പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന
സുരേഷ് ഗോപി ചിത്രമാണ്
കാവൽ. രൺജി പണിക്കരുടെ മകൻ
നിധിൻ രൺജി പണിക്കരാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
കോവിഡ് മൂലം നിർത്തിവെച്ചിരുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പാലക്കാട് പുനരാരംഭിച്ചു. സിനിമയുടെ എട്ടു ദിവസത്തെ ചിത്രീകരണം ആണ് ഇനി നടക്കുക. ചിത്രീകരണം അവസാനഘട്ടത്തിലാണ്. പാലക്കാടിന് പുറമെ വണ്ടിപ്പെരിയാറിലും ചിത്രീകരണം നടക്കുന്നുണ്ട്.
ചിത്രീകരണം പുനരാരംഭിച്ചതിന് പിന്നാലെ ചിത്രത്തിൽ നിന്നുള്ള സ്റ്റിൽ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുകയാണ് സുരേഷ് ഗോപി. ചാരമാണെന്ന് കരുതി ചികയാന്‍ നില്‍ക്കേണ്ട, കനല് കെട്ടിട്ടില്ലെങ്കില്‍ പൊള്ളും എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. തമ്പാൻ എന്ന കഥാപാത്രമായിട്ടാണ് സുരേഷ് ഗോപി എത്തുന്നത്.
ഗുഡ് വിൽ എന്റർടെയ്ൻമെന്റിസിനു വേണ്ടി ജോബി ജോർജാണ് കാവൽ നിർമ്മിക്കുന്നത്. സുരേഷ് ഗോപിയുടെ പിറന്നാൾ ദിനത്തിൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിനു വലിയ സ്വീകാര്യതയാണ് ലഭിച്ചത്. അടുത്ത വർഷം ആദ്യം തിയേറ്റുകളിൽ എത്തുന്ന സിനിമയിൽ രഞ്ജി പണിക്കരും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
സുരേഷ് കൃഷ്ണ, സായാ ഡേവിഡ്, സാദിഖ്, ശങ്കർ രാമകൃഷ്ണൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ജനുവരി അവസാനമാണ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്.
എന്നാൽ കോവിഡിനെ തുടർന്ന് ചിത്രീകരണം നിർത്തി വയ്ക്കുകയായിരുന്നു. നിധിന് രണ്‍ജി പണിക്കരുടെ രണ്ടാം ചിത്രമാണിത്. മമ്മൂട്ടി നായകനായ കസബയായിരുന്നു നിധിന്റെ ആദ്യ ചിത്രം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.