നടൻ സൂര്യയുടെ കടുത്ത ആരാധികയാണ് ദീപ ജെസ്വിൻ. എന്നെങ്കിലും ഒരിക്കൽ പ്രിയ താരത്തെ നേരിൽ കാണണമെന്ന് കനവ് കാണുന്ന മലയാളി യുവതി. ഒരൊറ്റ പാട്ടു കൊണ്ട് സ്വപ്നം കണ്ടതെല്ലാം ദീപയുടെ കയ്യെത്തും ദൂരത്ത് എത്തിയിരിക്കുകയാണ്.
സംഗീതം അഭ്യസിച്ചിട്ടില്ലാത്ത ദീപ സൂര്യ ചിത്രം 'സൂരറൈ പോട്ട്റ്'ലെ 'കാട്ടു പയലേ' എന്ന ഗാനത്തിന്റെ കവർ വേർഷൻ പാടി. പിന്നീട് സംഭവിച്ചതെല്ലാം സ്വപ്നത്തിലേതെന്ന പോലെ.
കവർ ഗാനം സോണി മ്യൂസിക് സൗത്ത് അവരുടെ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ഗാനം ഇതിനോടകം ആറേകാൽ ലക്ഷത്തിലധികം വ്യൂസ് നേടി. ശേഷം സാക്ഷാൽ സൂര്യയുടെ ശ്രദ്ധയിലും ഈ ഗാനം എത്തി. ഔദ്യോഗിക ട്വിറ്റർ ഹാന്‍ഡിലിൽ ഗാനം റീട്വീറ്റ് ചെയ്തു. (ദീപ പാടിയ ഗാനം ചുവടെ)
ചെന്നൈയിൽ വന്നാൽ താരത്തെ നേരിട്ട് കാണാം എന്ന വാഗ്ദാനം ടീം സൂര്യയിൽ നിന്നും ദീപയ്ക്കു ലഭിച്ചിരിക്കുന്നു.
മലയാളത്തിൽ ഷാൻ റഹ്മാന്റെ ആരാധികയാണ് ദീപ. അവസരം ലഭിച്ചാൽ ഷാൻ റഹ്മാന്റെ ഗാനം ആലപിക്കണം എന്നാണ് ആഗ്രഹം.
മലയാളി താരം അപർണ ബാലമുരളിയാണ് ചിത്രത്തിലെ നായിക. സൂര്യയുടെ അമ്മയുടെ വേഷം ചെയ്തത് നടി ഉർവശിയാണ്. ചിത്രം ആമസോൺ പ്രൈമിൽ പ്രദർശനം തുടരുന്നു.
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.