഫലം വാങ്ങാതെയാണ് പല താരങ്ങളും ഈ ഷോയില്‍ വന്നത്. എന്നാല്‍ പണം നല്‍കാമെന്ന് ഏറ്റയാള്‍ നല്‍കിയില്ല. ഇത് 'അമ്മ'യുടെ യോഗത്തില്‍ ചര്‍ച്ചയ്ക്കും വാക്കേറ്റത്തിനും ഇടയാക്കി.  തുടര്‍ന്ന് രണ്ട് ലക്ഷം രൂപ പിഴയടക്കാന്‍ സുരേഷ് ഗോപിക്ക് സംഘടനയില്‍ നിന്ന് നോട്ടീസ് ലഭിച്ചു. താന്‍ ശിക്ഷിക്കപ്പെട്ടവനാണെന്നും അതുകൊണ്ട് സംഘടനയില്‍ നിന്നും മാറിനില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു എന്നും അദ്ദേഹം വേദിയില്‍ പറഞ്ഞു. അതേസമയം ഏത് പ്രധാന തീരുമാനം എടുക്കുമ്പോഴും നേതൃത്വം തന്നോടും ചര്‍ച്ച ചെയ്യാറുണ്ടെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

    'സിംഹവാലനും പാപ്പാഞ്ഞിയുമായി തോന്നിയ ആ താടി വടിച്ചു; ഇനി രണ്ട് കൊമ്പുണ്ട്, ഒറ്റക്കൊമ്പന്റെ കൊമ്പ്’; സുരേഷ്ഗോപി


    സുരേഷ്ഗോപി അടുത്തിടെ സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധേയനായത് അദ്ദേഹത്തിന്റെ ലുക്കിലൂടെ ആയിരുന്നു. ഇതിന് കാരണം അദ്ദേഹത്തിന്റെ താടി ആയിരുന്നു. കറുത്ത മീശയും വെളുത്ത താടിയും വെച്ച് നടന്ന അദ്ദേഹത്തിന്റെ ലുക്ക് സമൂഹ മാധ്യമങ്ങളിൽ മാത്രമല്ല രാജ്യസഭയിലും ശ്രദ്ധ നേടിയിരുന്നു.

    ഈ ലുക്കിനെ കളിയാക്കിയുള്ള ട്രോളുകളും വന്നിരുന്നു, ഇതിനിടയ്ക്ക് ഈ ലുക്കിനെ കളിയാക്കി കമന്റിട്ട വ്യക്തിക്ക് ലഭിച്ച ഒരു മറുപടിയും വൈറാലായി മാറിയിരുന്നു. എങ്ങും നിറഞ്ഞുനിന്ന ഈ താടി ലുക്കിൽ നിന്നും പുറത്തുവന്നിരിക്കുകയാണ് അദ്ദേഹം. ചർച്ചാവിഷയമായി മാറിയ തന്റെ താടി എടുത്തുകൊണ്ട് പുതിയ ലുക്കിലുള്ള ചിത്രം ഫേസ്‌ബുക്കിലൂടെ പങ്കവെച്ചിരിക്കുകയാണ് അദ്ദേഹം. ട്രോളുകൾക്കും മറ്റും ഉപയോഗമായി മാറിയ താടിയുടെ ആവശ്യം കഴിഞ്ഞത് കൊണ്ട് അത് എടുക്കുകയാണെന്നും ഇനിയുള്ളത് നല്ല കട്ടി മീശയാണെന്നുമാണ് അദ്ദേഹം പറയുന്നത്.


    തന്റെ പുതിയ ചിത്രത്തിന് വേണ്ടിയുള്ള ഒരു പ്രചാരണം കൂടിയായും ഈ പോസ്റ്റിനെ കാണാം. പുതിയ ലുക്ക് പങ്കുവെച്ച അദ്ദേഹം എംപി എന്ന നിലയിൽ തനിക്ക് നൽകിയ പിന്തുണയ്ക്കും നന്ദി പറയുന്നുണ്ട്.
    Published by:Arun krishna
    First published: