സൂര്യയെ വിസ്മയിപ്പിച്ച് മമ്മൂട്ടി

'പേരൻപ് ഇപ്പോൾ യാത്ര എത്ര വ്യത്യസ്തമായ തെരഞ്ഞെടുപ്പാണ് മമ്മൂക്ക..

news18india
Updated: February 11, 2019, 11:16 AM IST
സൂര്യയെ വിസ്മയിപ്പിച്ച് മമ്മൂട്ടി
'പേരൻപ് ഇപ്പോൾ യാത്ര എത്ര വ്യത്യസ്തമായ തെരഞ്ഞെടുപ്പാണ് മമ്മൂക്ക..
  • News18 India
  • Last Updated: February 11, 2019, 11:16 AM IST
  • Share this:
മമ്മൂട്ടിയുടെ വ്യത്യസ്ത കഥാപാത്രങ്ങളിൽ വിസ്മയിച്ച് തമിഴ്താരം സൂര്യ. നിരൂപക പ്രശംസ അടക്കം പിടിച്ചു പറ്റിയ പേരൻപ്, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ്ആറിന്റെ ജനയാത്ര ആസ്പദമാക്കിയെടുത്ത യാത്ര എന്നീ ചിത്രങ്ങളിലെ മമ്മൂട്ടിയുടെ പ്രകടനത്തെക്കുറിച്ച് ട്വിറ്ററിലൂടെയാണ് സൂര്യ പ്രതികരിച്ചത്.

Also Read-REVIEW: താരത്തിളക്കമില്ലാതെ സങ്കടക്കടലുളളിലൊതുക്കി വിസ്മയിപ്പിച്ച് മമ്മൂട്ടി

'പേരൻപ് ഇപ്പോൾ യാത്ര എത്ര വ്യത്യസ്തമായ തെരഞ്ഞെടുപ്പാണ് മമ്മൂക്ക.. ഇന്ത്യൻ സിനിമയുടെ എല്ലാ സത്യവും വിശുദ്ധിയും കൊണ്ട് ഞങ്ങളെയെല്ലാം പ്രചോദിപ്പിക്കുന്നതിന് നന്ദി'.. ചിത്രങ്ങളുടെ അണിയറപ്രവര്‍ത്തകർക്ക് ഉൾപ്പെടെ നന്ദി അറിയിച്ച് താരം ട്വിറ്ററിൽ കുറിച്ചു. സൂര്യയുടെ ട്വീറ്റിന് നന്ദി അറിയിച്ച് മമ്മൂട്ടിയും പ്രതികരിച്ചിട്ടുണ്ട്. 'രണ്ട് ചിത്രങ്ങളുടെയും അണിയറക്കാർക്ക് വളരെയധികം സന്തോഷം നൽകുന്ന വാക്കുകളാണിത്. നന്ദി സൂര്യ.. നിങ്ങൾക്കും കുടുംബത്തിനും എന്റെ സ്നേഹം അറിയിക്കുന്നു'.. മമ്മൂട്ടി മറുപടിയായി കുറിച്ചു.

 

സ്പാസ്റ്റിക് പരാലിസിസ് ബാധിച്ച മകളോടുള്ള കരുതലും സ്നേഹവുമായി അമുദൻ എന്ന പിതാവായാണ് മമ്മൂട്ടി പേരൻപിൽ എല്ലാവരെയും വിസ്മയിപ്പിച്ചത്. ചിത്രം കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകനിലും അമുദവനും അയാളുടെ മകൾ പാപ്പയും വിങ്ങലായി നിറഞ്ഞു. അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലടക്കം ശ്രദ്ധ നേടിയ ചിത്രം കൂടിയായിരുന്നു പേരൻപ്.

Also Read-FILM REVIEW: തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ വഴി മാറിപ്പോയൊരു രാഷ്ട്രീയ 'യാത്ര'

അമുദവനിൽ നിന്ന് വൈഎസ്ആറിലേക്കായിരുന്നു മമ്മൂട്ടിയുടെ അടുത്ത കൂടുമാറ്റം .വൈ.എസ്.രാജശേഖര റെഡ്‌ഡി അഥവാ വൈ.എസ്.ആർ. എന്ന, അവിഭക്ത ആന്ധ്ര പ്രദേശിലെ മുൻ മുഖ്യ മന്ത്രിയായിരുന്ന, ജന സമ്മതനായ നേതാവിന്റെ ജീവ ചരിത്രമല്ല, ജീവിതത്തിലെ ഒരേട് പറയാനുള്ള ശ്രമം ആയിരുന്നു യാത്ര എന്ന ചിത്രം. വൈ.എസ്.ആർ. 2003ൽ 1475 കിലോമീറ്റർ ദൂരം മൂന്നു മാസം കൊണ്ട് താണ്ടിയ നിർണ്ണായക പദയാത്രയായിരുന്ന ചിത്രത്തിന്റെ പ്രമേയം.

First published: February 11, 2019, 11:08 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading