മുംബൈ: യുവ നടൻ സുഷാന്ത് സിങ്ങ് രജ്പുതിന്റെ മരണവാർത്ത ഞെട്ടലോടെയാണ് ബോളിവുഡ് സിനിമാലോകം കേട്ടത്. സുഷാന്ത് ജീവനൊടുക്കിയെന്ന് വിശ്വാസിക്കാൻ തന്നെ പലർക്കും സാധിക്കുന്നില്ല. ബാന്ദ്രയിലെ വസതിയിൽ തൂങ്ങിമരിച്ച നിലയിലാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. ബിഗ് സ്ക്രീനിൽ അവഗണിക്കാനാകാത്ത സാന്നിധ്യമായി ഉയർന്ന നടനാണ് സുശാന്ത് സിംഗ് രജ്പുത്. നടന്റെ മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങിക്കഴിഞ്ഞു.
അതിനിടെ താരം അവസാനമായി ഇൻസ്റ്റാഗ്രാമിൽ ഇട്ട പോസ്റ്റ് ഇപ്പോൾ ചർച്ചയാകുന്നുണ്ട്. കാഴ്ചയിൽ നിഗൂഢത കലർന്ന കുറിപ്പിൽ 2002 ൽ അന്തരിച്ച തന്റെ അമ്മയെ അദ്ദേഹം ഓർക്കുന്നു. ഹിന്ദിയിലെ അമ്മ എന്ന ഹാഷ്ടാഗുമൊത്തുള്ള അദ്ദേഹത്തിന്റെ കുറിപ്പ്, വായിക്കുക: കണ്ണുനീർ തുള്ളികളിൽ നിന്ന് ബാഷ്പീകരിക്കപ്പെടുന്ന മങ്ങിയ ഭൂതകാലം / അവസാനിക്കാത്ത സ്വപ്നങ്ങൾ പുഞ്ചിരിയുടെ ഒരു കമാനം കൊത്തിവയ്ക്കുന്നു. ക്ഷണികമായ ജീവിതം. ഇരുവരും തമ്മിൽ വിലപേശിക്കൊണ്ടിരിക്കുന്നു'. അമ്മയുടെയും സുഷാന്തിന്റെയും വിഷാദം കലർന്ന മുഖമാണ് പോസ്റ്റിനൊപ്പമുള്ളത്.
സുഷാന്ത് സിംഗ് രാജ്പുതിനെ (34) മുംബൈ ബാന്ദ്രയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചയോടെ ഫ്ലാറ്റിൽ ഒപ്പമുണ്ടായിരുന്ന ചില സുഹൃത്തുക്കളാണ് മൃതദേഹം ആദ്യമായി കണ്ടതെന്നാണ് സൂചന. വാതിൽ തുറക്കാത്തതിനെ തുടർന്ന് തകർത്ത് അകത്തു കയറിയപ്പോൾ തൂങ്ങി നിൽക്കുന്ന നിലയിൽ സുഷാന്തിനെ കണ്ടെത്തുകയായിരുന്നു. താരം കഴിഞ്ഞ കുറച്ചു മാസങ്ങളായി കടുത്ത വിഷാദത്തിലായിരുന്നുവെന്നും ഇതാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് സുഹൃത്തുക്കൾ പറയുന്നത്.
TRENDING:Sushant Singh Rajput Found Dead | സുശാന്ത് സിംഗ് രാജ്പുതിന്റെ മരണം ആത്മഹത്യ; ഞെട്ടലിൽ ബോളിവുഡ് [NEWS]കാമുകന്റെയും മുൻകാമുകന്റെയും മർദ്ദനം; ഗുരുതരമായി പരിക്കേറ്റ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിനി മരിച്ചു [NEWS]രണ്ട് കുഞ്ഞുങ്ങളെ കൊലപ്പെടുത്തി; മൂന്നാമത്തെ കൊലപാതകത്തിനിടെ 'സൈക്കോ കില്ലർ' പിടിയിൽ [NEWS]ഏക്ത കപൂറിന്റെ 'പവിത്ര റിഷ്ത' എന്ന സീരിയലിലൂടെ അഭിനയരംഗത്തേക്ക് എത്തിയ സുഷാന്ത് 'കയ്പോചെ' എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിൽ അരങ്ങേറ്റം നടത്തിയത്.
ആദ്യചിത്രത്തിലൂടെ തന്നെ ശ്രദ്ധേയനായ താരം ഇന്ത്യൻ ക്രിക്കറ്റ് താരം എംഎസ് ധോണിയുടെ ജീവിതം ആസ്പദമാക്കിയ 'എം.എസ്.ധോണി ദി അൺടോൾഡ് സ്റ്റോറി'യിലൂടെ ബോളിവുഡിലെ മുൻനിര താരങ്ങളിലൊരാളായി. ശ്രദ്ധ കപൂറിന്റെ നായകനായെത്തിയ ചിഛോറെയാണ് സുഷാന്തിന്റെതായി അവസാനം പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.