• HOME
  • »
  • NEWS
  • »
  • film
  • »
  • സോഷ്യല്‍ മീഡിയ പേജുകളിലെ പേരില്‍ മാറ്റം വരുത്തി സുരേഷ് ഗോപി; പുതിയ മാറ്റം ഇങ്ങനെ

സോഷ്യല്‍ മീഡിയ പേജുകളിലെ പേരില്‍ മാറ്റം വരുത്തി സുരേഷ് ഗോപി; പുതിയ മാറ്റം ഇങ്ങനെ

പേരിന്റെ സ്‌പെല്ലിങ്ങില്‍ ഒരു 'എസ്' കൂടി ചേര്‍ത്താണ് മാറ്റം.

  • Last Updated :
  • Share this:
    പേരില്‍ മാറ്റം വരുത്തി സുരേഷ് ഗോപി. സോഷ്യല്‍ മീഡിയ പേജുകളിലെ പേരിലാണ് സുരേഷ് ഗോപി മാറ്റം വരുത്തിയിരിക്കുന്നത്. പേരിന്റെ സ്‌പെല്ലിങ്ങില്‍ ഒരു 'എസ്' കൂടി ചേര്‍ത്താണ് മാറ്റം. അതായത് 'Suresh Gopi ' എന്ന സ്‌പെല്ലിങ്ങിന് പകരം 'Suressh Gopi', എന്നാണ് മാറ്റിയിരിക്കുന്നത്.

    നേരത്തെ നടി ലെനയും തന്റെ പേരില്‍ ഇത്തരത്തില്‍ മാറ്റം വരുത്തിയിരുന്നു. 'Lena' എന്നതില്‍ നിന്നും 'Lenaa' എന്നാണ് നടി മാറ്റിയത്. റായ് ലക്ഷ്മി, റോമ തുടങ്ങി നിരവധി താരങ്ങളും ഇത്തരത്തില്‍ പേരില്‍ മാറ്റങ്ങള്‍ വരുത്തിയിരുന്നു.



    മേ ഹൂം മൂസ എന്ന ചിത്രമാണ് സുരേഷ് ഗോപിയുടേതായി റിലീസ് കാത്തിരിക്കുന്ന ചിത്രം. കാര്‍ഗില്‍, വാഗാ ബോര്‍ഡര്‍, പുഞ്ച്, ഡല്‍ഹി, ജയ്പ്പൂര്‍, പൊന്നാനി, മലപ്പുറം പ്രദേശങ്ങളിലുമായി ഈ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. വിശാലമായ ക്യാന്‍വാസ്സില്‍ വലിയ മുതല്‍ മുടക്കില്‍ ഒരുക്കുന്ന 'മേ ഹും മൂസ' ഒരു പാന്‍ ഇന്ത്യന്‍ സിനിമയാണ്.



    സൈജു കുറുപ്പ്, സലിം കുമാര്‍, സുധീര്‍ കരമന, ഹരീഷ് കണാരന്‍, മേജര്‍ രവി, മിഥുന്‍ രമേഷ്, ജുബില്‍ രാജന്‍ പി. ദേവ്, കലാഭവന്‍ റഹ്‌മാന്‍, ശശാങ്കന്‍ മയ്യനാട്, മുഹമ്മദ് ഷരീഖ്, സ്രിന്ദ, വീണ നായര്‍,അശ്വനി, സാവിത്രി, ജിജിന, തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍.



    പാപ്പന്‍ എന്ന ചിത്രമാണ് സുരേഷ് ഗോപിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയത്. നീണ്ട ഇടവേളക്ക് ശേഷം സംവിധായകന്‍ ജോഷിയും സുരേഷ് ഗോപിയും ഒന്നിച്ച ചിത്രം കൂടി ആയിരുന്നു ഇത്.
    Published by:Jayesh Krishnan
    First published: