• HOME
  • »
  • NEWS
  • »
  • film
  • »
  • ഓസ്കാര്‍ അവാര്‍ഡിന് വോട്ട് ചെയ്ത് സൂര്യ; നേട്ടം സ്വന്തമാക്കുന്ന ആദ്യ തെന്നിന്ത്യന്‍ താരം

ഓസ്കാര്‍ അവാര്‍ഡിന് വോട്ട് ചെയ്ത് സൂര്യ; നേട്ടം സ്വന്തമാക്കുന്ന ആദ്യ തെന്നിന്ത്യന്‍ താരം

 അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കമ്മിറ്റിയില്‍ അംഗമാകുന്നിന് ഈ വര്‍ഷം സൂര്യയ്ക്ക് ക്ഷണം ലഭിച്ചിരുന്നു.

  • Share this:

    ഓസ്കാര്‍ അവാര്‍ഡ് നിര്‍ണയത്തിന് വോട്ട് രേഖപ്പെടുത്തുന്ന ആദ്യ തെന്നിന്ത്യന്‍ താരം എന്ന അഭിമാനകാരമായ നേട്ടം സ്വന്തമാക്കി തമിഴ് നടന്‍ സൂര്യ. അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കമ്മിറ്റിയില്‍ അംഗമാകുന്നിന് ഈ വര്‍ഷം സൂര്യയ്ക്ക് ക്ഷണം ലഭിച്ചിരുന്നു. വിജയകരമായി വോട്ട് രേഖപ്പെടുത്തിയെന്ന് കാണിക്കുന്ന  സ്‌ക്രീന്‍ഷോട്ട്  ട്വീറ്റ് ചെയ്തു കൊണ്ടാണ് താരം ഇക്കാര്യം അറിയിച്ചത്. 397 പേരെയാണ് അക്കാദമി ഈ വര്‍ഷം പുതിയ അംഗങ്ങളായി പ്രഖ്യാപിച്ചത്.

    അഭിനേതാക്കളുടെ പട്ടികയിലാണ് സൂര്യ ഓസ്കാര്‍ കമ്മിറ്റിയില്‍  ഇടംനേടിയത്. തെന്നിന്ത്യന്‍ സിനിമയില്‍ നിന്ന് ഇതാദ്യമായാണ് ഒരു അഭിനേതാവിന് അക്കാദമിയുടെ ഭാഗമാകാന്‍ അവസരം ലഭിക്കുന്നത്. സൂര്യ പ്രധാന വേഷത്തിലെത്തിയ ജയ് ഭീം എന്ന ചിത്രം ഓസ്കാറിന്‍റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ പ്രദര്‍ശിപ്പിച്ചിരുന്നു.

    Women’s Day 2023| ഇന്ത്യന്‍ സിനിമയിലെ ആദ്യ നായിക; സിനിമാ ചരിത്രത്തിൽ അർഹമായ അംഗീകാരം ലഭിക്കാത്ത സ്ത്രീകൾ

    ബോളിവുഡ് നടി കജോള്‍, സംവിധായിക റീമ കാഗ്തി, സുഷ്മിത് ഘോഷ്, ഡല്‍ഹി മലയാളിയായ റിന്റു തോമസ്, ആദിത്യ സൂദ്, പിആര്‍ ആയ സോഹ്നി സെന്‍ഗുപ്ത എന്നിവരാണ് ഇന്ത്യയില്‍ നിന്നുള്ള മറ്റ് അംഗങ്ങള്‍.

    ലോസ് ആഞ്ചല്‍സിലെ ഡോള്‍ബി തിയേറ്ററില്‍ മാര്‍ച്ച് 12നാണ് 95-ാമത് ഓസ്കാര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നത്. എസ്എസ് രാജമൗലിയുടെ RRR ലെ ‘ നാട്ടു നാട്ടു ‘ എന്ന ഗാനം ഒറിജിനല്‍ സോങ് വിഭാഗത്തില്‍ നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.

    Published by:Arun krishna
    First published: